മഞ്ഞുമലകൾ, മുൻശ്യാരി
പിതോരഘറില്‍ നിന്ന് 127 കിലോമീറ്റര്‍ യാത്ര ചെയ്താൽ മുൻശ്യാരിയിൽ എത്തിച്ചേരം. ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട സ്ഥലമാണ് ഇത്.
Photo Courtesy: www.flickr.com
മഞ്ഞുമലകൾ, മുൻശ്യാരി
പിതോരഘറില്‍ നിന്ന് 127 കിലോമീറ്റര്‍ യാത്ര ചെയ്താൽ മുൻശ്യാരിയിൽ എത്തിച്ചേരം. ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട സ്ഥലമാണ് ഇത്.
Photo Courtesy: www.flickr.com
സാൻസ്കാർ വാലി, ലഡാക്ക്
കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുന്ന എട്ടുമാസക്കാലം പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത ചെറിയ ഒരു ഗ്രാമമാണ് സൻസ്കാർ. ജമ്മുകാശ്മീറിന്റെ വടക്ക് ഭാഗത്ത് ലഡാക്കിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Corto Maltese 1999
സാൻസ്കാർ വാലി, ലഡാക്ക്
ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലമായ ഇവിടെ ടിബറ്റൻ മാതൃകയിൽ നിർമ്മിച്ച നിരവധി ബുദ്ധ വിഹാരങ്ങളും കാണാം
Photo Courtesy: hamon jp
സാൻസ്കാർ വാലി, ലഡാക്ക്
സാന്‍സ്കാറിലേക്കുള്ള വഴിമധ്യേ സുരു താഴ്വരയിലെ പ്രശസ്തമായ ഡ്രാങ്ഡ്രുങ് ഗ്ളേസിയര്‍ കാണാം. കാര്‍ഗില്‍ അടക്കം ഹിമാലയ മലനിരകളുടെ ഗാംഭീര്യം കണ്ടറിയാനുള്ള സ്ഥലമാണ് ഇവിടം.
Photo Courtesy: hamon jp
സാൻഡ് ഡ്യൂൺസ്, ജയ്സാൽമീർ
ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്നും 42 കിലോമീറ്റര്‍ അകലത്തിലുള്ള ഖുറി ഗ്രാമത്തിലാണ് ഖുറി സാൻഡ് ഡ്യൂൺസ് .
Photo Courtesy: Last Emperor
സാൻഡ് ഡ്യൂൺസ്, ജയ്സാൽമീർ
വിനോദസഞ്ചാരികള്‍ക്ക് മോടിയോടെ അണിയിച്ചൊരുക്കിയ ഒട്ടകങ്ങളുടെ മുകളില്‍ സവാരി ചെയ്യാം. ചുറ്റുമുള്ള മണ്‍കുടിലുകളും വൈക്കോല്‍ മേഞ്ഞ വീടുകളും ഈ മണലാരണ്യത്തിനു ഭംഗി കൂട്ടുന്നു.
Photo Courtesy: Shiva-Nataraja
സാൻഡ് ഡ്യൂൺസ്, ജയ്സാൽമീർ
നാടോടി നൃത്തരൂപമായ കല്‍ബേലിയ വൈകുന്നേരങ്ങളില്‍ അവതരിപ്പിക്കുന്നു. ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്ന് ഇവിടേയ്ക്ക് ബസുകൾ ലഭ്യമാണ്.
Photo Courtesy: Desertsafariors
ഉപ്പ് പാടം, കച്ച്
ഗുജറാത്തിലെ കച്ച് ജില്ലയിലാണ് പ്രകൃതിദത്തമായ ഉപ്പ് പാടം നീണ്ട് നിവർന്ന് കിടക്കുന്നത്. താർ മരുഭൂമിയുടെ ഭാഗമായ ഈ ഉപ്പ് പാടം ഗ്രേറ്റ് റാൻ ഓഫ് കച്ച്, ലിറ്റിൽ റാൻ ഓഫ് കച്ച് എന്നീ രണ്ട് ഭാഗങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Vinod Panicker
മത്തേരൻ, റായ്ഗഡ്
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് മത്തേരൻ സ്ഥിതി ചെയ്യുന്നത്. താരതമ്യേന ചെറിയ ഒരു ഹിൽസ്റ്റേഷൻ ആണെങ്കിലും ഏറെ പ്രശസ്തമാണ് മത്തേരൻ
Photo Courtesy: Nicholas
മത്തേരൻ, റായ്ഗഡ്
ഇന്ത്യയിലെ പ്രശസ്തമായ ആറു മൗണ്ടേൻ റെയിൽവേകളിൽ ഒന്നാണ് മത്തേരൻ ഹിൽ റെയിൽവെ.
Photo Courtesy: Nilesh.shintre
ദൂത്‌സാഗർ വെള്ളച്ചാട്ടം, ഗോവ
ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളിൽ ഒരു അത്ഭുതമാണ് ഗോവയിലെ ദൂത് സാഗർ വെള്ളച്ചാട്ടം. ഷാരുഖാന്റെ ചെന്നൈ എക്സ്പ്രസിൽ ഈ വെള്ളച്ചാട്ടം ചിത്രീകരിച്ചിട്ടുണ്ട്.
Photo Courtesy: Purshi
വേമ്പനാട് കായൽ, ആലപ്പുഴ
ആലപ്പുഴയിൽ എത്തുന്ന സഞ്ചാരികൾക്ക് ഒരു വിസ്മയമാണ് വേമ്പനാട് കായൽ. അറബിക്കടലിന് സമാന്തരമായി കടൽപ്പോലെ പരന്ന് കിടക്കുന്ന വേമ്പനാട് കായലിൽ ഹൗസ്ബോട്ട് യാത്രയ്ക്ക് നിരവധി ആളുകൾ എത്താറുണ്ട്.
Photo Courtesy: Sivavkm
പവിഴപ്പുറ്റ്, ലക്ഷദ്വീപ്
പവിഴപുറ്റുകൾ കാണാൻ പോകാൻ പറ്റിയ സ്ഥലം ലക്ഷ ദ്വീപ് ആണ്. മാത്രമല്ല സുന്ദരമായ ബീച്ചുകളും സഞ്ചാരികളെ ആകർഷിപ്പിക്കുന്നു.
Photo Courtesy: U.S. Fish & Wildlife Service
ധനുഷ്കോടി ബീച്ച്, രാമേശ്വരം
ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും സംഗമിക്കുന്നിടത്താണ് ധനുഷ്കോടി ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Nsmohan
ഷോല വനം, നീലഗിരി
ധാരാളം ജൈവവൈവിധ്യങ്ങൾക്ക് പേരുകേട്ടതാണ് നീലഗിരിയിലെ ഷോല വനം. വംശനാശം നേരിടുന്ന വരയാടുകളെ ഇവിടെ ധാരാളമായി കണ്ടുവരുന്നു.
Photo Courtesy: Karunakar Rayker
ഭിതാർകനിക, കേന്ദ്രപാറ
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തണ്ണീർത്തടങ്ങളിൽ ഒന്നാണ് ഭിതാർകനിക. ഇവിടുത്തെ കണ്ടൽക്കാടുകളാണ് ഏറെ പ്രശസ്തം.
Photo Courtesy: S K Nanda
ക്രെം ലൈത് പ്രാ, മേഘാലയ
മേഘങ്ങളുടെ ആലയം എന്ന് അറിയപ്പെടുന്ന മേഘാലയ നിരവധി ഗുഹകൾക്ക് പേരുകേട്ട സ്ഥലമാണ്. ഇവിടുത്തെ പ്രകൃതിദത്ത ഗുഹയായ ക്രെം ലൈത് പ്രാ എന്ന ഗുഹയ്ക്ക് ഏകദേശം 31 കിലോമീറ്റർ നീളം കാണും.
Photo Courtesy: Dave Bunnell
ഗംഗഡൽറ്റ, ഹാൽഡിയ
ഗംഗയുടെ ഡൽറ്റ പ്രദേശമാണ് ഇന്ത്യയിൽ പ്രകൃതി ഒരുക്കിയ മറ്റൊരു വിസ്മയം. ഇവയിൽ ഗ്രീൻഡൽറ്റ എന്ന് അറിയപ്പെടുന്ന സുന്ദർബൻ ഡൽറ്റയാണ് ഏറ്റവും സുന്ദരം.
Photo Courtesy: bri vos
മജൂലി ദ്വീപ്, ജോർഹറ്റ്
അസാമിലെ ജോർഹറ്റിൽ ബ്രഹ്മപുത്ര നദിയുടെ നടുവിലായി രൂപപ്പെട്ട ഒരു ദ്വീപാണ് മജൂലി ദ്വീപ്.
Photo Courtesy: Kalai Sukanta
കാഞ്ഞ നാഷണൽ പാർക്ക്, ജബാൽപ്പൂർ
മധ്യപ്രദേശിലെ മാണ്ഡ്‌ല ബാലഗഡ് ജില്ലകളിലായാണ് കാഞ്ഞ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Honzasoukup
കാഞ്ഞ നാഷണൽ പാർക്ക്, ജബാൽപ്പൂർ
റോയൽ ബംഗാൾ കടുവകൾക്ക് പേരുകേട്ട സ്ഥലമാണ് കാഞ്ഞ നാഷണൽ പാർക്ക്
Photo Courtesy: Dey.sandip