ശ്രീനഗറിന്റെ ആപ്പിള്‍ കിണ്ണം എന്നറിയപ്പെടുന്ന ഷുപിയന്‍ നഗരത്തിന് വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തുടനീളം ഇവിടെ ഉത്‌പാദിപ്പിക്കുന്ന ആപ്പിളുകള്‍ എത്തുന്നുണ്ട്. മുഗള്‍ റോഡ് എന്നറിയപ്പെടുന്ന പഴയ കോളോണിയല്‍ പാതയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. ശ്രീനഗറിനെയും പാകിസ്ഥാനിലെ ലാഹോറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണിത്. 1872-1892 വരെ കാശ്‌മീരിലെ വസറത്തിന്റെ തലസ്ഥാനമായിരുന്നു ഇവിടം.
ജമ മസ്‌ജിദ്, കൗസര്‍നാഗ്, അഹര്‍ബാല്‍ വെള്ളച്ചാട്ടം, കുങ് വതന്‍, നാഗി റായി നാഗ്, റാംബി അറ, ലോഹിന്തോറ ഷഹ്ലാതോ എന്നിവയാണ് ഇവിടുത്തെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. ധോബിജാനില്‍ സ്ഥിതി ചെയ്യുന്ന ഔഷധ ഗുണങ്ങളാല്‍ പ്രശസ്‌തമായ സള്‍ഫര്‍ സ്‌പ്രിങ് ആണ് മറ്റൊരാകര്‍ഷണം.



Click it and Unblock the Notifications