Search
  • Follow NativePlanet
Share
» »ഈദ് അവധിക്ക് നാട്ടിലേക്കില്ല, ആഘോഷം വിദേശത്ത് തന്നെ, പോകാനിതാ ഈ രാജ്യങ്ങൾ

ഈദ് അവധിക്ക് നാട്ടിലേക്കില്ല, ആഘോഷം വിദേശത്ത് തന്നെ, പോകാനിതാ ഈ രാജ്യങ്ങൾ

ഈദ് അവധികൾ പ്രഖ്യാപിച്ചതോടെ യാത്രകൾ പ്ലാൻ ചെയ്യുന്ന തിരക്കിലാണ് എല്ലാവരും. നാട്ടിലുള്ളവർ വിദേശത്തേയ്ക്കും വിദേശത്തുള്ളവർ അവിടെത്തന്നെയും അവധിക്കാലം ചിവവഴിക്കുന്ന പ്രവണതയാണ് ഇപ്പോൾ കൂടുതലും. നാട്ടിലെത്തി പെരുന്നാൾ അവധി ആഘോഷിക്കുന്നതിനേക്കാളും മറ്റൊരു രാജ്യത്ത് അവധിക്കാലം ഒരാഴ്ചയിൽ കൂടുതൽ വരുന്ന അവധി ചിലവഴിക്കുന്ന തരത്തിലാണ് ട്രാവൽ ഏജൻസികളിലെ ബുക്കിങ്.

എന്നത്തേയും പോലെ യുഎഇക്കാരുടെ ബക്കറ്റ് ലിസ്റ്റിൽഅര്‍മേനിയ, കിർഗിസ്ഥാൻ, ജോർജിയ തുടങ്ങിയ രാജ്യങ്ങളാണ് കയറിയിട്ടുള്ളത്. . വലിയ ചിലവില്ലാതെ, അവധി ദിവസങ്ങള് അതിന്‍റെ പൂർണ്ണതയിൽ ആസ്വദിക്കുവാന്‍ പറ്റിയതാണ് ഈ രാജ്യങ്ങൾ. ഇതാ ഈദുൽ ഫിത്തർ 2024 അവധി യുഎഇയിലെ താമസക്കാർക്ക് എങ്ങനെ യാത്രകള്‌‍ ചെയ്ത് ആഘോഷിക്കാം എന്നു നോക്കാം.

aces To Visit During Eid Holidays From UAE

യുഎഇയിൽ ഇത്തവണ ഒരാഴ്ച നീണ്ടു നിൽക്കുന്ന അവധിയാണുള്ളത്. അതിനൊപ്പം വാരാന്ത്യം കൂടി കണക്കിലെടുത്താൽ നീണ്ട 9 ദിവസത്തെ അവധികൾ.. ആഗ്രഹിക്കുന്ന യാത്ര ഇഷ്ടംപോലെ സമയമെടുത്ത് പോയി വരാനുള്ള എല്ലാ സാധ്യതകളും ഈ വർഷത്തെ പെരുന്നാളിനുണ്ട്. അതുകൊണ്ടുതന്നെ മികച്ച പാക്കേജുകളുമായി ട്രാവൽ ഏജൻസികളും രംഗത്തുണ്ട്.

അര്‍മേനിയ

യുഎഇയിൽ നിന്നുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട അവധിക്കാല ലക്ഷ്യസ്ഥാനമാണ് അർമേനിയ. എമിറേറ്റ് പാസ്പോർട്ട് കൈവശമുള്ളവർക്ക് വിസയില്ലാതെ അർമേനിയയിൽ പ്രവേശിക്കാം. അതീവഭംഗിയാര്‍ന്നതും വ്യത്യസ്തവുമായ ഭൂപ്രകൃതിക്ക് പ്രസിദ്ധമാ അർമേനിയ പ്രകൃതിസൗന്ദര്യം ആസ്വദിക്കുവാൻ പറ്റിയ രാജ്യങ്ങളിലൊന്നും കൂടിയാണ്. ഇതിന്റെ ചരിത്രവും പാരമ്പര്യവും അനുഭവിക്കുക എനന്ത് ഒരു യാത്രകനെ സംബന്ധിച്ചെടുത്തോളം തീർത്തും പുതുമയുള്ള അനുഭവമായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ ക്രൈസ്തവ ദേവാലയങ്ങളും ആശ്രമങ്ങളും ഇവിടുത്ത പ്രത്യേകതയാണ്. അതിപുരാതനമായ ചരിത്രമുള്ള ഈ രാജ്യം ഇന്നും അതിന്റെ പൗരാണികതയെ സംരക്ഷിക്കുന്നു. ഒരുപാട് ചരിത്രക്കാഴ്ചകള്‍ ഇവിടെ കാണാം.

Places To Visit During Eid Holidays From UAE

അസർബെയ്ജാൻ

മിഡിൽ ഈസ്റ്റിലെ മാത്രമല്ല, കേരളത്തിൽ നിന്നുള്ള സഞ്ചാരികളുടെയും പ്രിയപ്പെട്ട വിദേശരാജ്യമായി മാറിയതാണ് അസർബെയ്ജാൻ. കിഴക്കൻ യൂറോപ്പിനും പടിഞ്ഞാറൻ ഏഷ്യയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന യൂറേഷ്യൻ രാജ്യമാണിത്. പോക്കറ്റിലൊതുങ്ങുന്ന ചിലവിൽ കൂടുതൽ കാഴ്ചകളും പണത്തിനൊതത് മൂല്യവും ലഭിക്കുമെന്നതാണ് അസർബെയ്ജാൻറെ പ്രത്യേകത. തീയുടെ നാട് എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ വിളിക്ക് യോജിച്ച വിധത്തിൽ അഗ്നിപർവ്വതങ്ങളെയും ഇവിടെ കാണാം. വലുപ്പത്തിന്റെ കാര്യത്തിൽ ഓസ്ട്രിയയുടെ അത്രയുമേയുള്ളുവെങ്കിലും 350 അഗ്നി പര്‍വ്വതങ്ങള്‍ രാജ്യത്തുണ്ട്. ചരിത്രവും വർത്തമാനവും ഒരുപോലെ ചേർന്നുപോകുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.

aces To Visit During Eid Holidays From UAE

PC:Zaur Ibrahimov/ Unsplash

ജോർജിയ

കിഴക്കൻ യൂറോപ്പിനും പടിഞ്ഞാറൻ ഏഷ്യയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന യൂറേഷ്യൻ രാജ്യമാണ് ജോർജിയ. മിഡിൽ ഈസ്റ്റ് വിസയുള്ളവർക്ക് ഇവിടെ 30 ദിവസത്തെ വിസ ഓൺ അറൈവൽ ലഭിക്കും. മിനി സ്വിറ്റ്സർലൻഡ് എന്നു സഞ്ചാരികൾ വിശേഷിപ്പിക്കുന്ന ഇവിടം കൗതുകരമായ കുറേ കാഴ്ചകൾക്ക് പ്രസിദ്ധമാണ്. വ്യത്യസ്ത കാലാവസ്ഥാ മേഖലകളുള്ള ഇവിടെ വന്നാൽ ഒരൊറ്റ യാത്രയിൽ തന്നെ പല കാലാവസ്ഥയിലൂടെയും കടന്നുപോകുവാൻ സാധിക്കും. ഇവിടുത്തെ വൈൻ ഏറെ പ്രസിദ്ധമാണ്. അതിഥികളെ ഏറെ സ്നേഹത്തോടെ സൽക്കരിക്കുന്ന ഇവരുടെ ആതിഥ്യമര്യാദയും പ്രസിദ്ധമാണ്.

ഗൾഫിൽ വർക്ക് വിസയിലെത്തിയവർക്ക് ഏറ്റവം എളുപ്പത്തിൽ പോകുവാൻ സാധിക്കുന്ന രാജ്യമായതിനാൽ ഇവിടം സഞ്ചാരികളുടെ ഹോട്ട്സ്പോട്ടാണ്. വിസ ഓൺ അറൈവൽ സൗകര്യവും ഇവിടെയുണ്ട്. കുടുംബുമായി പോകുവാനും നിരവധി ആളുകള്‍ ഇവിടം തിരഞ്ഞെടുക്കുന്നു. വർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.

കിർഗിസ്ഥാൻ

അതിപുരാതനമായ സംസ്കാരത്തിന് പ്രസിദ്ധമാണ് മധ്യേഷ്യൻ രാജ്യമായ കിർഗിസ്ഥാൻ. ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നായാണ് ഇവിടം അറിയപ്പെടുന്നത്. വളരെ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുവാനും താമസിക്കുവാനും കഴിയുന്ന ഇവിടെ യുനസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട് മൂന്ന കേന്ദ്രങ്ങളുണ്ട്. ചൈനയേയും യൂറോപ്പിനെയും മിഡിൽ ഈസ്റ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സിൽക്ക് റൂട്ട് കടന്നുപോകുന്നതും ഇതുവഴിയാണ്. സമ്മർ സീസണിലെ ഇവിടേക്കുള്ള യാത്ര തീർത്തും ചിലവ് കുറഞ്ഞതായിരിക്കും.

Places To Visit During Eid Holidays From UAE

PC:Satishaa Javali/ Unsplash

സൗദി

ഈ പെരുന്നാൾ അവധിക്കാലത്ത് കൂടുതലും ആളുകൾ തിരഞ്ഞെടുക്കുന്ന മറ്റൊരിടം സൗദിയാണ്. വിനോദസഞ്ചാരം ലക്ഷ്യമിട്ട് സൗദി അറേബ്യ ഇ-വിസ നടപടികളിൽ കൂടുതൽ ഇളവുകള്‌ കൊണ്ടുവന്നതോടെ പെരുന്നാൾ കാലത്ത് സൗദിയിൽ പോയി ഉംറ നിർവ്വഹിക്കുവാനും തുടർന്നുള്ള ദിവസങ്ങൾ ഇവിടെ കണ്ടുതീർക്കുവാനും സാധിക്കുന്ന തരത്തിലും പ്ലാന്‍ ചെയ്യുന്നവരുണ്ട്. പരമാവധി ഒരു വർഷം 90 ദിവസം സൗദിയില്‍ തങ്ങുവാൻ അനുമതി നല്കുന്നതാണ് രാജ്യത്തിന്‍റെ ടൂറിസ്റ്റ് വിസ.
ഹിജ്റ,റിജല്‍ അല്‍മാ,നജ്റാൻ, ഫറാസന്‍ ദ്വീപുകള്‍, അല്‍ ഹസ്സ ഒയാസിസ് തുടങ്ങി ഒരുപാട് സ്ഥലങ്ങൾ ഇവിടെ കാണുവാനുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+