കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നഗരങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നത് കെഎസ്ആർടിസിയാണ്. ഹൈറേഞ്ചിലെ മലയോര പ്രദേശങ്ങളെയും മലബാറിലെ ഗ്രാമങ്ങളെയും പ്രധാന ടൗണുകളെയും കണക്ട് ചെയ്ത് നിരവധി സർവീസുകളാണ് കേരളാ റോഡ് സ്റ്റേറ്റ് ട്രാൻസ്പോര്‍ട്ട് കോർപ്പറേഷൻ (കെ എസ് ആർ ടി സി) നടത്തുന്നത്. അതിലൊന്നാണ് ആനക്കാംപൊയിൽ - വാഗമൺ - കട്ടപ്പന റൂട്ടിലെ സൂപ്പർഫാസ്റ്റ് ബസ്..
കോഴിക്കോടിനെയും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ഇടുക്കിയെയും തമ്മില് ബന്ധിപ്പിക്കുന്ന സർവീസുകളിലൊന്നാണ് കെ എസ് ആർ ടി സിയുടെ ആനക്കാംപൊയിൽ - വാഗമൺ - കട്ടപ്പന സൂപ്പർഫാസ്റ്റ്. കുടിയേറ്റക്കാരടക്കം നിരവധി ആളുകൾ വസിക്കുന്ന ഈ രണ്ട് ഇടങ്ങളും യാത്രക്കാർ ഏറെയുള്ള സ്ഥലങ്ങളാണ്. ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ വാരാന്ത്യത്തിൽ നാട്ടിൽ പോകാനും മടങ്ങിവരാനും ഈ സർവീസ് ആശ്രയിക്കുന്നു.

തിരുവമ്പാടി - മുക്കം - അരിക്കോട് - മഞ്ചേരി - പെരിന്തൽമണ്ണ - പട്ടാമ്പി - കുന്നംകുളം - തൃശ്ശൂർ - ചാലക്കുടി -അങ്കമാലി - പെരുമ്പാവൂർ- മൂവാറ്റുപുഴ - തൊടുപുഴ - പാലാ - ഭരണങ്ങാനം-ഈരാറ്റുപേട്ട - വാഗമൺ - ഏലപ്പാറ വഴിയാണ് ഈ യാത്ര.
ആനക്കാംപൊയിൽ - കട്ടപ്പന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്
ആനക്കാംപൊയിൽ - കട്ടപ്പന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് എല്ലാ ദിവസവും പുലര്‍ച്ചെ 4.30 ന് ആനക്കാംപൊയിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 02.45ന് കട്ടപ്പനയിൽ എത്തും.
04.30AM - ആനക്കാംപൊയിൽ
04.50AM - തിരുവമ്പാടി
05.05AM - മുക്കം
05.20AM - അരീക്കോട്
05.40AM - മഞ്ചേരി
06.25AM - പെരിന്തൽമണ്ണ
07.00AM - പട്ടാമ്പി
07.40AM - കുന്നംകുളം
08.10AM - തൃശൂർ
09.10AM - ചാലക്കുടി
09.30AM - അങ്കമാലി
09.50AM - പെരുമ്പാവൂർ
10.20AM - മൂവാറ്റുപുഴ
10.45AM - കൂത്താട്ടുകുളം
11.35AM - പാലാ
11.50AM - ഭരണങ്ങാനം
12.05PM - ഈരാറ്റുപേട്ട
01.00PM - വാഗമൺ
01.40PM - ഏലപ്പാറ
02.45PM - കട്ടപ്പന
കട്ടപ്പന - ആനക്കാംപൊയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്
കട്ടപ്പന - ആനക്കാംപൊയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് രാവിലെ 7.40 ന് കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട് രാത്രി 07.00 മണിക്ക് ആനക്കാംപൊയിൽ എത്തുന്നു.
വാഗമൺ - ഈരാറ്റുപേട്ട - പാലാ - മൂവാറ്റുപുഴ - തൃശ്ശൂ ർ- എടപ്പാൾ - കോഴിക്കോട് വഴിയാണ് യാത്ര.
07.40AM - കട്ടപ്പന
08.45AM - ഏലപ്പാറ
09.10AM - വാഗമൺ
10.15AM - ഇരാറ്റുപേട്ട
10.25AM - ഭരണങ്ങാനം
10.35AM - പാലാ
11.30AM - കൂത്താട്ടുകുളം
11.55AM - മൂവാറ്റുപുഴ
12.30PM - പെരുമ്പാവൂർ
12.50PM - അങ്കമാലി
01.10PM - ചാലക്കുടി
01.50PM - തൃശ്ശൂർ
02.35PM - കുന്നംകുളം
03.00PM - എടപ്പാൾ
03.15PM - കുറ്റിപ്പുറം
04.00PM - ചങ്കുവെട്ടി(കോട്ടക്കൽ)
04.40PM - യൂണിവേഴ്‌സിറ്റി കാലിക്കറ്റ്
05.15PM - കോഴിക്കോട്
06.05PM - മുക്കം
06.20PM - തിരുവമ്പാടി
07.00PM - ആനക്കാംപൊയിൽ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












