ബെംഗളൂരു നിവാസികളെ ഏറ്റവും ഞെട്ടിച്ച വാർത്തകളിലൊന്നായിരുന്നു ബെംഗളൂരു മെട്രോയുടെ നിരക്ക് വർധനവ്. പൊതുവേ ജീവിതചെലവ് കൂടിയ ബെംഗളൂരുവിൽ സാധാരണക്കാർ ഏറ്റവുമധികം ആശ്രയിക്കുന്നത് മെട്രോ സർവീസിനെയാണ്. പല റൂട്ടുകളിലും നൂറു ശതമാനത്തോളം നിരക്ക് കൂടിയിരുന്നു. വലിയ വിമർശനമാണ് ഇതിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് നേരിട്ടത്.
നിരക്ക് വർധനവിന് പിന്നാലെ ആളുകൾ വലിയ പ്രതിഷേധമുയർത്തി. പ്രതിദിനം 20,000 മുതൽ 30,000 വരെ യാത്രക്കാരുടെ കുറവും മെട്രോ നേരിട്ടു. കൂടാതെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിരക്ക് കുറയ്ക്കുവാൻ ബിഎംആർസിഎല്ലിനോട് ആവശ്യപ്പെട്ടു.
തുടർന്ന് ബിഎംആർസി വർധന 71 ശതമാനമായി കുറയ്ക്കുകയും ചെയ്തു. പല ഫെയർ സ്റ്റേജുകളിലായി 20 മുതൽ 30 രൂപ വരെ കുറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ, മെട്രോ നിരക്ക് വർധനവ് സ്ഥിരം യാത്രക്കാരെ എങ്ങനെ ബാധിക്കുമെന്ന് വിശദീകരിക്കുന്ന എക്സ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേന്‍റെയും (ബിഎംആർസിഎൽ) ബെംഗളൂരു മെട്രോപോളിറ്റന്‍ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെയും നിരക്കുകൾ താരതന്യം ചെയ്തുള്ള പോസ്റ്റ് ഇതിനോടകം ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു.
മഡവരയിൽ നിന്ന് വൈറ്റ്ഫീൽഡിലേക്ക് ദിവസവും യാത്ര ചെയ്യേണ്ടി വരുന്ന ആളുകളുടെ ചെലവ് ഉദാഹരണമാക്കിയാണ് കാർത്തിക് റെഡ്ഡി എന്ന എക്സ് ഉപയോക്താവ് കണക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്. മഡവര- വൈറ്റ്ഫീൽഡ് യാത്രയ്ക്ക് 90 രൂപയാണ്. അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നതിന് ഒരു ദിവസം വേണ്ടത് 180 രൂപ. അതേസമയം അഞ്ച് ദിവസത്തെ പാസിന് 750 രൂപാ വരും. അതായത് ഒരു ദിവസത്തെ ചെലവ് 150 രൂപ. അങ്ങനെ ലാഭം 30 രൂപ.
അങ്ങനെ ആഴ്ചയിൽ അഞ്ച് ദിവസം വീതം ഒരു വര്‍ഷം 52 ആഴ്ചകളിൽ മെട്രോ പാസ് എടുത്ത്
മഡവരയിൽ നിന്ന് വൈറ്റ്ഫീൽഡിലേക്ക് യാത്ര ചെയ്യുകയാണെങ്കില്‍ ഇത് ഏകദേശം 40,000 വരും. സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം ഇത് വളരെ ചെലവേറിയ ഒന്നാണ്.
അതേസമയം ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) പാസ് എടുത്ത് യാത്ര ചെയ്താൽ എത്ര ലാഭകരമാണെന്നും കാർത്തിക് റെഡ്ഡി പോസ്റ്റിൽ വിശദമാക്കുന്നു. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) എസി ബസ് പാസിന് പ്രതിവർഷം 24,000 ആണ്, അതേസമയം നോൺ എസി ബസ് പാസിന് 14,400 ആണ്, ഇത് മെട്രോയേക്കാൾ ബസ് യാത്രയെ ചിലവ് കുറഞ്ഞതാക്കുന്നു എന്നും അദ്ദേഹം കുറിക്കുന്നു.
വലിയ പിന്തുണയും ചർച്ചയുമാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. ബിഎംആർസിഎൽ മാസപാസ് ഏർപ്പെടുത്തണമെന്നും ചെലവ് കുറഞ്ഞ യാത്രയ്ക്കായി യാത്രക്കാർക്ക് മെട്രോയ്ക്കും ബസുകകളും മാരിമാറി കയറാൻ അനുവദിക്കുന്ന സിംഗിൾ പാസ് വേണമെന്നും ആളുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഎംടിസി എസി ബസ് പാസ്
ബിഎംടിസിയുടെ എസി ബസ് മാസ പാസിന് 2000 രൂപയാണ് നിരക്ക്. എല്ലാ ദിവസവും എത്ര തവണ വേണമെങ്കിലും ബസിൽ കയറാൻ സാധിക്കുന്ന പാസ് ആണിത്. അങ്ങനെ ഒരു വര്‍ഷം ഇതിന് ചെലവ് 24000 രൂപയാണ്.
നോൺ എസി ബസ് പാസിനാണെങ്കിൽ ഒരു മാസത്തെ അണ്‍ലിമിറ്റഡ് യാത്രകൾക്ക് 12,00 രൂപയേ വരുന്നുള്ളൂ. ഒരു വർഷത്തെ നിരക്ക് 14400 രൂപയും.
മെട്രോ റെയിൽ സംവിധാനങ്ങൾ ലോകത്ത് എല്ലായിടക്കും ഏറ്റവും കുറഞ്ഞതും താങ്ങാനാകുന്നതുമായ നിരക്കിൽ യാത്ര ഉറപ്പു വരുത്തുമ്പോൾ ബെംഗളൂരു, നമ്മ മെട്രോ ഉപയോക്താക്കൾ നഗരത്തിലെ എസി ബസ് യാത്രക്കാർ പ്രതിവർഷം നൽകുന്നതിനേക്കാൾ ഇരട്ടി പണം ആണ് നൽകേണ്ടിവരുന്നത്.
മെട്രോയുടെ പോലെ വേഗത്തിലുള്ള യാത്ര ബസുകൾക്ക് കിട്ടില്ലെങ്കിലും കുറഞ്ഞ നിരക് എന്ന കാരണത്താല് നിരവധി ആളുകൾ ബസ് യാത്രയിലേക്ക് മാറുവാന്‍ സാധ്യതയുണ്ട്. ബെംഗളൂരു മെട്രോ നിരക്ക് വർധനവ് കുറച്ചെങ്കിലും കൂടിയ നിരക്ക് ഇപ്പോഴും 90 രൂപാ തന്നെയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












