Search
  • Follow NativePlanet
Share
» »ബെംഗളുരുവിലെ മഴക്കാലം; ഒരു ചായ കുടിച്ച് ആസ്വദിക്കാം, ഒപ്പം ഈ കാര്യങ്ങളും

ബെംഗളുരുവിലെ മഴക്കാലം; ഒരു ചായ കുടിച്ച് ആസ്വദിക്കാം, ഒപ്പം ഈ കാര്യങ്ങളും

മഴക്കാലത്തിനുള്ള തയ്യാറെടുപ്പിലാണ് ബെംഗളരു നഗരം. നീണ്ട, കടുത്ത, ചൂടേറിയ വേനൽക്കാലം കഴിഞ്ഞെത്തിയ മഴ കൊണ്ടുവന്ന ആശ്വാസം ചില്ലറയൊന്നുമല്ലായിരുന്നു. പിന്നെ വലിയ മഴ കഴിഞ്ഞപ്പോൾ വെള്ളക്കെട്ടും അപകടങ്ങളും സ്ഥിരം സംഭവമായ ബെംഗളരുവിൽ മഴക്കാലത്തെ അപകടങ്ങൾ ഒഴിവാക്കുവാനും മറ്റുമുള്ള പ്രവർത്തികൾ സജീവമാണ്.

2024 ജൂൺ രണ്ടാം വാരത്തോടെ ബെംഗളിരുവിൽ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. മൺസൂൺ ജൂൺ ആദ്യവാരം കർണാടകയിൽ എത്തും. തുടർന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ജൂൺ 13നോ 14നോ ബെംഗളൂരുവിൽ മൺസൂൺ എത്തും. നിലവിൽ ബെംഗളുരുവിൽ വേനൽമഴ തുടരുകയാണ്. ജൂൺ ആദ്യത്തെ ആഴ്ച വരെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Things To Do In Bengaluru This Monsoon

ബെംഗളുരുവിലെ മഴ നനയാൻ വലിയ സുഖമൊന്നുമില്ലെങ്കിലും മഴക്കാലത്ത് ഇവിടെ ചെയ്യാൻ പറ്റിയ കുറേ കാര്യങ്ങളുണ്ട്. ബാംഗ്ലൂരിൽ ജീവിക്കുന്നവര്‍ക്കു മാത്രമല്ല, ബെംഗളുരു കാണാനിറങ്ങുന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ചില കാര്യങ്ങള്‌ ഏതൊക്കെയെന്ന് നോക്കാം.

ചൂട് ചായ കുടിച്ച് തുടങ്ങാം

മഴയ്ക്കൊപ്പം ഒരു ഗ്ലാസ് ചൂട് ചായയും ചെറിയ പലഹാരങ്ങളും കൂടുമ്പോഴാണ് രസവും കൂടുന്നത്. മഡിവാളയിലോ ജാലഹള്ളിയിലോ കോറമംഗളയിലോ ഒക്കെയാണെങ്കിൽ അവിടുത്തെ മലയാളിക്കടകളില്‍ നിന്നും ഉള്ളിവടയും പഴംപൊരിയും ബജിയും ഒക്കെ കഴിക്കുകയും ചെയ്യാം.
മഴക്കാലത്ത് ഒന്നു പുറത്തിറങ്ങി ചായ കുടിക്കാറിറങ്ങുന്നവർക്കൊപ്പം തന്നെ മഴ തുടങ്ങുമ്പോൾ ഓടിക്കയറി ചായകുടിക്കുന്ന ഇഷ്ടംപോലെ ആളുകളെയും കാണാം. പഴയ സൗഹൃദങ്ങളെയും കമ്പനിക്കാരെയും ഒക്കെ കണ്ടുമുട്ടാൻ സാധിക്കുന്ന ഇടം കൂടിയാണ് ബെംഗളുരുവിലെ മലയാളി ചായക്കടകൾ.

Things To Do In Bengaluru This Monsoon

ഒരു ഡ്രൈവ് പോകാം

മഴ പെയ്യുമ്പോൾ ബെംഗളുരുവിൽ ഒരു വണ്ടിയെടുത്ത് ഇറങ്ങുക എന്ന് വളരെ ശ്രമകരമായ ഒരു കാര്യമാണ്. ബ്ലോക്കും തിരക്കും മാത്രമല്ല, അപ്രതീക്ഷിതമായ വെള്ളക്കെട്ടുകളും വെള്ളപ്പൊക്കവും അപകടങ്ങളും മരം ഒടിഞ്ഞി വീഴലുമെല്ലാം ഇവിടെ നിത്യസംഭവങ്ങളാണ്. അതുകൊണ്ട് വണ്ടിയെടുത്ത് പുറത്തിറങ്ങുന്നത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം പോവുക.

മഴയത്ത് ഒരു ഡ്രൈവ് പോകണമെന്ന് അത്രയ്ക്കും ആഗ്രഹമുണ്ടെങ്കില്‍ ബെംഗളുരു- മൈസൂർ എക്സ്പ്രസ് വേയിൽ പോകാം. അതാകുമ്പോള്‍ വെള്ളക്കെട്ടോ ബ്ലോക്കോ മറ്റു പ്രശ്നങ്ങളോ ഒന്നും പേടിക്കുകയും വേണ്ട. ഈ വഴി ഒന്നര മണിക്കൂറിൽ ബാംഗ്ലൂരിൽ നിന്നും മൈസൂരിലെത്താൻ കഴിയുമെന്നതിനാൽ പെട്ടന്നു പോയി വരികയും ചെയ്യാം. 119 കിലോമീറ്റർ ദൈർഘ്യത്തിൽ നിയന്ത്രിത പ്രവേശനം അനുവദിച്ചിട്ടുള്ള പാതയാണിത്. ശ്രദ്ധിക്കേണ്ട കാര്യം നിങ്ങൾക്ക് ബൈക്കിൽ ഈ വഴി പോകാൻ സാധിക്കില്ല എന്നതാണ്. ബൈക്ക് ഉൾപ്പെടെയുള്ള ഇരുചക്ര വാഹനങ്ങൾ, ഓട്ടോ റിക്ഷ പോലുള്ള വാഹനങ്ങൾക്ക് എക്സ്പ്രസ് വേയിൽ പ്രവേശനം ഉണ്ടായിരിക്കില്ല.

ബെംഗളുരുവിന്‍റെ രാത്രിജീവിതം ആസ്വദിക്കാം

മഴക്കാലത്ത് റൂമിനുള്ളിൽ ചടച്ച് ഇരിക്കുന്നതിനേക്കാള്‍ രാത്രി പുറത്തിറങ്ങുന്നതല്ലേ. അങ്ങനെയാകുമ്പോൾ ബെംഗളുരുവിന്‍റെ രാത്രിജീവിതം ആസ്വദിക്കുകയും ചെയ്യാം. തനിച്ചു പോകുന്നതിനേക്കാൾ സുഹൃത്തുക്കൾക്കൊപ്പമോ വീട്ടുകാർക്കൊപ്പമോ പോകുന്നതാണ്. പബ്ബിലോ റൂഫ് ടോപ് കഫേയിലോ പോയി ഭക്ഷണമൊക്കെ കഴിച്ച് തിരിച്ച് വരാം. എന്നാൽ മഴ പെയ്താലും പെട്ടന്ന് തിരികെ വരാൻ സാധിക്കും എന്നുറപ്പുള്ള ഇടം തിരഞ്ഞെടുക്കുക. മഴയില് വലിയ ബ്ലോക്ക് കിട്ടുന്ന ഇടങ്ങളിലേക്ക് പോകാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore rain travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+