Search
  • Follow NativePlanet
Share
» »ഫെബ്രുവരിയിലെ ബെംഗളൂരു.. തണുപ്പിൽ കണ്ടുനടക്കാം..ചെയ്യേണ്ടത് ഈ നാല് കാര്യങ്ങള്‍

ഫെബ്രുവരിയിലെ ബെംഗളൂരു.. തണുപ്പിൽ കണ്ടുനടക്കാം..ചെയ്യേണ്ടത് ഈ നാല് കാര്യങ്ങള്‍

ബെംഗളൂരു സന്ദർശിക്കുവാൻ പ്രത്യേകിച്ച് ഒരു സമയം നോക്കേണ്ട ആവശ്യമില്ല. ഏതു നേരത്ത് വന്നാലും മടുപ്പിക്കാതെ, കാണാനുള്ള കാഴ്ചകളും സ്ഥലങ്ങളും ഉണ്ട്. അതേസമയം ഇവിടേക്ക് വരുമ്പോള്‍ തണുപ്പ് നോക്കിയാണ് എത്തുന്നതെങ്കിൽ ഈ സമയം അതിനു പറ്റിയതാണ്. ഫെബ്രുവരിയിലൊക്കെ ബെംഗളൂരുവിന്‍റെ തണുപ്പും മനോഹരമായ കാലാവസ്ഥയും പറ്റിയാൽ മഴയും വരെ ആസ്വദിക്കാം.

മഞ്ഞുപുതച്ചു നിൽക്കുന്ന അന്തരീക്ഷം, തെളിഞ്ഞ ആകാശം, നൈറ്റ്ലൈഫ് എന്നിങ്ങനെ ബെംഗളൂരു തരുന്ന സന്തോഷങ്ങളിലേക്ക് നമുക്കും വണ്ടി കയറിയാലോ. ഇതാ ഫെബ്രുവരി മാസത്തിൽ ബാംഗ്ലൂരിൽ കാണേണ്ട സ്ഥലങ്ങളും ചെയ്യേണ്ട കാര്യങ്ങളും എന്തൊക്കെയെന്നും നോക്കാം.

Bangalore Travel Top Things To Do In February in Bengaluru

ഉദ്യാനങ്ങൾ കാണാം

ബെംഗളൂരുവിൽ എത്തിയാൽ കാണേണ്ട സ്ഥലങ്ങളിലൊന്ന് ഇവിടുത്തെ ഉദ്യാനങ്ങളും പാർക്കുകളുമാണ്. ഇന്ത്യയുടെ ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന ബെംഗളൂരുവിൽ ഇവ കാണാൻ പറ്റിയ സമയം ഈ വിന്‍റർ ആണ്. പച്ചപ്പും പൂക്കളും പിന്നെ ശാന്തമായ അന്തരീക്ഷവും ഒക്കെയായി സമാധാമത്തോടെ പോകാൻ പറ്റിയ സ്ഥലങ്ങൾ.

ലാൽബാഗ് ബോട്ടാണിക്കല്‍ ഗാർഡനിൽ 1800 ൽ അധികം വൈവിധ്യമുള്ള ചെയടികൾ കാണാം. വിശാലമായി കിടക്കുന്ന ഇവിടെ വെറുതേ വന്നിരുന്നാലും അത് നഷ്ടമാവില്ല. മറ്റൊന്ന് നഗരത്തിനു നടുവിലെ പച്ചപ്പായ കബ്ബൺ പാർക്ക് ആണ്. ഇതിനുള്ളിൽ ശരിക്കും മറ്റൊരു സ്ഥലത്തെത്തുന്ന പ്രതീതിയാണ്. പിന്നെ ബോട്ടിങ്, ടോയ് ട്രെയിൻ പോലെ നിരവധി ആക്ടിവിറ്റികളും ഇതിനുള്ളിലുണ്ട്.

Bangalore Travel Top Things To Do In February in Bengaluru

ചരിത്രയിടങ്ങൾ

സമ്പന്നമായ ഇന്നലെകളെ കുറിക്കുന്ന ഒരുപാട് ഇടങ്ങൾ ബെംഗളൂരുവിൽ ഇന്നും തലയുയർത്തി നിൽക്കുന്നുണ്ട്. ചരിത്ര സ്ഥലങ്ങളും സാംസ്കാരിക ഇടങ്ങളും തേടി പോകുവാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ യാത്രയിൽ ഉൾപ്പെടുത്തുവാൻ പറ്റിയ സ്ഥലങ്ങളാണ് ബെംഗളൂരു പാലസ്, ടിപ്പു സുൽത്താൻ സമ്മര്‍ പാലസ്, ടിപ്പു സുൽത്താൻ കോട്ട, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് തുടങ്ങിയവ. ബെംഗളൂരു പാലസ് ഇംഗ്ലണ്ടിലെ വിൻസർ കാസിലിന് സമാനമായ രൂപത്തിൽ നിർമ്മിച്ചതാണ്. 45000 ചതുരശ്രഅടി സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന കൊട്ടാരത്തിന് 34 കിടപ്പു മുറികളും വാച്ച് ടവറുകളും
ഉണ്ട്.

ഷോപ്പിങ്

സീസണ്‍ ഏതായാലും ബെംഗളൂരുവിൽ ഒട്ടും മടുപ്പില്ലാതെ ചെയ്യാൻ പറ്റിയ കാര്യമാണ് ഷോപ്പിങ്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ, ചെരിപ്പുകൾ, ബാഗ്, വിട്ടിലേക്കുള്ള സാധനങ്ങള്‍ എന്നിങ്ങനെ എന്തും ഇവിടെ കുറഞ്ഞവിലയിൽ മികച്ച ഗുണനിലവാരത്തില് കിട്ടും. ഷോപ്പിങ് മാളുകളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ലുലു, യുബി സിറ്റി, ഫീനിക്സ് മാൾ ഓഫ് ഏഷ്യ, ഫോറം മാൾ, ഓറിയോൺ മാൾ, മന്ത്രി സ്ക്വയർ തുടങ്ങിയവയുണ്ട്.

എന്നാൽ എന്താണ് മേടിക്കേണ്ടതെന്ന് പ്രത്യേകിച്ച് ഒരു ലക്ഷ്യമില്ലെങ്കിൽ സ്ട്രീറ്റ് ഷോപ്പിങ്ങിനിറങ്ങാം. എംജി റോഡ്, കൊമേഷ്യൽ സ്ട്രീറ്റ്, ജയനഗർ ഫോർത്ത് ബ്ലോക്ക്, ചിക്ക്പേട്ട് മാർക്കറ്റ്, ബ്രിഗേഡ് റോഡ്, ഇന്ദിരാ നഗർ മാർക്കറ്റ്, നാഷണൽ മാർക്കറ്റ്, കോറമംഗള മാർക്കറ്റ്, കല്യാൺ നഗർ മാർക്കറ്റ്, എച്ച്എസ്ആർ ലേഔട്ട് മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങൾ പരീക്ഷിക്കാം.

ഔട്ട്ഡോർ പോകാം

തീർന്നില്ല, ബെംഗളൂരുവിൽ എത്തിയാൽ ഇവിടെ തീർച്ചയായും പോയിരിക്കേണ്ട മറ്റു ചില സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് നന്ദി ഹിൽസ്. ഇവിടം സന്ദർശിച്ചില്ലെങ്കിൽ നിങ്ങളുടെ യാത്ര അപൂർണ്ണമാകും. സൂര്യോദയം ആസ്വദിക്കാനുള്ള യാത്രയാണ് ഇവിടെ ചെയ്യാനുള്ളത്. എത്ര നേരം വേണമെങ്കിലും ഇവിടെ വന്ന് വെറുതേയിരിക്കാം. സ്കന്ദാഗിരി നൈറ്റ് ട്രെക്ക്, തുറഹള്ളി ഫോറസ്റ്റ് പ്രദേശത്തുകൂടിയുള്ള സൈക്ലിങ് എന്നിങ്ങനെ ഇവിടെ വേറെയും ഒരുപാട് ആക്ടിവിറ്റികളുണ്ട്. ഇനി ബോട്ടിങ് ഇഷ്ടമാണെങ്കിൽ ഉൾസൂർ ലേക്ക്, കബ്ബൺ പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ പരീക്ഷിക്കാം,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore winter travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+