Search
  • Follow NativePlanet
Share
» »യു‌വക്കളെ ഹരം കൊ‌ള്ളിക്കുന്ന 20 വേറിട്ട യാത്രകൾ

യു‌വക്കളെ ഹരം കൊ‌ള്ളിക്കുന്ന 20 വേറിട്ട യാത്രകൾ

2017ൽ യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് മു‌ൻകൂട്ടി ഒരുങ്ങാൻ പാകത്തിന് ചില ട്രാവൽ ഐഡിയകൾ അവതരിപ്പിക്കുകയാണ് ഇവിടെ

By Maneesh

എല്ലാത്തിനും ഒരു സമയം ഉണ്ടെന്ന് പറയാറില്ലേ. യാത്ര ചെയ്യാനും ഒരു സമയവും കാലവമൊക്കെയുണ്ട്. യൗവനമാണ് യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. അധിക ബാധ്യതകളോ പ്രാരാ‌പ്തങ്ങളോ ഒന്നും ഇല്ലാ എ‌ന്നത് തന്നെ കാരണം. യുവാക്കളെ ഹരം കൊള്ളിക്കുന്ന 20 വേറിട്ട യാത്രകൾ നമുക്ക് പരിചയപ്പെടാം

കാശ്മീർ മുതൽ കന്യാകുമാരിവരെയുള്ള ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ രസകരവും കൗതുകകരവും അങ്ങേയറ്റം ത്രില്ലടിപ്പിക്കുന്നതുമായ ചില ട്രാവൽ ഐഡിയകൾ നമുക്ക് പരിചയപ്പെടാം. 2017ൽ യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് മു‌ൻകൂട്ടി ഒരുങ്ങാൻ പാകത്തിന് ചില ട്രാവൽ ഐഡിയകൾ അവതരിപ്പിക്കുകയാണ് ഇവിടെ.

01. രാജസ്ഥാനിലെ ഡിസേര്‍ട്ട് ക്യാമ്പിംഗ്

01. രാജസ്ഥാനിലെ ഡിസേര്‍ട്ട് ക്യാമ്പിംഗ്

മരുഭൂമിയില്‍ ഒരു രാത്രി ചിലവിടുന്നതില്‍ ഒരു ത്രില്‍ ഇല്ലേ. നേരെ രാജസ്ഥാനിലേക്ക് ചെല്ലു. അവിടെ നിങ്ങള്‍ക്കായി ക്യാമ്പിംഗ് ഒരുക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ആണ് ക്യാമ്പ് ചെയ്യാന്‍ മികച്ച സ്ഥലം.
Photo Courtesy: timeflicks

02. നോര്‍ത്ത് ഈസ്റ്റിലൂടെ ഒരു ബാക്ക്പാക്ക് യാത്ര

02. നോര്‍ത്ത് ഈസ്റ്റിലൂടെ ഒരു ബാക്ക്പാക്ക് യാത്ര

ബാക്ക് പാക്ക് യാത്രയില്‍ ത്രില്‍ കാണുന്നവരാണ് പലരും. എന്തുകൊണ്ട് നോര്‍ത്ത് ഈസ്റ്റിലൂടെ മുതുകത്ത് തോളും തൂക്കി ഒരു
യാത്ര ചെയ്തുകൂടാ.
Photo Courtesy: rajkumar1220

03. ദൂത്‌സാഗര്‍ ട്രെക്കിംഗ്

03. ദൂത്‌സാഗര്‍ ട്രെക്കിംഗ്

ഗോവയ്ക്ക് സമീപത്തെ, പ്രശസ്തമായ ദൂത് സാഗര്‍ വാട്ടര്‍ ഫാളിലേക്ക് ഒരു ട്രെക്കിംഗ് നടത്തുന്നത് ത്രില്ലടിപ്പിക്കുന്ന കാര്യമല്ലേ.
എന്തുകൊണ്ട് അത്തരം ഒരു ട്രെക്കിംഗിനേക്കുറിച്ച് ആലോചിച്ചുകൂടാ!
Photo Courtesy: Karthik Narayana

04. ബന്ദിപ്പൂര്‍ വനത്തിലൂടെ ഒരു ഡ്രൈവിംഗ്

04. ബന്ദിപ്പൂര്‍ വനത്തിലൂടെ ഒരു ഡ്രൈവിംഗ്

ഡ്രൈവിംഗിലെ ത്രില്‍ ആഗ്രഹിക്കുന്നവര്‍ക്ക് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തിലൂടെ ഒന്ന് ഡ്രൈവ് ചെയ്ത് ത്രില്ലടിക്കാവുന്നതേയുള്ളു. ഡ്രൈവ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക വന്യജീവികള്‍ ക്രോസ് ചെയ്യുന്നുണ്ടാകും.
Photo Courtesy: Manoj K

05. ചിറാപുഞ്ചിയിലെ ലിവിംഗ് റൂട്ട് ബ്രിഡ്ജിലൂടെ

05. ചിറാപുഞ്ചിയിലെ ലിവിംഗ് റൂട്ട് ബ്രിഡ്ജിലൂടെ

നേരെ പൊയ്‌ക്കോ നോര്‍ത്ത് ഈസ്റ്റില്‍, മേഘാലയിലെ ചിറാപുഞ്ചിയിലെ ഗ്രാമങ്ങളില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന പാലങ്ങള്‍ കാണാം. വേരുകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ പാലങ്ങള്‍ അറിയപ്പെടുന്നത്. ലിവിംഗ് റൂട്ട് ബ്രിഡ്ജുകള്‍ എന്നാണ്.

Photo courtesy: 2il org

06. നീലഗിരിയില്‍ സൈക്ലിംഗ് നടക്കാം

06. നീലഗിരിയില്‍ സൈക്ലിംഗ് നടക്കാം

മലനിരകളിലൂടെ സൈക്ലിംഗ് നടത്തുന്നതില്‍ ഒരു ത്രില്ല് കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക് തമിഴ്‌നാട്ടിലെ നീലഗിരിയിലേക്ക് പോകാം. അവിടെ നിരവധി സൈക്ലിംഗ് ട്രെയിലുകള്‍ കാണാം.

Photo Courtesy: Natataek

07. ഗോവയിലെ നിശാജീവിതം

07. ഗോവയിലെ നിശാജീവിതം

നൈറ്റ്‌ലൈഫില്‍ ത്രില്ലടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരെ ഗോവയിലേക്ക് വണ്ടികയറാം. അവിടെ ഒരു രാത്രി മുഴുവന്‍ ആഘോഷിക്കാന്‍ നിരവധി കാര്യങ്ങളുണ്ട്.
Photo Courtesy: Jorge Royan

8. റിപ്പബ്ലിക്കിന് ഡല്‍ഹിയിലേക്ക്

8. റിപ്പബ്ലിക്കിന് ഡല്‍ഹിയിലേക്ക്

റിപ്പബ്ലിക്ക് നാളില്‍ ഡല്‍ഹിയില്‍ ചിലവഴിച്ചിട്ടുണ്ടോ. ഇല്ലെങ്കില്‍ ഒന്ന് പോയി നോക്ക് റിപ്പബ്ലിക്ക് നാളിലെ പരേഡുകളും എയര്‍ഷോയും കണ്ട് രാജ്യസ്‌നേഹം തുളുമ്പുന്ന ത്രില്ലടിക്കാം.
Photo Courtesy: HaeB

09. ലേ മണാലി റൂട്ടിലൂടെ ബൈക്ക് റൈഡ്

09. ലേ മണാലി റൂട്ടിലൂടെ ബൈക്ക് റൈഡ്

ലേ മണാലി റൂട്ടിലൂടെ ബൈക്ക് ഓടിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. ബൈക്ക് റൈഡേഴ്‌സിന്റെ പറുദീസയാണ് ലേ മണാലി റൂട്ട്.
Photo Courtesy: Ashoosaini2002

10. കൊങ്കണിലൂടെ ഒരു ട്രെയിന്‍ യാത്ര

10. കൊങ്കണിലൂടെ ഒരു ട്രെയിന്‍ യാത്ര

ട്രെയിന്‍ യാത്രയില്‍ ത്രില്ലടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊങ്കണ്‍ റെയില്‍വേയിലൂടെ ഒരു യാത്ര ചെയ്യുക എന്നത് ത്രില്ലടിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഐഡിയ ആണ്.
Photo Courtesy: Altafalvi

11. ശ്രീനഗറില്‍ നിന്ന് ലേയിലേക്കുള്ള ബസ് യാത്ര

11. ശ്രീനഗറില്‍ നിന്ന് ലേയിലേക്കുള്ള ബസ് യാത്ര

ബസ് യാത്ര ചെയ്യാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ ബസ് യാത്രയുടെ ത്രില്‍ അടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും
ശ്രീനഗറില്‍ നിന്ന് ലേയിലേക്ക് ഒരു ബസ് യാത്ര നടത്തണം.
Photo Courtesy: Yogeshgupta26 at en.wikipedia

12. സോളാംഗിലെ പാരഗ്ലൈഡിംഗ്

12. സോളാംഗിലെ പാരഗ്ലൈഡിംഗ്

സോളാംഗിലെ സുന്ദരമായ കാഴ്ചകള്‍ കാണാന്‍ ഒരു ആകാശ യാത്ര നടത്തി ത്രില്‍ അടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പാരഗ്ലൈഡിംഗ് മികച്ച അനുഭവം നല്‍കും.
Photo Courtesy: Anil1956 at en.wikipedia

13. ലഡാക്കിലെ യാക്ക് സഫാരി

13. ലഡാക്കിലെ യാക്ക് സഫാരി

നിങ്ങള്‍ കുതിരപ്പുറത്ത് കയറിയിട്ടുണ്ടാകാം ആനപ്പുറത്ത് കയറിയിട്ടുണ്ടാകാം. എന്നാല്‍ യാക്കിന്റെ പുറത്ത് കയറിയുട്ടുണ്ടോ? നേരെ ലഡാക്കിലേക്ക് പോയാല്‍ ഒരു യാക്ക് സഫാരി നടത്തിവരാം.
Photo Courtesy: Pongratz

14. രൂപ്കുണ്ഡിലേക്ക് ട്രെക്കിംഗ് നടത്താം

14. രൂപ്കുണ്ഡിലേക്ക് ട്രെക്കിംഗ് നടത്താം

അസ്ഥികൂടങ്ങള്‍ നിറഞ്ഞ മാന്ത്രിക തടാകമായ രൂപ്കുണ്ഡിലേക്ക് ഒരു ട്രെക്കിംഗ് നടത്തുകയെന്നത് ത്രില്ലടിപ്പിക്കുന്ന ഒന്നായിരിക്കും.
Photo Courtesy: Schwiki

15. ഋഷികേശില്‍ റാഫ്റ്റിംഗ് നടത്താം

15. ഋഷികേശില്‍ റാഫ്റ്റിംഗ് നടത്താം

ഇന്ത്യയില്‍ റിവര്‍റാഫ്റ്റിംഗിന് പേരുകേട്ട നിരവധി സ്ഥലങ്ങളുണ്ട്. എന്നാല്‍ ഗംഗാനദിയില്‍ റിവര്‍ റാഫ്റ്റിംഗ് നടത്താന്‍
ആഗ്രഹിക്കുന്നവര്‍ക്ക് നേരെ ഋഷികേശില്‍ പോയി ത്രില്ലടിക്കാം.
Photo Courtesy: Vipulkgupta

16. ഗോവയിലെ ക്വാഡ് ബൈക്കിംഗ്

16. ഗോവയിലെ ക്വാഡ് ബൈക്കിംഗ്

ക്വാഡ് ബൈക്കിംഗില്‍ ത്രില്ലടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗോവയാണ് ഉത്തമ സ്ഥലം. നേരെ ഗോവയില്‍ പോകൂ ക്വാഡ് ബൈക്കുകള്‍ വാടകയ്ക്ക് എടുക്കൂ. യാത്ര തുടരൂ.
Photo Courtesy: Peter Ellis

17. ഹാവ്‌ലോക്കില്‍ സ്‌കൂബ ഡൈവിംഗ് ചെയ്യൂ

17. ഹാവ്‌ലോക്കില്‍ സ്‌കൂബ ഡൈവിംഗ് ചെയ്യൂ

സ്‌കൂബാ ഡൈവിംഗ് നടത്തി ത്രില്ലടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരെ ആന്ധമാന്‍ ദ്വീപില്‍ പോയി സ്‌കൂബ ഡൈവിംഗ് ആസ്വദിക്കാം.
Photo Courtesy: Andrés Dagnone

18. ജയ്പ്പൂരിലെ ഹോട്ട് എയര്‍ ബലൂണ്‍ സഫാരി

18. ജയ്പ്പൂരിലെ ഹോട്ട് എയര്‍ ബലൂണ്‍ സഫാരി

ബലൂണിലൂടെ ഒരു ആകാശയാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരെ ജയ്പ്പൂരില്‍ ചെന്നാല്‍ മതി. ബലൂണ്‍ യാത്രയുടെ ത്രില്‍
അനുഭവിക്കാം.
Photo Courtesy: Superbass

19. പ്രേതങ്ങളുടെ ഗ്രാമമായ കുൾധാര യാത്ര

19. പ്രേതങ്ങളുടെ ഗ്രാമമായ കുൾധാര യാത്ര

പ്രേതങ്ങൾ മാത്രമുള്ള കുൾധാര ഒരു ഗ്രാമത്തിലേക്ക് ചെല്ലുകയാണ് നമ്മൾ. എന്നാൽ അവിടെ ഒരൊറ്റ മനുഷ്യരേയും കാണാൻ കഴിയില്ല. എവിടെ നോക്കിയാലും ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടങ്ങൾ മാത്രം. ഇതാണ് കുൾധാര പ്രേതങ്ങൾ വിഹരിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കുൾധാര എന്ന ഗ്രാമം. എന്നാൽ ഭയം തീരയില്ലാത്ത ആളുകൾ ഇവിടം സന്ദർശിക്കാറുണ്ട്. ആരും പ്രേതങ്ങളെ കണ്ടിട്ടില്ല. രാജസ്ഥാനിലെ ജയ്സാൽമീറിന് സമീപത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്ന. പതിനെട്ടാം നൂറ്റാണ്ടിൽ ഈ ഗ്രാമത്തിൽ ആളുകൾ ജീവിച്ചിരുന്നു. എന്നാൽ ഒറ്റ രാത്രിയിൽ ആളുകളെല്ലാം അപ്രത്യക്ഷമായെന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Archan dave

20. ആമ്പി വാലിയിലെ സ്കൈഡൈവിംഗ്

20. ആമ്പി വാലിയിലെ സ്കൈഡൈവിംഗ്

സ്കൈ ഡൈവിംഗിന് പേരുകേട്ട ഒരു സ്ഥലം മുംബൈ ആണ്. മുംബൈ എന്ന് പറഞ്ഞാൽ മുംബൈയിൽ നിന്ന് വീണ്ടും 108 കിലോമീറ്റർ അകലെ പോകാണം. അമ്പി വാലിയെന്നാണ് ഈ സ്ഥലത്തിന്റെ പേര്. ഏകദേശം 10,000 അടി ഉയരത്തിൽ നിന്ന് ആകാശ ചാട്ടം നടത്തുന്ന ഈ സ്ഥലമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്കൈ ഡൈവിംഗ് കേന്ദ്രമായി അറിയപ്പെടുന്നത്. വിശദമായി വായിക്കാം


Photo Courtesy: Philip Leara

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel guide travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+