Search
  • Follow NativePlanet
Share
» »പ്രോ ആയി മൺസൂൺ ട്രെക്ക് ചെയ്യാം, ബാഗ് പാക്കിങ് മുതൽ അറിയേണ്ട കാര്യങ്ങൾ..

പ്രോ ആയി മൺസൂൺ ട്രെക്ക് ചെയ്യാം, ബാഗ് പാക്കിങ് മുതൽ അറിയേണ്ട കാര്യങ്ങൾ..

മഴയെത്തി, ഈ മഴക്കാലത്ത് എവിടേക്ക് പോകണം, ഏത് മല കയറണം, ഏത് ട്രെക്കിങ്ങാണ് നല്ലത്, ക്യാപിങ് ചെയ്യാൻ എവിടെയാണ് നല്ലത് എന്നൊക്കെ സഞ്ചാരികൾ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. മഴക്കാലത്ത് ട്രെക്കിങ് പോകുന്നുണ്ടെങ്കിൽ അതിനു യോജിച്ച സ്ഥലം തിരഞ്ഞെടുത്താൽ തന്നെ ആ യാത്ര പകുതി വിജയമായി. ബാക്കി എങ്ങനെ പോകുന്നു എന്നതിലാണ്.

മൺസൂൺ ട്രെക്കിങ്ങിനു പോകുമ്പോൾ ലക്ഷ്യസ്ഥാനം മാത്രമല്ല, പാക്ക് ചെയ്യുന്ന ബാഗും ഇടുന്ന വസ്ത്രവും തെരഞ്ഞെടുക്കുന്ന ട്രെക്കിങ് ഷൂസും അടക്കം ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. ഇതാ നിങ്ങൾ മഴക്കാലത്ത് ട്രെക്കിങ്ങിനു പോകുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

6 Tips to Have a Good Monsoon Trek

1. ബാക്ക് പാക്കിലെ എല്ലാം പ്ലാസ്റ്റിക് ബാഗിൽ പൊതിയാം

മൺസൂൺ യാത്രകൾക്ക് പോകുമ്പോൾ നിങ്ങൾ ഉറപ്പായും റെയിൻ കവർ കരുതും. എന്നാൽ ബാക്ക് ആ‍ഞ്ഞുകുത്തി പെയ്യുന്ന മഴയാണെങ്കില്‌ റെയിൻ കവറിനു പിടിച്ചുനിർത്താനായെന്നു വരില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങൾ ഒഴിവാക്കുവാൻ നിങ്ങളുടെ ബാഗിനുള്ളിലെ സാധനങ്ങൾ ഒരു പ്ലാസ്റ്റിക് കവറിൽ കൂടി പൊതിയാം. അപ്പോൾ മഴ പെയ്ത് ബാഗ് നനഞ്ഞാലും അതിനുള്ളിലെ സാധനങ്ങൾക്ക് കുഴപ്പമൊന്നും സംഭവിക്കില്ല. വസ്ത്രങ്ങളും മറ്റു സാധനങ്ങളും വ്യത്യസ്ത കവറുകളിലാക്കി വെച്ചാൽ ബാഗിനുള്ളിൽ എല്ലാം കുഴഞ്ഞുമറിഞ്ഞ് കിടക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.

2. റെയിൻ കവറും റെയിൻ കോട്ടും

കാലാവസ്ഥാ പ്രവചനം എന്തൊക്കെ പറഞ്ഞാലും മഴക്കാലത്ത് നിങ്ങൾ ട്രെക്കിങ്ങിന് പോകുന്നുണ്ടെങ്കിൽ ഉറപ്പായും റെയിൻ കവറും ഒരു റെയിൻ കോട്ടും കരുതണം. റെയിൻ കോട്ട് നിങ്ങൾക്കും റെയിൻ കവർ നിങ്ങളുടെ ബാഗിനും ആണ്. മഴക്കാലത്ത് ട്രെക്ക് ചെയ്യുമ്പോൾ പാന്‍റ്സിന് പകരം ഷോട്സ് ധരിച്ചാൽ അത്രയും നനയുന്നത് ഒഴിവാക്കാം. ആദ്യ ലെയറായി ഷോട്സും അടുത്തത് റെയിന്‍ പാന്‍റ്സും ധരിക്കാം.

3. സോക്സും അടിവസ്ത്രങ്ങളും അധികമെടുക്കാം

മഴക്കാല ട്രെക്കിങ്ങിൽ ഏറ്റവുമാദ്യം നനയുന്നത് സോക്സ് ആയിരികക്കും. പ്രത്യേകിച്ച് മഴയിൽ കൂടി മണിക്കൂറുകൾ നടക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ. അതിനാൽ പാക്ക് ചെയ്യുമ്പോൾ മൂന്നോ നാലോ ജോഡി സോക്സ് അധികമെടുക്കാം. മാത്രമല്ല, അധികമെണ്ണം അടിവസ്ത്രങ്ങളും കരുതാൻ മറക്കേണ്ട. പിന്നെ, ഒരുപാട് കട്ടിയുള്ള വസ്ത്രം ധരിക്കാതിരിക്കുന്നതാണ് നല്ലത്. അത് ഉണങ്ങാൻ ബുദ്ധിമുട്ട് ആയിരിക്കും.

4. ഉണങ്ങിയ വസ്ത്രം ധരിക്കാം

യാത്ര കഴിഞ്ഞ് ക്യാംപ് സൈറ്റിൽ എത്തുമ്പോൾ ധരിക്കാനായി ഉണങ്ങിയ ഒരുജോഡി വസ്ത്രങ്ങൾ കരുതാൻ മറക്കരുത്. നനഞ്ഞ സോക്സും അടിവസ്ത്രങ്ങളും ഉൾപ്പെടെയുള്ളവ മാറ്റി ഉണങ്ങിയ വസ്ത്രങ്ങൾ ധരിക്കാൻ മറക്കരുത്. ട്രെക്കിങ് കഴിഞ്ഞ് ശരീരം തണുത്ത് വിശ്രമിക്കുമ്പോൾ നനഞ്ഞ വസ്ത്രങ്ങളിടുന്നത് അസുഖങ്ങൾക്ക് കാരണമാകും.

5. തൊപ്പി ധരിച്ച് ഹൂഡ് ഇടാം

മഴക്കാലത്ത് റെയിൻ കോട്ട് ധരിച്ച് നടക്കേണ്ടി വരുമ്പോൾ ഹൂഡ് കാരണം പലർക്കും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാകും. ഇതൊഴിവാക്കവാൻ ആദ്യം ഒരു തൊപ്പി ധരിക്കുക, തുടർന്ന് അതിൽ ഹുഡ് ധരിക്കുക. അപ്പോൾ ഹൂഡ് കാഴ്ച മറയ്ക്കാതിരിക്കുകയും നിങ്ങൾക്ക് എല്ലാം വ്യക്തമായി കാണാൻ കഴിയുകയും ചെയ്യും.
നിങ്ങൾ കണ്ണട ധരിക്കുകയാണെങ്കിൽ, സാധാരണ സൺ ക്യാപ്പുകളേക്കാൾ മികച്ചതാണ് ബേസ്ബോൾ തൊപ്പികൾ ആണ്.

6. ഡ്രൈ ബാഗ് ഉപയോഗിക്കാം

വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി ഡ്രൈ ബാഗുകൾ ഉപയോഗിക്കാം. നിങ്ങൾക്ക് ക്യാമറകളും ലെൻസുകളും മറ്റ് വിലകൂടിയ ഉപകരണങ്ങളും ഉണ്ടെങ്കിൽ മഴക്കാല യാത്രയിൽ അവ സൂക്ഷിക്കാൻ ഒരു ഡ്രൈ ബാഗ് കരുതണ,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: monsoon trekking travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+