Search
  • Follow NativePlanet
Share
» »കുട്ടികൾക്ക് ഒരു ഔട്ടിങ്, മുതിർന്നവർക്ക് ആഘോഷം.. ബെംഗളുരുവിലെ പിക്നിക് ഇടങ്ങൾ.. മഴ പെയ്യുന്നതിനു മുന്നേ പോകാം

കുട്ടികൾക്ക് ഒരു ഔട്ടിങ്, മുതിർന്നവർക്ക് ആഘോഷം.. ബെംഗളുരുവിലെ പിക്നിക് ഇടങ്ങൾ.. മഴ പെയ്യുന്നതിനു മുന്നേ പോകാം

ബെംഗളുരുവിലെ അവധി ദിവസം അല്ലെങ്കിൽ വാരാന്ത്യം.. ഈ സമയത്തെ കൊടുംചൂടിൽ പുറത്തിറങ്ങി ഒരു യാത്ര പോവുക എന്നത് സിംപിൾ അല്ല. എത്ര പ്രിയപ്പെട്ടതും മനോഹരവുമായ സ്ഥലത്തേയ്ക്കാണെങ്കിലും വെയിലത്ത് പോയാൽ ക്ഷീണം ഉറപ്പാണ്. എങ്കിൽ ചെറിയൊരു പിക്നിക് ആയാലോ.. വൈകുന്നേരം വെയിലൊന്ന് ആറിക്കഴിഞ്ഞ് ഒരു ചെറിയ ഔട്ടിങ് പോലെ പോകാം.

വേനലിൽ വീട്ടിലിരുന്ന് മടുത്ത കുട്ടികളെയും വാരാന്ത്യങ്ങൾ ചെലവഴിക്കാൻ എവിടേക്ക് പോകണെന്ന് ആലോചിക്കുന്നവര്‍ക്കും പറ്റിയ വഴിയാണ് ബെംഗളുരുവിലെ പിക്നിക്. എല്ലാവരെയും കൂട്ടി പോകുമ്പോൾ കുട്ടികൾക്ക് ഒരു ഫാമിലി ടൈം കിട്ടുകയും മുതിർന്നവർക്ക് ഒരു ചെറിയ ഔട്ടിങ് ആസ്വദിക്കുകയും ചെയ്യാം. പിക്നികിന് പറ്റിയ ബെംഗളുരുവിലെ ഇടങ്ങൾ പരിചയപ്പെടാം.

Best Picnic Spots In Bengaluru

1. കബ്ബൺ പാർക്ക്

എല്ലാവരെയും കൂട്ടി ഒരുമിച്ച് വന്ന് സ്വസ്ഥമായി ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ് കബ്ബണ്‍ പാർക്ക്. കുട്ടികൾക്ക് മരങ്ങളുടെ തണലിൽ ഓടി കളിക്കാനും നടക്കാനും എല്ലാമുള്ള സ്ഥലം ഇവിടെയുണ്ട്. ഇനി മുതിർന്നവർക്കാണെങ്കിലോ ഒരു മരത്തണൽ കണ്ടെത്തി അതിന്‍റെ ചുവട്ടിൽ എല്ലാവർക്കുമൊപ്പം വർത്തമാനം പറഞ്ഞ് ഇരിക്കുകയും ചെയ്യാം.

പിന്നെ, പിക്നിക്കിന് ആയതുകൊണ്ട് ഒരു ബാസ്കറ്റിൽ എല്ലാവര്‍ക്കും കഴിക്കാനുള്ള ലഘുഭക്ഷണം കരുതാനും മറക്കേണ്ട. ബ്രഡും ജാമും, അല്ലെങ്കിൽ വീട്ടിലുണ്ടാക്കിയ പലഹാരങ്ങൾ, ജ്യൂസ്, കുറച്ച് പഴങ്ങൾ തുടങ്ങിയവ എടുക്കാം. വേനലിലെ യാത്ര ആയതുകൊണ്ട് ചാല, കാപ്പി പോലുള്ളവ ഒഴിവാക്കാം. സോഫ്റ്റ് ഡ്രിങ്ക്സും വേണ്ട. പകരം വീട്ടിലുണ്ടാക്കിയ ജ്യൂസ് എടുത്താൽ മതി.

ബെന്നാർഗട്ട ദേശീയോദ്യാനം

കുട്ടികളെയും കൂട്ടി ഒരു ദിവസം ചെലവഴിക്കുവാനും പിക്നിക് നടത്തുവാനും പറ്റിയ സ്ഥലമാണ് ബെന്നാർഗട്ട ദേശീയോദ്യാനം. കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും പുത്തനൊരു അനുഭവമായിരിക്കും ബന്നാര്‍ഗട്ടയിലേക്കുള്ള യാത്ര. ബാംഗ്ലൂരിൽ നിന്നും ഇവിടേക്ക് വെറും 24 കിലോമീറ്റർ ദൂരമേയുള്ളൂ. എല്ലാവർക്കും ഒരുമിച്ച് പോകാനും ഒരു പിക്നിക് ആസ്വദിച്ച് മടങ്ങാനും പറ്റിയ ചെലവ് കുറഞ്ഞ ഇടമാണിത്.

3. ബിഗ് ബനിയൻ ട്രീ

വലിയൊരു ആൽമരത്തിന്‍റെ ചുവട്ടിലിരുന്ന് വൈകുന്നേരം ചെലവഴിച്ചാലോ.. വലുതെന്ന് പറയുമ്പോൾ . 250 മീറ്ററിലധികം ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന ഒരു ആൽമരം. അതിന്‍റെ തൂങ്ങി കിടക്കുന്ന ശിഖരങ്ങൾക്കു ചുവട്ടിൽ വെയിലേൽക്കാതെ ഇടത്തിരിക്കാൻ ഒരു ദിവസം വരാം. ഒരുപക്ഷേ, കുട്ടികളേക്കാൾ മുതിർന്നവർക്കായിരിക്കും ഈ മരത്തിനെക്കുറിച്ച് കൂടുതൽ കൗതുകമുള്ളത്. 400 വര്‍ഷത്തിലധികം പഴക്കമുള്ള ഈ ആൽമരം രാമോഹള്ളി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ദൊഡ്ഡ ആലട മര എന്നാണ് കന്നഡയിൽ ഇതിനെ വിളിക്കുന്നത്.

കുട്ടികളെയും സുഹൃത്തുക്കളെയും കൂട്ടി ഒരു ചെറിയ ഡ്രൈവും പിന്നെ ആൽമരവും കൂടിയാകുമ്പോൾ സംഗതി രസമാകും. കുടിക്കാൻ വെള്ളം എടുക്കാൻ മറക്കരുതേ. പിന്നെ പിക്നക്കിന് വരുമ്പോൾ ഉച്ചയ്ക്ക് മുൻപായോ അല്ലെങ്കിൽ വെയിലാറിക്കഴിഞ്ഞ് വൈകുന്നേരത്തോടെയൊ വരാൻ ശ്രദ്ധിക്കുക.

4. നൃത്യഗ്രാം

ബെംഗളുരുവിൽ പിക്നിക്കിന് പറ്റിയ ഓഫ്ബീറ്റ് സ്ഥലങ്ങളിൽ ഒന്നാണ് നൃത്യഗ്രാം. ഇന്ത്യയിലെ ആദ്യത്തെ ഗുരുകുല സമ്പ്രദായത്തിലുള്ള നൃത്ത അഭ്യാസവിദ്യാലയമാണ് നൃത്യാഗ്രാം. ചെലപ്പോൾ ഇവിടെയെത്തിക്കഴിഞ്ഞാൽ വെറുതേ ഒന്നിരിക്കാൻ നിങ്ങൾക്ക് സമയം കിട്ടിയെന്നു വരില്ല. അത്രയ്ക്കും കൗതുകം തോന്നിക്കുന്ന കാഴ്ചകൾ ഇവിടെ ആസ്വദിക്കാനുണ്ട്. . ബെംഗളൂരുവിൽ നിന്ന് 35 കി.മി അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത് ഹേസരംഗട്ട തടാകത്തിന്റെ അരികിലാണ് ഇവിടമുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+