Search
  • Follow NativePlanet
Share
» »ബാംഗ്ലൂര്‍ യാത്ര: സൂര്യോദയത്തിനു മുന്നേ കണ്ടുതീർക്കേണ്ട ഇടങ്ങൾ! ചൂടുദോശയിൽ തുടങ്ങുന്ന യാത്ര

ബാംഗ്ലൂര്‍ യാത്ര: സൂര്യോദയത്തിനു മുന്നേ കണ്ടുതീർക്കേണ്ട ഇടങ്ങൾ! ചൂടുദോശയിൽ തുടങ്ങുന്ന യാത്ര

ബാംഗ്ലൂർ രാവിനെ പകലാക്കുന്നവരുടെ നാടാണ്. തുറന്നിരിക്കുന്ന കഫേകളും സജീവമായ മാളുകളും ഫൂഡ് ഡെലിവറിയും ഹോട്ടലുകളും പിന്നെ നഗരം ചുറ്റാനിറങ്ങുന്നവരും എല്ലാം ചേർന്ന് ആഘോഷമാക്കുന്ന സ്ഥലം. അതുകൊണ്ടു തന്നെ പകലാണെങ്കിലും രാത്രിയിൽ വന്നിറങ്ങിയാലും എന്തുചെയ്യണം എന്നു സംശയിച്ചു നിൽക്കേണ്ട ഒരാവശ്യമില്ല. വഴിവക്കില് നിന്നും ഒരു ചൂട് ചായ കുടിച്ച് നമുക്ക് പ്ലാൻ ചെയ്യാം.

സൂര്യോദയത്തിനു മുൻപ് ബാംഗ്ലൂരിൽ ചെയ്യാൻ പറ്റിയ കാര്യങ്ങൾ നിരവധിയുണ്ട്. ഷോപ്പിങ് മുതൽ ട്രെക്കിങ്ങും സൂര്യോദയ യാത്രകളും നൈറ്റ് റൈഡും അടക്കം ഇവിടെ സമയം പോകാൻ ഇഷ്ടംപോലെ കാര്യങ്ങൾ. ഇങ്ങനെയൊരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ബാംഗ്ലൂരിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Bangalore-Dosa

ദോശയിൽ തുടങ്ങാം

അതിരാവിലെ, സൂര്യോദയത്തിനു മുന്നേയുള്ള യാത്രകള്‍ ഒരു ദോശ കഴിച്ച് തുടങ്ങിയാലോ. രാത്രി മുഴുവനോ അല്ലെങ്കിൽ പുലർച്ചെകളിലോ തുറന്നിരിക്കുന്ന നിരവധി കടകൾ നഗരത്തിലുടനീളമുണ്ട്. ദോശ അഡ്ഡാ അതിലൊന്നാണ്. ബാംഗ്ലൂരിലെ പുലർച്ച സമയത്തുള്ള വിശപ്പുകള് ശമിപ്പിക്കാൻ പറ്റിയ സ്ഥലമാണിത്. നെയ്യില്‍ മൊരിഞ്ഞ മസാലദോശയും നീട്ടിയരച്ച ചട്നിയും പാകം വേവിലുള്ള ഉള്ളിലെ ഗ്രേവിയും ഒപ്പം കടുപ്പത്തിലൊരു ചായയും കൂടിയായാൽ കുശാൽ.

ബാനശങ്കരി ദേവെ ഗൗഡ പെട്രോൾ ബങ്കിന് എതിർവശത്താണ് ദോശ അഡ്ഡാ ഉള്ളത്. പുലർച്ചെ 3.30 മുതൽ 6.30 വരെ മാത്രമാണ് ഇത് തുറന്നിരിക്കുന്നത്. ബാംഗ്ലൂരിൽ ദിവസം മുഴുവനും ഭക്ഷണം വിളമ്പുന്ന സ്ഥലങ്ങൾ ഒത്തിരിയുണ്ടെങ്കിലും അതിൽ തീർച്ചയായും പരീക്ഷിക്കേണ്ടതാണ് ബാനശങ്കരിയിലെ ദോശ അഡ്ഡാ.

കെആർ മാർക്കറ്റിൽ പോകാം

ഒരു മുഴം പൂ ചൂടി ബാംഗ്ലൂരിലെ പ്രഭാതം തുടങ്ങിയാലോ? പല രൂപത്തിലും വർണ്ണത്തിലും മനോഹരമായി കോർത്തുകെട്ടിയിരിക്കുന്ന പൂക്കൾ ബാംഗ്ലൂരിലെ ഓരോ കോണിലെയും കാഴ്ചയാണ്. ഈ പൂക്കൾ എവിടെ നിന്നു വരുന്നു എന്നറിയില്ലെങ്കിലും ഇതൊക്കെ ബാംഗ്ലൂരിൽ കാണാൻ കെആർ മാർക്കറ്റിലേക്ക് പോയാല്‍ മതി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫ്ലവര്‍ മാർക്കറ്റുകളിൽ ഒന്നാണിത്. പുലർച്ചെ 2.00 മണി മുതൽ തന്നെ കെആർ മാർക്കറ്റ് സജീവമാകും. അഞ്ചര മണിക്കും ആറിനും ഇടയിലുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യം.

Bangalore KR Market

ഒരു റോഡ് ട്രിപ്പ്

സൂര്യോദയത്തിനു മുൻപായി ബാംഗ്ലൂരിൽ ചെയ്യാൻ പറ്റിയ കാര്യങ്ങളിൽ ഒരു നൈറ്റ് റൈഡ് ഉൾപ്പെടുത്തിയില്ലെങ്കിൽ എങ്ങനെയാ അല്ലേ.. വെറുതേ പോയി വരാൻ സാധിക്കുന്ന ഇഷ്ടംപോലെ റോഡുകൾ ഇവിടെയുണ്ട്. ബാംഗ്ലൂർ-മൈസൂർ ഇന്‍ഫ്രാസ്ടക്ചർ കൊറിഡോർ എന്ന നൈസ് റോഡ്, നന്ദി ഹില്‍സിലേക്കുള്ള റോഡ്, അല്ലെങ്കിൽ സിറ്റിക്കുള്ളിലൂടെയുള്ള പാതകൾ എന്നിങ്ങനെ നൈറ്റ് ഡ്രൈവ് ആസ്വദിക്കാന്‍ പറ്റിയ നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്.

തട്ടേക്കര ലേക്കിലെ സൂര്യോദയം

പുലർകാലങ്ങളിൽ ബാംഗ്ലൂരിന്‍റെ മറ്റൊരു മുഖം കാണണമെന്നുള്ളവർക്ക് തട്ടേക്കര ലേക്കിലേക്ക് പോകാം. ഒരു റോഡ് ട്രിപ്പും സൂര്യോദയവും മനോഹരമായ ഭംഗി നിറഞ്ഞ സ്ഥലങ്ങളും ഒക്കെയാണ് ഇവിടെ കാണാനാവുക. ബാംഗ്ലൂരിൽ നിന്നും രണ്ട് മണിക്കൂർ ഡ്രൈവിങ് ദൂരമുണ്ട് തട്ടേക്കര ലേക്കിലേക്ക്.

ഇസ്കോൺ ക്ഷേത്രത്തിൽ പോകാം

ബാംഗ്ലൂരിൽ സൂര്യോദയത്തിനു മുന്നേയുള്ള യാത്രകളിൽ പോകാന് പറ്റിയ ഒരിടം ഇസ്കോണ്‍ ക്ഷേത്രമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് ബാംഗ്ലൂരിലെ ഇസ്കോൺ ക്ഷേത്രം. 1997 ലാണ് ക്ഷേത്രം തുറന്നത്. പുലർച്ചെ 4:30 ന് മംഗള-ആരതി എന്ന ചടങ്ങോടെയാണ് ഇവിടുത്തെ ഒരു ദിവസം ആരംഭിക്കുന്നത്.

തുടർന്ന് തുളസി ദേവിയെ ആരാധിക്കുകയും ശ്രീ നരസിംഹ ആരതിയും ശ്രീ ശ്രീനിവാസ ഗോവിന്ദയ്ക്ക് സുപ്രഭാത സേവയും നടത്തുകയും ചെയ്യുന്നു. പിന്നീട് ശൃംഗാര ദർശന ആരതി, ജപ ധ്യാനം എന്നിവയുണ്ട്. രാത്രി 7.00 ന് ആരതി ആരംഭിക്കുന്നു, പ്രധാന ക്ഷേത്രത്തിൽ മൂന്ന് പൂജാരിമാരാണ് ആരതി നടത്തുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+