Search
  • Follow NativePlanet
Share
» »പാര്‍ക്കും സിനിമയും മാത്രമല്ല.. ബാംഗ്ലൂരിൽ കോളേജ് വിട്ടാൽ തകർക്കാം, പോയില്ലെങ്കിൽ നഷ്ടം

പാര്‍ക്കും സിനിമയും മാത്രമല്ല.. ബാംഗ്ലൂരിൽ കോളേജ് വിട്ടാൽ തകർക്കാം, പോയില്ലെങ്കിൽ നഷ്ടം

ബാംഗ്ലൂർ യാത്രകൾ പോക്കറ്റ് കാലിയാക്കില്ല എന്നു പറഞ്ഞാൽ വിശ്വസിക്കുമോ.. ചോദ്യം ബാംഗ്ലൂരിൽ പഠിക്കുന്നവരോട് ആണെങ്കിൽ ബാംഗ്ലൂർ ഒരു ബജറ്റ് ഫ്രണ്ട്ലി സിറ്റിയാണ് എന്ന ഉത്തരമാവും ലഭിക്കുക. ചെലവ് കുറഞ്ഞ യാത്രകളും പഴ്സ് കാലിയാക്കാതെ കുറഞ്ഞ നിരക്കിൽ പ്ലേറ്റ് നിറയെ കിട്ടുന്ന സ്ട്രീറ്റ് ഫൂഡും പിന്നെ ചെറിയ വിലയ്ക്കുള്ള തുണിത്തരങ്ങളും കൂടിയാകുമ്പോള്‍ ലൈഫ് അടിച്ചുപൊളിക്കാം.

കോളേജ് ലൈഫ് ആസ്വദിക്കാൻ ഒരു പക്ഷേ, ബാംഗ്ലൂരിനോളം മികച്ച മറ്റൊരു നഗരം അടുത്തെങ്ങും കാണില്ല. നഗരം വാഗ്ദാനം ചെയ്യുന്ന കോഴ്സുകളും സൗകര്യങ്ങളും മാത്രമല്ല, ഇവിടുത്തെ വൈബും സാധ്യതകളും ബാംഗ്ലൂരിനെ എല്ലാവർക്കും പ്രിയപ്പെട്ടതാക്കുന്നു. ക്ലാസ് ഒന്നു കട്ട് ചെയ്താലോ അല്ലെങ്കിൽ ക്ലാസ് കഴിഞ്ഞ് വൈകുന്നേരങ്ങളിലോ എവിടെ പോകണമെന്ന് രണ്ടാമതൊന്ന് ഇവിടെ ആലോചിക്കേണ്ട.. വെറുതേ വണ്ടിയുമെടുത്ത് ഇറങ്ങിയാൽ മതി. ഇതാ കോളേജ് വിദ്യാർത്ഥികൾക്ക് ബാംഗ്ലൂരിൽ ചെയ്യാൻ പറ്റിയ ചെലവ് കുറഞ്ഞ യാത്രകളും കാര്യങ്ങളും നോക്കാം.

 5 Things College Students Can Do In Bengaluru After Class

ആദ്യം ഭക്ഷണം, പിന്നെ യാത്ര

ബാംഗ്ലൂരിൽ ഏറ്റവും പ്രധാന്യം ഇവിടുത്തെ ഭക്ഷണം തന്നെയാണ്. നിസാരമായ തുകയ്ക്ക് രുചികരമായ വിഭവങ്ങൾ നല്കുന്ന തട്ടുകടകളും ഫൂഡ് സ്ട്രീറ്റുകളും ഫൂഡ് ജോയിന്‍റുകളും ഇഷ്ടം പോലെ ഇവിടെ കാണാം. എവിടെ പോകണമെന്നത് നിങ്ങളുടെ ആഗ്രഹം പോലെയാണെങ്കിലും ഓരോ കോളേജിനും സമീപത്ത് കുട്ടികളുടെ ഫേവറേറ്റ് ആയ ഒരു കഫെയോ ഹോട്ടലോ എങ്കിലും കാണാം. അല്ലെങ്കിൽ ജയനഗറോ എംജി റോഡോ മഡിവാളയോ കോറമംഗളയോ പോയാൽ സ്ഥിരം ആളുകൾ എത്തുന്ന കൊച്ചു ഫൂഡ് ജോയിന്‍റുകൾ കാണാം.

കോളേജ് സ്റ്റുഡൻസിന്‍റെ പ്രിയപ്പെട്ട ഈറ്ററികൾ കുറച്ച് വ്യത്യസ്തമാവും. കുറേ വിഭവങ്ങളല്ല, മറിച്ച് ഇരുന്ന് സംസാരിക്കാനും ബഹളം വയ്ക്കാനും ഇടയ്ക്ക് ഒരു ജ്യൂസോ ബർഗറോ പഫ്സോ ഓർഡർ ചെയ്തു കഴിക്കാനും സാധിക്കുന്ന പോലുള്ള കൂൾ ഇടങ്ങള്‍ക്കാണ് ഇവർ പ്രാധാന്യം നല്കുക. ഇത്തരം ഇടങ്ങൾ ധാരാളമായി ഓരോ കോളേജിനും സമീപം കാണുകയും ചെയ്യും.

സിനിമ കാണാം

ക്ലാസ് കട്ട് ചെയ്ത് സിനിമ കാണാൻ പോകാത്ത ഒരു കോളേജ് ലൈഫ് ആർക്കും കാണില്ല. കോളേജിലിരുന്ന് ബോർ അടിക്കുമ്പോഴോ പുതിയ പടം റിലീസ് ആകുമ്പോഴോ ഒക്കെ എങ്ങനെയെങ്കിലും ക്ലാസ് ബങ്ക് ചെയ്ത് സിനിമയ്ക്ക് പോകുന്നത് ഒരു രസം തന്നെയാണ്. മിക്ക കോളേജുകൾക്കും അടുത്ത് ഒരു തീയേറ്റർ കാണുമെങ്കിലും കുട്ടികൾക്ക് പ്രിയം മിക്കപ്പോഴും ഷോപ്പിങ് മാളുകളിലെ തിയേറ്ററുകൾ തന്നെയാണ്.

ഏതു സിനിമയെന്ന് നോക്കാതെ ഗ്യാംഗിനൊപ്പം പോയി അടിച്ചു പൊളിച്ച് ബഹളം വച്ച് വരുന്നതാണ് ഇതിലെ മറ്റൊരു രസം. കണ്ട സിനിമയേതെന്ന് ഓർത്തിരിക്കില്ലെങ്കിലും അതിനിടയിൽ പറഞ്ഞ കാര്യങ്ങളും തമാശകളും ഇന്നും മറന്നുകാണില്ല!

3. നന്ദി ഹില്‍സിൽ പോകാം

ബാംഗ്ലൂർ കോളേജിൽ പഠിക്കുമ്പോൾ ഒരുതവണയെങ്കിലും നന്ദി ഹിൽസിലേക്ക് പുലർച്ചെ പോകാത്തവർ കാണില്ല. ബൈക്കിലാണെങ്കിലും കാറിലാണെങ്കിലും ഇനി ബസിലായാലും നന്ദി ഹിൽസിൽ പോകാതെ ഒരു ബാംഗ്ലൂർ പഠന കാലവും പൂർത്തിയാകില്ല. പുലർച്ചെ പോയി സൂര്യോദയം കണ്ട് അവിടെയിരുന്ന് ബാക്കി കാഴ്ചകളും ഫോട്ടോ എടുപ്പുമായി സമയം ചിലവഴിക്കുകയും ചെയ്യാം. വാരാന്ത്യ യാത്രകൾ ഇവിടേക്ക് നടത്തുന്നതാണ് നല്ലത്.

4. എംജി റോഡിലെ വിൻഡോ ഷോപ്പിങ്

കോളേജ് കാലത്ത് ഷോപ്പിങ് ഒരു ഹരമാക്കിയവർ ആയിരിക്കും കൂടത്തിലുണ്ടാവുക. ഓൺലൈനിൽ മേടിക്കുന്നതിനേക്കാൾ ലാഭത്തിലും വൈവിധ്യത്തിലും ബാംഗ്ലൂരിലെ ഷോപ്പിങ് സ്ട്രീറ്റുകൾ ഏറ്റവും മികച്ച കളക്ഷനുകൾ നല്കും. ഇനി മേടിക്കാൻ പ്ലാന്‍ ഇല്ലെങ്കിൽ പോലും വിന്‍ഡോ ഷോപ്പിങ് നടത്താം.

ബാംഗ്ലൂരിൽ വിൻഡോ ഷോപ്പിങ്ങിന് ഏറ്റവും മികച്ചത് എംജി റോഡും കൊമേഷ്യല്‍ സ്ട്രീറ്റും തന്നെയാണ്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചെരുപ്പുകൾ, മേക്ക്പ്പ് സെറ്റുകൾ, അലങ്കാര വസ്തുക്കൾ, നടന്നു മടുക്കുമ്പോൾ കഴിക്കാൻ സ്ട്രീറ്റ് ഫൂഡ് എന്നിങ്ങനെ നിരവധി സാധ്യതകൾ ഇവിടെയുണ്ട്.

5. പാർക്കുകളിൽ പോകാം

ക്ലാസ് ബങ്ക് ചെയ്ത് ഇനിയും എവിടെ പോകണമെന്ന് സംശയമാണെങ്കിൽ നേരെ ഇവിടുത്തെ പാർക്കുകളിലോട്ട് വിട്ടോ. കബ്ബൻ പാര്‍ക്ക്, ലാൽ ബാഗ് എന്നിങ്ങനെ ഇഷ്ടംപോലെ പാർക്കുകളാണ് ബാംഗ്ലൂര്‍ നഗരത്തിന് ചുറ്റുമുള്ളത്. ഗ്രൂപ്പായി വന്ന് വർത്തമാനം പറഞ്ഞ് ഭക്ഷണം കഴിച്ച് ഫോട്ടോ എടുത്തു ചെലവഴിക്കാൻ മാത്രമല്ല, ഗ്രൂപ്പ് പ്രോജക്ടുകൾ ചെയ്യുവാനും ഡിസ്കഷൻ നടത്തുവാനുമെല്ലാം ഇവിടെ വന്നിരിക്കാം,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+