ബെംഗളൂരു പുതുവർഷത്തെ സ്വീകരിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു. പാർട്ടികളും ആഘോഷങ്ങളും ഒക്കെയുള്ള ബെംഗളൂരുവിലേക്ക് ജനങ്ങൾ ഒഴുകുകയാണ്. പുതുവർഷാഘോഷങ്ങൾക്ക് ബെംഗളിരൂവിന്‍റെ തെരുവുകളിൽ എട്ടു ലക്ഷത്തോളം ആളുകളെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 2025 ൽ മികച്ച തുടക്കം ആഗ്രഹിക്കുന്നവർക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഇവിടേക്ക് വരാം.
ആഘോഷങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നഗരത്തിൽ ഇത്തവണയും വമ്പൻ പരിപാടികളാണ് ക്ലബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. രാത്രി ജീവിതവും ബെംഗളൂരുവിന്‍റെ വൈബും അനുഭവിക്കുവാൻ ആഗ്രഹിക്കുന്നവർ നേരെ ഇങ്ങോട്ടേയ്ക്ക് പോരെ.ഇതാ ബെംഗളൂരുവിലെ പ്രധാന ന്യൂ ഇയർ പാർട്ടികളും ആഘോഷങ്ങളും ഏതൊക്കെയെന്ന് നോക്കാം.

ന്യൂ ഇയർ പാർട്ടി ലാസ് വേഗാസ് 2025
ഒരു ജീവിതകാലം മുഴുവനും ഓർമ്മ നിൽക്കുന്ന പുതുവർഷാഘോഷം നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ ബെംഗളൂരുവിലേക്ക് വരണം. നഗരത്തിലെ ഏറ്റവും വലിയ ന്യൂ ഇയർ ആഘോഷങ്ങളിലൊന്നായ താജ് യശ്വന്ത്പൂര്‍ ഒരുക്കുന്ന ന്യൂ ഇയർ പാർട്ടി ലാസ് വേഗാസ് 2025 ആഢംബരം നിറഞ്ഞ പരിപാടികളാണ് ഒരുക്കുന്നത്.
സ്ഥലം: താജ് യശ്വന്ത്പൂര്‍
തിയതി: ഡിസംബർ 31, വൈകിട്ട് 7.00 മണി
ടിക്കറ്റ് നിരക്ക് :1999 രൂപാ മുതൽ
പാപ്പരാസി 2025
2024 ന് യാത്ര പറഞ്ഞ് പുതിയ വർഷത്തെ നല്ല ഓർമ്മകളോടെ സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് ബെംഗളൂരു റാഡിസണ്‍ ബ്ലൂ ഒരുക്കുന്ന പാപ്പരാസി 2025. രുചികരമായ ഭക്ഷണവും രാത്രി മുഴുവന്‍ ആഘോഷിക്കാൻ പ്രശസ്ത ഡിജെമാരുടെ സംഗീതവും ഒക്കെയുള്ള ഒരു അരങ്ങ് തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടികളെയും കൊണ്ട് വരുന്നവർക്ക് ആഘോഷങ്ങൾ നഷ്ടമാകാതിരിക്കാൻ നാനിമാരുടെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സ്ഥലം: റാഡിസണ്‍ ബ്ലൂ
തിയതി: ഡിസംബർ 31, രാത്രി 8.00 മണി
ടിക്കറ്റ് നിരക്ക് :1499 രൂപാ മുതൽ
2025 ന്യൂ ഇയർ പാർട്ടി
ഏറ്റവും സ്റ്റൈലിൽ പുതുർഷത്തെ സ്വീകരിക്കുവാൻ ആഗ്രഹിച്ചിരിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഡോണ്ട് ടെൽ മാമാ റൂഫ്ടോപ്പില്‍ വരാം. ഡിജെ പാർട്ടികളിൽ അടിച്ചു പൊളിക്കുവാനും ബെംഗളൂരു പുതുവര്‍ഷാഘോഷങ്ങളുടെ മനോഹര കാഴ്ചകളും അലങ്കാരങ്ങളും ഒക്കെ കണ്ട് രാവ് ചെലവഴിക്കാനും രുചികരമായ ഭക്ഷണം കഴിക്കാനും ഒക്കെ ഒരു ന്യൂ ഇയർ ആഘോഷമാണ് ഇവിടെയുള്ളത്. ഇത് കൂടാതെ ലൈവ് ഫൂഡ് കൗണ്ടർ, കാർണിവൽ തീമിൽ ഒരുക്കിയ ഡാൻസ് ഫ്ലോർ, സെലബ്രിറ്റി ഡിജെ തുടങ്ങിയവയും ഇവിടെയുണ്ട്.
സ്ഥലം: ഡോണ്ട് ടെൽ മാമാ റൂഫ്ടോപ്പ്, എച്ച്എസ്ആർ ലേഔട്ട്
തിയതി: ഡിസംബർ 31, രാത്രി 7.00 മണി
ടിക്കറ്റ് നിരക്ക് :1999 രൂപാ മുതൽ
ഷിറോ, അശോകനഗർ
മറ്റു സ്ഥലങ്ങളെയപേക്ഷിച്ച് കുറഞ്ഞ ചെലവിൽ ന്യൂ ഇയർ ആഘോഷിക്കാൻ താല്പര്യമുള്ളവർക്ക് ഷിറോയിലേക്ക് വരാം. അസോഖ് നഗറിൽ സ്ഥിതി ചെയ്യുന്ന ഷിറോയിൽ മ്യൂസിക്കും ഭക്ഷണവും തന്നെയാണ് പ്രധാനം. മിനി-കോസ്റ്റ് ടേബിൾ ഇവിടെ ബുക്കിങ്ങിന് ഒരുക്കിയിട്ടുണ്ട്.
സ്ഥലം: ഷിറോ, അശോകനഗർ
തിയതി: ഡിസംബർ 31, രാത്രി 9.00 മണി
ടിക്കറ്റ് നിരക്ക് :999 രൂപാ (രണ്ടുപേർക്ക്)
ഹൂട്ട് കഫേ ആൻഡ് ബ്രൂവറി
ന്യൂ ഇയർ പാർട്ടിയുടെ രസം അറിഞ്ഞ് ആഘോഷിക്കാൻ വരുന്നതാണെങ്കില്‍ സർജാപൂർ റോഡ് കൈക്കൊണ്ട്രഹള്ളിയിലെ ഹൂട്ട് കഫേ ആൻഡ് ബ്രൂവറിയിലേക്ക് വരാം. ഒരു മികച്ച ന്യൂ ഇയർ പാർട്ടി അനുഭവമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇത് കൂടാതെ, വെടിക്കെട്ട്, ഡിജെ, റഷ്യൻ ഡാൻസ്, കോക്ടെയിൽ പാർട്ടി എന്നിങ്ങനെ ന്യൂ ഇയർ ഈവ് ആഘോഷമാക്കാൻ വേണ്ടതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
സ്ഥലം: ഹൂട്ട് കഫേ ആൻഡ് ബ്രൂവറി, സർജാപൂർ റോഡ്
തിയതി: ഡിസംബർ 31, രാത്രി 7.30 മണി
ടിക്കറ്റ് നിരക്ക് : 1699 രൂപാ (രണ്ടുപേർക്ക്)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












