Search
  • Follow NativePlanet
Share
» »ബാലി യാത്ര പോക്കറ്റ് കീറും! ഇനി ടൂറിസ്റ്റ് ടാക്സും വേണം... ഒഴിവുള്ളത് ഈ ഏഴ് വിസക്കാർക്ക് മാത്രം

ബാലി യാത്ര പോക്കറ്റ് കീറും! ഇനി ടൂറിസ്റ്റ് ടാക്സും വേണം... ഒഴിവുള്ളത് ഈ ഏഴ് വിസക്കാർക്ക് മാത്രം

അടിച്ചു പൊളിക്കാൻ വിദേശ യാത്ര പ്ലാൻ ചെയ്യുന്നവരുടെ ആദ്യ ഇടം ബാലിയാണ്. നൈറ്റ് ലൈഫും ബീച്ചും സഫാരികളും മാത്രമല്ല, ആഴ്ചകളോളം ഇൻസ്റ്റഗ്രാം ഫീഡും റീൽസും ആഴ്ചകളോളം നിറയ്ക്കാനുള്ള ഫോട്ടോയും കിട്ടുന്ന ബാലി ഇന്ത്യക്കാർക്ക് എളുപ്പം പോയി വരാൻ പറ്റുന്ന സ്ഥലം കൂടിയാണ്. എല്ലാവർക്കുമായി എന്തെങ്കിലുമൊക്കെ സ്പെഷ്യൽ കാഴ്ചകള് ഇവിടെയുണ്ട്.

എന്നാൽ ഇപ്പോൾ ബാലി യാത്ര ചെയ്യുന്നവരെ നിരാശരാക്കുന്ന ഒരു വാർത്തയാണ് വന്നിരിക്കുന്നത്. ബാലിയിൽ സഞ്ചാരികൾക്കായി വിനോദ സഞ്ചാര നികുതി അഥവാ ടൂറിസ്റ്റ് ടാക്സ് ഏർപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ മാസത്തിൽ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നിരുന്നു.

Bali Tourist Tax:

ബാലിയിൽ എത്തുന്ന വിദേശ വിനോദസഞ്ചാരികൾ 10 ഡോളർ (ഫെബ്രുവരി 15 ലെ നിരക്ക് അനുസരിച്ച് 830.21 രൂപ) ആണ് ടൂറിസ്റ്റ് ടാക്സ് ആയി ഈടാക്കുക. കുട്ടികൾക്കും നികുതി ബാധകമായിരിക്കും. ഫെബ്രുവരി 14 വാലന്‍റൈൻ ദിനം മുതലാണ് ടവിനോദ സഞ്ചാര നികുതി ഏർപ്പെടുത്തിയത്. അതേ സമയം ബാലിക്കടുത്ത നുസ പെനിഡ, നുസ സെനിംഗന്‍, നുസ ലെംബോംഗന്‍ ദ്വീപുകളില്‍ ടൂറിസം നികുതി ബാധകമല്ല.

ബാലിയുടെ സംസ്കാരവും പരിസ്ഥിതിയും സംരക്ഷിക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് ഇന്തോനേഷ്യൻ സർക്കാർ പറഞ്ഞു. വിദേശത്ത് നിന്നോ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നോ പ്രവിശ്യയിലേക്ക് പ്രവേശിക്കുന്ന വിദേശ ടൂറിസ്റ്റുകൾക്ക് ഇത് ബാധകമാണ്. എന്നാൽ ആഭ്യന്തര ടൂറിസ്റ്റുകൾ, നയതന്ത്ര വിസയുള്ളവർ, ആസിയാൻ പൗരന്മാർ എന്നിവരെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

അതേസമയം ഏഴിനം വിസകളെയും അധികൃതർ ടൂറിസം ടാക്സിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡിപ്ലോമാറ്റ് വിസയുള്ളവർ, കുടുംബ വിസ, ഗോൾഡൻ വിസ, ബിസിന് വിസ, സ്റ്റുഡൻറ് വിസ എന്നിവയ്ക്കൊപ്പം യാത്രാ വാഹനങ്ങളിലെ ജീവനക്കാർ, താത്കാലികമോ സ്ഥിരമോ ആയ താമസാനുമതി കാർഡ് ഉള്ളവർ എന്നിവര്‍ക്ക് ടൂറിസ്റ്റ് ടാക്സ് വേണ്ടിവരില്ല. ഇവരെ ടൂറിസം നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ബാലിയിൽ എത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് ലവ് ബാലി (Love Bali) എന്ന ഓൺലൈൻ പോർട്ടൽ വഴി പണം അടയ്ക്കാം. ഓൺലൈനായി പണമടയ്ക്കാൻ ആഗ്രഹിക്കാത്ത വിനോദസഞ്ചാരികൾക്ക് എയർപോർട്ടുകളും തുറമുഖങ്ങളും പോലെയുള്ള അറൈവൽ പോയിന്‍റുകളിൽ ക്രെഡിറ്റ് കാർഡുകൾ, ബാങ്ക് ട്രാൻസ്ഫർ, വെർച്വൽ അക്കൗണ്ടുകൾ അല്ലെങ്കിൽ ബാങ്ക് ഇന്തോനേഷ്യയും ഇന്തോനേഷ്യൻ പേയ്‌മെന്‍റും വികസിപ്പിച്ചെടുത്ത QR കോഡ് സ്റ്റാൻഡേർഡായ QRIS എന്നിവയുൾപ്പെടെ ഒന്നിലധികം പേയ്‌മെന്‍റ് രീതികളിലൂടെ പണമടയ്ക്കാം. ‌ബാലിയിലെ ദെന്‍പസാര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ അറൈവൽ ടെര്‍മിനലിലും ബെനോവ തുറമുഖത്തും വിനോദസഞ്ചാരികള്‍ക്ക് ടൂറിസം നികുതി നേരിട്ട് അടച്ച് രസീത് കൈപ്പറ്റാന്‍ സൗകര്യമുണ്ടാകും

ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ വരെ ഏകദേശം 4.8 ദശലക്ഷം വിനോദസഞ്ചാരികൾ ബാലി സന്ദർശിച്ചു. 2023 നവംബറിൽ ബാലിയിലേക്ക് ഏറ്റവും കൂടുതൽ വിദേശ വിനോദസഞ്ചാരികൾ എത്തിയത് ഓസ്‌ട്രേലിയയിൽ നിന്നായിരുന്നു. 100,000-ത്തിലധികം പേരാണ് വന്നത് . പിന്നാലെ ഇന്ത്യ, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നും സഞ്ചാരികൾ എത്തി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+