തഞ്ചാവൂരിലെ ആര്‍ട് ഗ്യാലറി പണികഴിപ്പിക്കുന്നത് എഡി 1600 ലാണ്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും ആലേഖനങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. തഞ്ചാവൂര്‍ കൊട്ടാരത്തിലാണ് ആര്‍ട്ട് ഗ്യാലറി സ്ഥിതിചെയ്യുന്നത്. വൈവിധ്യമാര്‍ന്ന പുരാവസ്‌തുക്കളാല്‍ പ്രശസ്‌തമാണ് തഞ്ചാവൂര്‍ ആര്‍ട്ട് ഗ്യാലറി. 9 മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള കാലയളവിലെ കലാകാരന്‍മാരുടെയും ചിത്രകാരന്‍മാരുടെയും വൈദഗ്‌ധ്യം പ്രതിഫലിപ്പിക്കുന്നവയാണ് ഇവിയിലേറെയും.
തഞ്ചാവൂരിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും ശേഖരിച്ചതാണ് ഇവയിലേറെയും. കൊള്ളയടിക്കപ്പെടുമെന്ന് ഭയന്ന് പഴയ കാലത്ത് കുഴിച്ചിട്ടിരുന്ന പല ആഭരണങ്ങളും കണ്ടെത്തി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
ഇന്ദിര മന്ദിര്‍, പൂജമഹല്‍, രമ ചൗദം ഹാള്‍ എന്നിങ്ങനെ ഗ്യാലറിയെ മൂന്നായി വിഭജിച്ചിരിക്കുന്നു. കല്ലില്‍ തീര്‍ത്ത ശില്‍പങ്ങളാണ് പൂജ മഹലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള ദൈവങ്ങളുടെ രൂപങ്ങളാണ് ഇന്ദിര മന്ദിറില്‍ സൂക്ഷിച്ചിരിക്കുന്നത്. ചെമ്പില്‍ തീര്‍ത്ത പ്രതിരൂപങ്ങളാണ് ചൗദം ഹാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.



Click it and Unblock the Notifications