തിരുവണ്ണമല നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് മാമര ഗുഹ. യഥാര്‍ത്ഥത്തില്‍ ഇത് ഒരു ഗുഹയായിരുന്നു. പിന്നീട് ഇത് ആരാധനാലയം ആയി മാറുകയായിരുന്നു. മാമര എന്ന വാക്കിന് അര്‍ത്ഥം മാവ് എന്നാണ്. പുറമേ നിന്ന് നോക്കുമ്പോള്‍ ഒരു മാവ് പോലെ ഈ ഗുഹ കാണപ്പെടുന്നതിനാലാവണം ഈ ഗുഹയ്ക്ക് മാമര ഗുഹ എന്ന് പേരു വരാന്‍ കാരണം.
നീണ്ട ആറു വര്‍ഷക്കാലം രമണ മഹര്‍ഷി ഈ ഗുഹാ ക്ഷേത്രത്തില്‍ തപസ് ഇരുന്നിട്ടുണ്ട്. ക്ഷേത്രത്തിന് ഉള്‍വശം മൂന്ന് ഗുഹകളാണ് ഉള്ളത്. ഭഗവാന്‍ ശിവന്‍റേതാണ് അതില്‍ ഒരു പ്രതിമ. ദേവതകളുടേതാണ് മറ്റു രണ്ടു പ്രതിമകള്‍. രാജ രാജേശ്വരിദേവിയുടേയും അന്നപൂര്‍ണ ദേവിയുടേയും പ്രതിമകളാണ് ഇവ. വിശ്വനാഥനായ ശിവനെയാണ് ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്. ശിവന്‍റെ മറ്റൊരു രൂപമായ സിദ്ധഗുരുവിന്‍റെ ലിംഗവും ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ടിച്ചിട്ടുണ്ട്.



Click it and Unblock the Notifications