Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിന്‍റെ കലയും ജീവിതവും അറിയാന്‍ ബെംഗളൂരു ഹബ്ബ , 11 ദിവസത്തെ ആഘോഷം

ബാംഗ്ലൂരിന്‍റെ കലയും ജീവിതവും അറിയാന്‍ ബെംഗളൂരു ഹബ്ബ , 11 ദിവസത്തെ ആഘോഷം

ബാംഗ്ലൂർ.. എല്ലാ ആഘോഷങ്ങളെയും ഒരുപോലെ സ്വീകരിക്കുന്ന, ഒരുമിച്ച് ആഘോഷിക്കുന്ന ഇടം. ഓണമായാലും തൈപ്പൂയമായാലും ക്രിസ്മസ് വന്നാലും ദീപാവലിയും നവമിയും ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഇടം. എന്നാൽ ബാംഗ്ലൂരിന് മാത്രമായി എന്തുണ്ടെന്ന് ചോദിച്ചാൽ ആഘോഷങ്ങൾ അതിനൊരുത്തരമാണ് ബെംഗളുരു ഹബ്ബ.

ബാംഗ്ലൂരിന്‍റെ കല, സംസ്കാരം, ഭക്ഷണം, ജീവിതം എന്നിങ്ങനെ എല്ലാത്തിനെയും കൊണ്ടാടുന്ന 11 ദിവസങ്ങളാണ് ബെംഗളുരു ഹബ്ബെയുടെ ആകർഷണം. ബാംഗ്ലൂരിന്‍റെ സംസ്കാരം ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഇത്തവണത്തെ ബംഗളൂരു ഹബ്ബ ആരംഭിച്ചത് ചിക്പേട്ടിൽ നിന്നായിരുന്നു.

Bangalore Travel Ideas: Attend Bengaluru Habba,

എല്ലാ ജാതി മത വിഭാഗങ്ങളിൽപ്പെട്ട ആളുകളെ ഉൾക്കൊള്ളുന്ന ഒരു ബെംഗളൂരു കെമ്പഗൗഡ നിർമ്മിച്ചത് ഇവിടെ നിന്നാണ്. ബെംഗളൂരു സ്ഥാപകനായ കെംപെ ഗൗഡ ചിക്ക്പേട്ടിൽ നിന്ന് നാല് വ്യത്യസ്ത ദിശകളിലേക്ക് കാളവണ്ടികളുടെ ഘോഷയാത്ര നടത്തിയതായി വിശ്വസിക്കപ്പെടുന്നു. ബംഗളൂരു ഹബ്ബയും ഇവിടെ നിന്ന് ആരംഭിക്കുന്നത് ഉചിതമാണെന്നാണ് പരിപാടി ഉദ്ഘാടനം ചെയ്ത് കർണ്ണാടക ഉപമുഖ്യ ഡികെ ശിവകുമാര്‍ പറഞ്ഞത്.

അടുത്ത വർഷം മുതൽ ഓരോ വാർഡുകളിലും അസംബ്ലി നിയോജക മണ്ഡലങ്ങളിലും ബംഗളൂരു ഹബ്ബ നടത്തുമെന്നും അതിലൂടെ ആളുകൾക്ക് അവരുടെ അയൽപക്കങ്ങളിൽ തന്നെ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്ട്രീറ്റ് കാർണിവല്‍ ആണ് ഈ വർഷത്തെ ബെംഗളുരു ഹബ്ബയുടെ ഈ വർഷത്തെ ആകർഷണം. നഗരത്തിലെ ആറ് പ്രധാന ഇടങ്ങളിലായി ഈ സ്ട്രീറ്റ് കാർണിവൽ സംഘടിപ്പിക്കുന്നു. ചര്‍ച്ച് സ്ട്രീറ്റ്, യഹലങ്ക, വൈറ്റ്ഫീൽഡ്, ജയനഗർ, മല്ലേശ്വരം, സർജാപൂർ റോഡ് എന്നിവിടങ്ങളണ് കാർണിവൽ നടക്കുന്നത്.

ബെംഗളുരു ഹബ്ബയുടെ ഭാഗമായി കല, സംസ്‌കാരം, സാഹിത്യം, പൈതൃകം, സാങ്കേതികവിദ്യ, പരിസ്ഥിതി, രൂപകൽപന, നൃത്തം, സംഗീതം, നാടകം എന്നിവയുമായി ബന്ധപ്പെട്ട 300-ലധികം പരിപാടികൾ ഇതിൽ ഉണ്ടാകും

40 ഇടങ്ങളിലായാണ് ഈ പരിപാടികളെല്ലാം ഒരുക്കിയിരിക്കുന്നത്, ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ, ബെംഗളൂരു ഡിസൈൻ വീക്ക്, ബെംഗളൂരു ടെക് സമ്മിറ്റ് എന്നീ മൂന്ന് പ്രധാന പരിപാടികളും ബെംഗളൂരു ഹബ്ബയുടെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+