Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തടിയന്റമോള്

കര്‍ണാടകയിലെ രണ്ടാമത്തെ കൊടുമുടി; തടിയന്റമോള്‍

11

കര്‍ണാടകയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് തടിയന്റമോള്‍. കൂര്‍ഗ് ജില്ലയിലെ കക്കാബെയിലാണ് ഈ നീളന്‍ കൊടുമുടി സ്ഥിതിചെയ്യുന്നത്. സഹ്യപര്‍വ്വത നിരകളില്‍ കേരള - കര്‍ണാടക അതിര്‍ത്തിയിലായി നിലകൊള്ളുന്ന ഈ കൊടുമുടിക്ക് സമുദ്രനിരപ്പില്‍ നിന്നും 1748 മീറ്റര്‍ ഉയരമുണ്ട്. ട്രക്കിംഗിനെത്തുന്ന സാഹസികരായ സഞ്ചാരികള്‍ക്ക് ശരിക്കും വെല്ലുവിളിയുയര്‍ത്തിയാണ് തടിയന്റമോളിന്റെ കിടപ്പ്.

കര്‍ണാടകയിലെ കൊഡവ ഭാഷയിലെ തടിയന്റമോള്‍ എന്ന പേരിന് ഭീമന്‍ പര്‍വ്വതം എന്നാണ് അര്‍ത്ഥം. ട്രക്കിംഗില്‍ അത്ര താല്‍പര്യമില്ലാത്തവര്‍ക്ക് പകുതിയോളം ദൂരം വാഹനങ്ങളില്‍ യാത്രചെയ്യാന്‍ സാധിക്കും. എങ്കിലും മലയിലെത്താനാകുന്നതോടെ വാഹനയാത്ര അസാധ്യമാകും. ബാക്കിദൂരം നടന്നുതന്നെ കയറേണ്ടിവരും. എങ്കിലും മലയ്ക്ക് മുകളില്‍ നിന്നുമുള്ള മനോഹരദൃശ്യങ്ങള്‍ ഏത് കഠിനമായ മലകയറ്റത്തെയും അര്‍ത്ഥവത്താക്കുന്നതാണ്.

തടിയന്‍റമോളിലെ കാഴ്ചകള്‍

തടിയന്റമോള്‍ മലയുടെ താഴ് വാരത്തിലാണ് നിരവധി ചരിത്രപ്രാധാന്യങ്ങളുള്ള നലാക്കണ്ട് കൊട്ടാരം സ്ഥിതിചെയ്യുന്നത്. 1792 ല്‍ ദൊഡ്ഡ വീര രാജേന്ദ്രയാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. സൈന്യത്തിന് സുരക്ഷിതമായ താമസസ്ഥലമൊരുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കൊടുമുടിയുടെ തലയ്ക്കല്‍ എത്തുന്നതിന് ഏതാനും കിലോമീറ്റര്‍ മുമ്പായി പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം കാണാന്‍ സാധിക്കും. പ്രദേശവാസികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന ക്ഷേത്രമാണിത്. പ്രാക്തനമായ ചോലക്കാടുകളും കന്യാവനങ്ങളും നിറഞ്ഞതാണ് തടിയന്റമോള്‍ വനപ്രദേശം.

കേരളത്തില്‍ നിന്നും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടയെത്തിച്ചേരാന്‍ എളുപ്പമാണ്. 321  കിലോമീറ്റര്‍ ദൂരെയുള്ള ബാംഗ്ലൂരാണ് സമീപത്തെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.  അടുത്തുള്ള പ്രധാന റെയില്‍വെ സ്റ്റേഷനും ബാംഗ്ലൂര്‍ ആണ്‌ . 263 കിലോമീറ്റര്‍ ആണ്‌ ഇവിടേക്കുള്ള ദൂരം. ബാംഗ്ലൂരില്‍ നിന്ന് ബസ്, ടാക്‌സി എന്നിവയില്‍ അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താല്‍ തടിയന്റമോളിലെത്താം.

തടിയന്റമോള് പ്രശസ്തമാക്കുന്നത്

തടിയന്റമോള് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തടിയന്റമോള്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തടിയന്റമോള്

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂരില്‍നിന്നും സമീപ ടൗണുകളില്‍നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മംഗലാപുരമാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 131 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി തടിയന്റമോളിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മംഗലാപുരമാണ് തടിയന്റമോളിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 139 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ഇവിടെനിന്നും 250 കിലോമീറ്റര്‍ ദൂരമുണ്ട്. പ്രധാന വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടെ വിമാന സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed