Search
  • Follow NativePlanet
Share
» »സ്കോട്ട്ലന്‍ഡിലേക്ക് പോകാം...വീടും ജോലിയുമായി ദ്വീപ് കാത്തിരിക്കുന്നു

സ്കോട്ട്ലന്‍ഡിലേക്ക് പോകാം...വീടും ജോലിയുമായി ദ്വീപ് കാത്തിരിക്കുന്നു

അമ്പരപ്പിക്കുന്ന ഓഫറുമായി വന്നിരിക്കുകയാണ് സ്കോട്ട്ലൻഡ്. ചുറ്റും കടലും തിരമാലകളും അവയുടെ അനുപമമയ സൗന്ദര്യവും സ്വസ്ഥതയും ശാന്തതയും ഒക്കെ ചേരുന്ന ഒന്നായിരിക്കും അവിടെ നിങ്ങളെ കാത്തിരിക്കുക.

തിരക്കും ആളും ബഹളവുമില്ലാതെ, എന്തിനധികം ചുറ്റും അധികം മനുഷ്യര്‍ പോലുമില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? ഇങ്ങനെയൊരു ആഗ്രഹമില്ലാത്തവര്‍ കുറവായിരിക്കും എന്നു തന്നെ പറയാം. അങ്ങനെയൊരു സ്ഥലമാണോ നോക്കുന്നത്? എങ്കില്‍ അമ്പരപ്പിക്കുന്ന ഓഫറുമായി വന്നിരിക്കുകയാണ് സ്കോട്ട്ലൻഡ്. ചുറ്റും കടലും തിരമാലകളും അവയുടെ അനുപമമയ സൗന്ദര്യവും സ്വസ്ഥതയും ശാന്തതയും ഒക്കെ ചേരുന്ന ഒന്നായിരിക്കും അവിടെ നിങ്ങളെ കാത്തിരിക്കുക. സംഭവമെന്താണെന്നല്ലേ?

ദി ഐല്‍ ഓഫ് റം

ദി ഐല്‍ ഓഫ് റം

സ്കോട്ട്ലൻഡിലെ ഇത്തിരിക്കുഞ്ഞന്‍ ദ്വീപുകളിലൊന്നാണ് ദി ഐല്‍ ഓഫ് റം. അതിമനോഹരമായ കാലാവസ്ഥയും ഭൂപ്രകൃതിയും ആരുമൊന്നു താമസിച്ചു പോകുവാന്‍ കൊതിക്കുന്ന അന്തരീക്ഷവുമൊക്കെയാണെങ്കിലും ഇവിടുത്തെ ജനസംഖ്യ വളരെ കുറവാണ്. വെറും 32 പേര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. ഇവിടേക്കാണ് പുതിയ താമസക്കാരെ സര്‍ക്കാര്‍ തേടുന്നത്.

കിന്‍ലോച്ച്

കിന്‍ലോച്ച്

ദി ഐല്‍ ഓഫ് റമ്മില്‍ ആകെയുള്ള ഗ്രാമമാണ് കിന്‍ലോച്ച്. ഇവിടുത്തെ 32 എന്നുള്ള ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനായാണ് ദ്വീപ് പുതിയ ആളുകളെ ഇവിടേക്ക് ക്ഷണിക്കുന്നത്. വെറം ക്ഷണം മാത്രമല്ല, താമസ സൗകര്യവും തൊഴിലവസരങ്ങളും ഇവിടെ ജീവിക്കുവാന്‍ വേണ്ടുന്ന കാര്യങ്ങളുമെലലാം വിശദീകരിച്ചുകൊണ്ടുള്ള ക്ഷണം തന്നെയാണിത്.

കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍

കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍

ഇവിടെ നിലവില്‍ ആറു ചെറിയ കുട്ടികളാണുള്ളത്. ബാക്കിയുള്ളവര്‍ 30നും നാല്പ്പതിനും ഇടില്‍ പ്രായമുള്ളവരും. കുട്ടികള്‍ സ്കൂളില്‍ പോകുവാന്‍ ആരംഭിക്കുന്നതോടെ ഇവി‌െ ആളുകളുടെ എണ്ണം പിന്നെയും കുറയും, അതിനാലാണ് പുറമേ നിന്നുള്ളവരെ ഇവിടേക്ക് ക്ഷണിക്കുന്നത്.

പൊരുത്തപ്പെടുവാന്‍ സാധിക്കുന്നവര്‍ക്ക്

പൊരുത്തപ്പെടുവാന്‍ സാധിക്കുന്നവര്‍ക്ക്

ജീവിത സൗകര്യങ്ങളെല്ലാം ഒരുക്കിത്തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ക്ഷണിക്കുന്നത്. എന്നാല്‍ ഒരൊറ്റ നിബന്ധന മാത്രമേ അധികൃതര്‍ അതിഥികള്‍ക്കായി വയ്ക്കുന്നുള്ളൂ. ദ്വീപിന്‍റെ രീതികളുമായി പൊരുത്തപ്പെടുവാന്‍ സാധിക്കുന്നവരായിരിക്കണം അതെന്നാണത്. അതുകൊണ്ടു തന്നെ ബഹളങ്ങള്‍ ഇല്ലാത്ത സമാധാനപൂര്‍വ്വമായ അന്തരീക്ഷം ആഗ്രഹിക്കുന്നവര്‍ ദ്വീപിലേക്ക് താമസത്തിനായി എത്തും എന്നു കരുതപ്പെ‌‌ടുന്നു.

ഒപ്പം തൊഴിലവസരങ്ങളും

ഒപ്പം തൊഴിലവസരങ്ങളും

ഇവിടെ ഇപ്പോള്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന നാലു വീ‌‌ടുകളിലേക്കാണ് താമസക്കാരെ തേടുന്നത്. പ്രകൃതിയോട് ചേര്‍ന്നു നിര്‍മ്മിക്കുന്ന ഇക്കോ ഹോമുകളാണിത്. സ്കോട്ലന്‍ഡ് സര്‍ക്കാരിന്‍റെ റൂറൽ ആന്‍ഡ്‌ ഐലൻഡ്സ് ഹൗസിങ് ഫണ്ടിന്‍റെ പിന്തുണയോടു കൂടിയാണ് ഇത് നിര്‍മ്മിക്കുന്നത്.
പ്രൈമറി സ്കൂള്‍, നഴ്സറി സ്കൂള്‍ എന്നിവയും തൊഴിലവസരങ്ങള്‍ക്കായി മത്സ്യ കൃഷി, വീട് പരിപാലനം, ശിശു സംരക്ഷണം. ഭക്ഷ്യ ഉല്‍പാദനം, സമുദ്ര ടൂറിസം തുടങ്ങിയവയെയും ആശ്രയിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news islands
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+