ബെംഗളൂരുവിൽ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തന്നെയുള്ള കാലാവസ്ഥ തുടരുകയാണ്. മേഘവൃതമായ ആകാശവും രാവിലെയുള്ള മൂടൽ മഞ്ഞും ഒക്കെയാണെങ്കിലും നിലവിലെ അവസ്ഥയിൽ സുഖമായി ജീവിക്കാൻ പറ്റിയ അന്തരീക്ഷം. എന്നാല്‍ ഒത്തിരി ദിവസങ്ങൾ ഇത് തുടരില്ല എന്നാണ് കാലവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ന് ഫെബ്രുവരി 11 ചൊവ്വാഴ്ച ബെംഗളൂരുവിൽ മോശില്ലാത്ത കാലാവസ്ഥയാണ് അനുഭവപ്പെടുക. ഇന്നത്തെ കുറഞ്ഞ താപനില 16.5 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 30.0 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. ഇന്ന് മുഴുവൻ പൊതുവേ തെളിഞ്ഞ ആകാശമാണ് നഗരത്തിൽ പ്രതീക്ഷിക്കുന്നത്. അതേസമയം, ചിലയിടങ്ങളിൽ മേഘാവൃതമായ ആകാശവും അനുഭവപ്പെടും.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനങ്ങളനുസരിച്ച് ഈ കാലവസ്ഥ കുറച്ച് ദിവസങ്ങൾ കൂടി നഗരത്തിൽ തുടരും. അതിന് ശേഷം ബെംഗളൂരു ചൂട് കാലത്തിലേക്ക് കടക്കും. നേരത്തെയുള്ള വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ജനുവരി അവസാനം മുതൽ കൂടിയ താപനിലയാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. ഫെബ്രുവരി പകുതിയോടെ വിന്‍റർ അവസാനിച്ച് നഗരത്തിൽ സമ്മർ എത്തും.
ഫെബ്രുവരി 12 ബെംഗളൂരു കാലാവസ്ഥ പ്രവചനം
ഫെബ്രുവരി 12 ബുധനാഴ്ച ബാംഗ്ലൂരിൽ മേഘാവൃതമായ ആകാശമാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും നഗരത്തിൽ അനുഭവപ്പെടും,
ബെംഗളൂരു കാലാവസ്ഥാ പ്രവചനം
ഫെബ്രുവരി 11 ചൊവ്വാഴ്ച, കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസ്, പൊതുവേ തെളിഞ്ഞ ആകാശം
ഫെബ്രുവരി 12 ബുധനാഴ്ച, കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസ്, പൊതുവേ തെളിഞ്ഞ ആകാശം
ഫെബ്രുവരി 13 വ്യാഴാഴ്ച, കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ്, പൊതുവേ തെളിഞ്ഞ ആകാശം
ഫെബ്രുവരി 14 വെള്ളിയാഴ്ച കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ്, പൊതുവേ തെളിഞ്ഞ ആകാശം
ഫെബ്രുവരി 15 ശനിയാഴ്ച കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ്, മേഘാവൃതമായ ആകാശം
ഫെബ്രുവരി 16 ഞായറാഴ്ച കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ്, മേഘാവൃതമായ ആകാശം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












