Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തിരുവാണൈക്കാവല്‍

തിരുവാണൈക്കാവല്‍ - ശിവക്ഷേത്രസന്നിധിയില്‍

7

തമിഴ്നാട്ടിലെ സമാധാനവും, ഐശ്വര്യവും നിറഞ്ഞ ഒരു ടൗണാണ് തിരുവാണൈക്കാവല്‍‍. തിരുവനൈക്കോവില്‍ എന്നും ഇവിടം അറിയപ്പെടുന്നു. ശ്രീരംഗം ദ്വീപിനോട് വളരെ അടുത്തുള്ള ഈ ടൗണ്‍ കാവേരി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ശ്രീരംഗം ദ്വീപിലെ ഒരു ടൗണാണ്. ഇവിടമൊരു ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ്.

ശിവന്‍റെ ഐതിഹ്യം

തിരുവനൈക്കാവല്‍ ശിവഭക്തരുടെ ഒരു പ്രധാന ആരാധനാകേന്ദ്രമാണ്. ഇവിടുത്തെ ജംബുകേശ്വരക്ഷേത്രത്തിലാണ് ഇവര്‍ സന്ദര്‍ശനം നടത്തുന്നത്. ജംബുകേശ്വരന്‍ ശിവന്‍റെ ഒരു അവതാരമാണ്. ശ്രീ അഖിലാണ്ഡേശ്വരിക്കൊപ്പമാണ് ഇവിടെ ശിവന്‍ ആരാധിക്കപ്പെടുന്നത്. ഇവിടെ പഞ്ചഭൂതസ്ഥലം എന്ന വിശുദ്ധ ജലപൊയ്കയുമുണ്ട്. ഇതില്‍ കുളിച്ചാല്‍ ഭൗതികവും മാനസികവുമായ എല്ലാ പാപങ്ങളും നീങ്ങി മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ ശിവലിംഗത്തിനടിയിലായി ഒരു ഉറവയുമുണ്ട്.

സി.വി രാമന്‍റെ ജന്മദേശം

ഇന്ത്യന്‍ ശാസ്ത്രജ്ഞനും, നോബല്‍ പുരസ്കാര ജേതാവുമായ സി.വിരാമന്‍റെ ജനനസ്ഥലമാണ് തിരുവാണൈക്കാവല്‍‍. 1930 ഫിസിക്സിനാണ് ഇദ്ദേഹം നോബല്‍ സമ്മാനം നേടിയത്. ഇദ്ദേഹത്തിന്‍റെ ജന്മദേശം സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ ഇവിടം സന്ദര്‍ശിക്കുന്നവരുമുണ്ട്. ഇദ്ദേഹം ജനിച്ച് വളര്‍ന്ന വീട് ഇപ്പോഴും നഗരത്തിലുണ്ട്. ബൗദ്ധികമായി ഉയര്‍‌ന്ന നിലയില്‍ നില്‍ക്കുന്ന ആളുകള്‍ ഇവിടം സന്ദര്‍ശിച്ച് വരുന്നു.

തിരുവാണൈക്കാവല്‍ പ്രശസ്തമാക്കുന്നത്

തിരുവാണൈക്കാവല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തിരുവാണൈക്കാവല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തിരുവാണൈക്കാവല്‍

  • റോഡ് മാര്‍ഗം
    തിരുവാണൈക്കാവലിലേക്ക് നിന്ന് പ്രധാന നഗരങ്ങളില്‍ നിന്ന് തമിഴ്നാട് സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഏറെ തീര്‍ത്ഥാടകരും സര്‍ക്കാര്‍ ബസുകളാണ് ഇവിടേക്കെത്താന്‍ ഉപയോഗിക്കുന്നത്. റോഡുകള്‍ നല്ല സ്ഥിതിയിലുള്ളതായതിനാല്‍ സ്വന്തം ഡ്രൈവ് ചെയ്ത് വരുന്നതും അനുകൂലമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തിരുവാണൈക്കാവലില്‍ റെയില്‍വേ സ്റ്റേഷനില്ല. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ഒന്‍പത് കിലോമീറ്റര്‍ അകലെയുള്ള ട്രിച്ചിയാണ്. ഇവിടെ നിന്ന് ബസിലോ , ടാക്സിയിലോ തിരുവനൈകാവലിലെത്താം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി ട്രിച്ചി റെയില്‍വേ ബന്ധപ്പെട്ട് കിടക്കുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തിരുവാണൈക്കാവലിന് അടുത്തുള്ള വിമാനത്താവളം തിരുച്ചിറപ്പള്ളി അഥവാ ട്രിച്ചിയാണ്. ട്രിച്ചി നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള വിമാനത്താവളത്തിലേക്ക് തിരുവനൈകാവലില്‍ നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട്. ട്രിച്ചിയില്‍ ഡെമെസ്റ്റികും, ഇന്‍റര്‍നാഷണലും വിമാനസര്‍വ്വീസുകള്‍ ഉണ്ട്. ഇവിടെ നിന്ന് ടാക്സി വഴി തിരുവനൈകാവലിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed