ബാംഗ്ലൂർ എന്നും ആൾക്കൂട്ടത്തിന് നടുവിലുള്ള നഗരമാണ്. പുതിയതായി എത്തുന്നവരും ഇവിടുത്തെ താമസക്കാരും എല്ലാമുള്ള നാട്. പഠനത്തിനായി വന്നവരും ജോലി ചെയ്യുന്നവരും യാത്രകളുടെ ഭാഗമായി എത്തുന്നവർ, വിവിധാവശ്യങ്ങൾക്ക് വന്നവർ എന്നിങ്ങനെ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഇവിടെ പുതിയ ആളുകളെ കണ്ടുമുട്ടുവാന്‍ വലിയ പ്രയാസമില്ല.
ആളുകളെ കണ്ടെത്തുന്നതു പോലെയല്ല സൗഹൃദങ്ങൾ സൃഷ്ടിക്കുന്നത് പ്രത്യേകിച്ച് ബാംഗ്ലൂർ പോലെയുള്ള ഒരു ബാംഗ്ലൂർ നഗരത്തിൽ. എന്നാൽ ബാംഗ്ലൂരിൽ സൗഹൃദങ്ങൾ കണ്ടെത്തുവാനും ആളുകളെ അറിയുവാനും വൈബ് ക്രിയേറ്റ് ചെയ്യാനും ഒക്കെ പറ്റിയ ഇടങ്ങളുണ്ടെന്ന് അറിയാമോ? ഇതാ ബാംഗ്ലൂരില്‍ പുതിയ ആളുകളെ കണ്ടെത്താൻ സാധിക്കുന്ന സ്ഥലങ്ങൾ നോക്കാം.

കബ്ബൺ പാർക്ക്
ആളുകളെ പരിചയപ്പെടാന് പറ്റിയ ബാംഗ്ലൂരിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് കബ്ബൺ പാർക്ക്. പുലർച്ചെകളിൽ നടക്കുവാനായി എത്തുന്നവരാണ് അധികമെങ്കിൽ വൈകുന്നേരമാകുമ്പോഴേയ്ക്കും വെറുതെ പാർക്കിൽ ഇരിക്കാനെത്തുന്നവരെയും സന്ദർശകരെയും കൊണ്ട് ഇവിടം നിറയും. ഇനി ആഴ്ചാവസാനങ്ങളോ അവധിദിവസങ്ങളോ ആണെങ്കില്‍ ചെറുപ്പക്കാരും കുട്ടികളുമടക്കം ആയിരങ്ങൾ ഇവിടെ വരും.
ഗ്രൂപ്പായി വരുന്നവർ, പാട്ടും പെർഫോമൻസുകളുമായി എത്തുന്നവർ, വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരുന്നവർ എന്നിങ്ങനെ വ്യത്യസ്തമായ ആളുകളെ ഇവിടെ കാണാം. ഇതുകൂടാതെ പല സംഘങ്ങളെയും ഇവിടെ കണ്ടുമുട്ടാം. നിങ്ങളുടെ താല്പര്യത്തിനനുസരിച്ച്, വൈബുള്ള, സംസാരിക്കാൻ സാധിക്കുന്ന സുഹൃത്തുക്കളെ ഇവിടെ കാണാം. ഇങ്ങനെ സൗഹൃദങ്ങൾ സൃഷ്ടിച്ച നിരവധി ആളുകളും ഉണ്ട്.
കബ്ബൺ റീഡ്സ്
കബ്ബൺ പാർക്കിലെ കബ്ബൺ റീഡ്സ് ഇവിടെ ഒരേ മനസ്സുള്ള സൗഹൃദങ്ങളെ കാണാനും പരിചയപ്പെടാനും പറ്റിയ സ്ഥലമാണ്. സൈലന്‍റ് ബുക്ക് റീഡിങ് കമ്മ്യൂണിറ്റി എന്നാണ് ഇതറിയപ്പെടുന്നത്. എല്ലാ ശനിയാഴ്ചകളിലും കബ്ബൺ പാർക്കിൽ ഒത്തുചേരുന്ന ഇതിലെ അംഗങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട പുസ്തകം വായിക്കുകയോ എഴുതുകയോ ചിത്രം വരയ്ക്കുകയോ ഒക്കെ ചെയ്യുകയാണ് ചെയ്യുന്നത്. ശനിയാഴ്ചകളിൽ ഇവിടെ വന്നാൽ ഇങ്ങനെ ഇരുന്ന് വായിക്കുന്ന ഒരുകൂട്ടം ആളുകളെ കാണാം.
രംഗ ശങ്കര കലകളും തിയേറ്ററും പെർഫോമൻസും ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ രംഗ ശങ്കരയിലേക്ക് പോകാം. ജെപി നഗറിൽ സ്ഥിതി ചെയ്യുന്ന രംഗ ശങ്കര യിൽ കന്നഡയിലും ഇംഗ്ലീഷിലുമുള്ള നാടകങ്ങൾ, കച്ചേരികൾ, മറ്റു പെർഫോമൻസുകൾ എന്നിവ കാണാം. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും ഇവിടെ എന്തെങ്കിലുമൊക്കെ കാണാനും അറിയുവാനും ഉണ്ടായിരിക്കും. ഇവിടുത്തെ വാര്‍ഷിക തിയേറ്റർ ഫെസ്റ്റിവലിലും ഒരുപാടാളുകൾ എത്താറുണ്ട്.
ഫയർഫ്ലൈ ടെറസ്
ഏതു പ്രായത്തിലുള്ള ആളുകൾക്കും വരാൻ പറ്റി സ്ഥലമാണ് ഫയർഫ്ലൈ ടെറസ്. പുതിയ ആളുകളെ കാണുക എന്നതിനൊപ്പം പുതിയ കാര്യങ്ങൾ പഠിക്കുക എന്ന ലക്ഷ്യവും ഈ ഗ്രൂപ്പിനുണ്ട്. പുതിയ കാര്യം അതായത് ഡു ഇറ്റ് യുവർസെൽഫ് (DIY) കാര്യങ്ങൾ പരസ്പരം പഠിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ഒരു ചെറിയ കമ്മ്യൂണിറ്റിയാണിത്. ഏതു പ്രായക്കാർക്കും ഇതിൽ കൂടാം. ജയനഗറിൽ സ്ഥിതി ചെയ്യുന്ന ഫയർഫ്ലൈ ടെറസിനെ ഒരു ആർട് ആന്‍ഡ് ക്രാഫ്റ്റ് സ്റ്റ്യുഡിയോ എന്നും പറയുന്നു.
സോൾ ജാംസ്
സംഗീതം ആസ്വദിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ പുതിയ ആളുകളെ പരിചയപ്പെടാനും കാണാനും സമയം ചെലവഴിക്കാനും ഒക്കെ പറ്റിയ സ്ഥലമാണ് ഇവിടുത്തെ സോൾ ജാം. ബാംഗ്ലൂരിലെ പ്രസിദ്ധ ജാമ്മിങ് കമ്മ്യൂണിറ്റി ആയ സോൾ ജാംസ് നഗരത്തിലെ വിവിധ ബാറുകൾ, റസ്റ്റോറന്‍റ്, തുടങ്ങിയ സ്ഥലങ്ങളിൽ ഓപ്പൺ മൈക്ക്, മിക്സർ,പാർട്ടികൾ തുടങ്ങിയവ നടത്തുന്ന കമ്മ്യൂണിറ്റിയാണ്.
ക്രിയേറ്റീവ് വർക്ക് ഷോപ്പുകൾ
ചിത്രം വര, പാട്ട്, പെയിൻറിങ്, ക്രാഫ്റ്റിങ് തുടങ്ങിയ ക്രിയേറ്റീവ് കാര്യങ്ങള്‍ക്കായി വിവിധ കമ്യൂണിറ്റികളും ഗ്രൂപ്പുകളും ക്രിയേറ്റീവ് വർക്ക് ഷോപ്പുകൾ നടത്താറുണ്ട്. ഇവന്‍റുകൾ, വർക് ഷോപ്പുകൾ എന്നിവ ഹോട്ടലുകളിലോ ഗാർഡനുകളിലോ കോ വർക്കിങ് സ്പേസുകളിലോ ആർട് ഗാലറികളിലോ ഒക്കെയായി നടത്തുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












