Search
  • Follow NativePlanet
Share
» »ബാംഗ്ലൂരുകാരുടെ പ്രിയപ്പെട്ട ഇടം; ബെംഗളൂരു-മൈസൂർ യാത്ര, ബസിന് വരണോ അതോ ട്രെയിൻ മതിയോ? വേണമെങ്കിൽ നടന്നും പോകാം

ബാംഗ്ലൂരുകാരുടെ പ്രിയപ്പെട്ട ഇടം; ബെംഗളൂരു-മൈസൂർ യാത്ര, ബസിന് വരണോ അതോ ട്രെയിൻ മതിയോ? വേണമെങ്കിൽ നടന്നും പോകാം

ദസറക്കാലം ആണ്. മൈസൂർ ദസറ ഒന്നു കണ്ടുവരാതെ ബെഗംളൂരു നിവാസികൾക്ക് ഒരു സമാധാനമുണ്ടാകില്ല. രാവു വെളുക്കുവോളം മൈസൂർ നഗരത്തിൽ ചെലവഴിക്കുവാനോ എല്ലായിടങ്ങളും കണ്ടുവരുവാനോ സാധിച്ചില്ലെങ്കിലും പോയി ദസറ ആഘോഷങ്ങളൊക്കെ ഒരു നോക്ക് കണ്ട് മടങ്ങിവരണമെന്നായിരിക്കും പലരുടയും ആഗ്രഹം. അല്ലെങ്കിലും ഇത്രയും തൊട്ടടുത്ത് നടക്കുന്ന, ലോകം മുഴുവൻ ഉറ്റുനോക്കുന്ന ദസറ ആഘോഷം കണ്ടില്ലെങ്കിൽ അതൊരു നഷ്ടമല്ലേ..

ബാംഗ്ലൂരിൽ നിന്ന് മൈസൂരിലേക്ക് യാത്രകൾ പൊതുവേ എളുപ്പമാണ്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കൂടി വന്നതോടെ യാത്രകൾക്ക് സമയം കുറവും വേഗത കൂടുതലും ആയി. എന്നിരുന്നാലും ദസറ പോലെ ഒരവസരത്തിൽ പതിനായിരക്കണക്കിന് ജനങ്ങൾ എത്തുന്ന സീസണിൽ എങ്ങനെ പോകണം, വണ്ടിയെടുക്കണോ , അതോ ട്രെയിനിന് പോയാൽ മതിയോ എന്നിങ്ങനെ ഒരുപാട് സംശയങ്ങളും ആശങ്കകളും ആളുകൾക്കുണ്ടാകും. ഇതാ മൈസൂരിലേക്ക് ബാംഗ്ലൂരിൽ നിന്ന് എങ്ങനെ യാത്ര ചെയ്യാമെന്ന് നോക്കാം.

Ways to Travel To Mysuru From Bengaluru

ബാംഗ്ലൂർ യാത്രകളിൽ ഒരു സംശയവും തോന്നാതെ തിരഞ്ഞെടുക്കാൻ പറ്റിയ ലക്ഷ്യസ്ഥാനമാണ് മൈസൂരു. എളുപ്പത്തിൽ പോകാം, ചെന്നെത്തിയാൽ ദിവസം മുഴുവൻ ചെലവഴിക്കാനുള്ള സ്ഥലങ്ങളും കാഴ്ചകളും, രാത്രി ദീപങ്ങൾ തെളിയിച്ച മൈസൂര് കൊട്ടാരം, കുട്ടികൾക്കു കൗതുകമുണർത്തുന്ന മൃഗശാല, മൈസൂർ നഗരത്തിന്‍റെ ആകാശദൃശ്യം കാണിക്കുന്ന ചാമുണ്ഡി ഹില്‍സ്, കൊട്ടാരങ്ങൾ എന്നിങ്ങനെ എണ്ണമില്ലാതെയുണ്ട് ഇവിടുത്തെ സ്ഥലങ്ങൾ. മൈസൂരിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ ഇതിനോടകം തന്നെ പറഞ്ഞിട്ടുള്ളിനാൽ ബാംഗ്ലൂർ- മൈസൂർ യാത്ര മാത്രമാണ് ഇതിൽ വിശദമാക്കുന്നത്.

1. ബാംഗ്ലൂര്‍- മൈസൂർ ട്രെയിൻ യാത്ര

ബാംഗ്ലൂരിൽ നിന്ന് മൈസൂരിലേക്കുള്ള ഏറ്റവും ജനപ്രിയ മാർഗം ട്രെയിൻ യാത്രയാണ്. ബ്ലോക്കുകളില്ലാതെ, നേരത്തെ ബുക്ക് ചെയ്താൽ സുഖമായി വിശ്രമിച്ച്, ക്ഷീണമൊന്നുമില്ലാതെ., പകലാണെങ്കിൽ വെയിൽ കൊള്ളാതെ മൈസൂരിൽ എത്തുവാൻ പറ്റിയ മാര്‍ഗം ട്രെയിൻ തന്നെയാണ്. ലോക്കൽ സർവീസുകൾ മുതൽ വന്ദേ ഭാരത് എക്സ്പ്രസുകള്‍ വരെ ഈ റൂട്ടിൽ സർവീസ് നടത്തുന്നു. സാധാരണ ട്രെയിനുകൾക്ക് രണ്ടു മുതൽ മൂന്നര മണിക്കൂർ വരെയാണ് സമയം വേണ്ടത്. വന്ദേ ഭാരതിലാണെങ്കിൽ ഒരു മണിക്കൂർ 50 മിനിറ്റുകൊണ്ട് എത്തിച്ചേരാം.

ഏകദേശം 35 ട്രെയിനുകള് ഈ റൂട്ടിൽ ദിവസവും സർവീസ് നടത്തുന്നു. നിങ്ങളുടെ സൗകര്യവും ബജറ്റും അനുസരിച്ച് എസി, നോണ്‍ എസി കോച്ചുകൾ തിരഞ്ഞെടുക്കാം. മുൻകൂട്ടി ബുക്ക് ചെയ്താല്‌ സീറ്റ് ഉറപ്പിച്ച് യാത്ര പോകാം. പുലർച്ചെ തന്നെ മൈസൂർ എത്തുന്ന വിധത്തിലാണെങ്കിൽ രാവിലെ തന്നെ കാഴ്ചകൾ ആരംഭിക്കാം എന്നൊരു മെച്ചമുണ്ട്.

2. ബാംഗ്ലൂർ- മൈസൂർ ബസ് യാത്ര

ബാംഗ്ലൂർ- മൈസൂര്‍ റൂട്ടിൽ എല്ലായ്പ്പോഴും ബസുകൾ ലഭ്യമാണ്, മുൻകൂട്ടി ബുക്ക് ചെയ്യാതെ, ഏതു സമയത്തും നിങ്ങൾക്ക് ബസുകളം ആശ്രയിക്കാം. മൂന്നു മണിക്കൂറാണ് ബാംഗ്ലൂർ- മൈസൂർ ബസ് യാത്രയ്ക്ക് വേണ്ടി വരിക. എസി ഡീലക്സ് ബസ് മുതൽ സരിഗെ ബസ് വരെ ഈ റൂട്ടില്‍ ഓടുന്നു. അതിനാൽ നിങ്ങളുടെ സൗകര്യത്തിനും ബജറ്റിനും ഉള്ള ബസ് തിരഞ്ഞെടുക്കാം.

3. ബാംഗ്ലൂർ- മൈസൂർ വിമാന യാത്ര

ബസിലോ ട്രെയിനിലോ ഇരുന്ന് നീണ്ട യാത്രയ്ക്ക് താല്പര്യമില്ലെങ്കിൽ നിങ്ങൾക്ക് വിമാന യാത്ര തിരഞ്ഞെടുക്കാം. ഇതിന് വെറും 45 മിനിറ്റ് സമയം മതി. എന്നാൽ എല്ലാ ദിവസങ്ങളിലും നേരിട്ട് സർവീസുകളില്ല. ദസറക്കാലത്ത് പ്രത്യേക സർവീസുകൾ ലഭ്യമാക്കിയിട്ടുള്ളതിനാൽ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം, ഡയറക്ട് ഫ്ലൈറ്റ് മാത്രം തിരഞ്ഞെടുക്കുക. അല്ലാത്ത പക്ഷം, റോഡ് യാത്രയേക്കാൾ സമയമെടുത്തേക്കാം.

4. ബാംഗ്ലൂർ- മൈസൂർ റോഡ് ട്രിപ്പ്

കൂട്ടുകാർക്കും കുടുംബക്കാർക്കും ഒപ്പം എൻജോയ് ചെയ്ത് പോകുവാനാണ് ആഗ്രഹമെങ്കിൽ അതിന് വേണ്ടത് റോഡ് ട്രിപ്പ് തന്നെയാണ്. നല്ല കാഴ്ചകൾ കാണുമ്പോൾ വണ്ടി നിർത്തി അതാസ്വദിക്കാനും ഫോട്ടോകൾ പകർത്തി പോകുവാനുമെല്ലാം ഇത് തന്നെയാണ് മെച്ചം. മാത്രമല്ല, കുട്ടികൾ കൂടെയുണ്ടെങ്കില്‍ ഇടയക്കിടെ നിർത്തി വിശ്രമിച്ച് പോവുകയും ചെയ്യാം. ഇതിനും സാധാരണഗതിയിൽ മൂന്നു മണിക്കൂര്‍ സമയം മതിയെങ്കിലും നിങ്ങളുടെ സൗകര്യത്തിനനുസരിച്ചായതിനാൽ അതിൽ പ്രസക്തിയില്ല.

5. ബാംഗ്ലൂർ- മൈസൂർ ബസ് നടത്തം

റോഡും ബസും ട്രെയിനും വിമാനവും മാത്രമല്ല, വേണമെങ്കിൽ നടന്നും ബാംഗ്ലൂരിൽ നിന്ന് മൈസൂരിന് വരാം. ഇതിനേകദേശം 32 മുതൽ 34 മണിക്കൂർ വരെ വേണ്ടി വരും. സാധാരണ ഇങ്ങനെ പോകുന്നവർ കുറവാണ്. എന്നാൽ നേര്‍ച്ചകളോ മറ്റോ നിറവേറ്റാനുണ്ടെങ്കിൽ അപൂർവ്വം ആളുകൾ നടന്നും പോകുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore mysore travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+