ബെംഗളൂരു കാലാവസ്ഥാ മാറ്റങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. പുതിയ വർഷം തുടങ്ങിയപ്പോൾ മുതൽ തണുപ്പും മഞ്ഞും ആണെങ്കിലും ശരാശരി കുറഞ്ഞ താപനില വീണ്ടും കുറഞ്ഞ ദിവസങ്ങളാണ് കടന്നു പോയത്. നഗരത്തിലെ ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനില താഴ്ന്ന് 13-12 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. ഇപ്പോഴിതാ, 2025 ലെ ആദ്യ മഴയെ സ്വീകരിക്കുവാൻ ഒരുങ്ങുകയാണ് ബെംഗളൂരു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനങ്ങളനുസരിച്ച് ഇന്ന് ജനുവരി 13 തിങ്കാഴാഴ്ച ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നേരിയ മഴ പ്രതീക്ഷക്കുന്നു. ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ , , കോലാർ, ചിക്കബെല്ലാപുര, ചാമരാജനഗര, രാമനഗര തുടങ്ങിയ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴ ലഭിച്ചേക്കും. കൂടാതെ, രാവിലെ മൂടൽ മഞ്ഞ് അനുഭവപ്പെടാനുള്ള സാധ്യതയും ഉണ്ട്.

അതേസമയം, നാളെ, ജനുവരി 14 ചൊവ്വാഴ്ചയും പലയിടങ്ങളിലും നേരിയ മഴ ഉണ്ടാകുമെന്നാണ് ഐഎംഡി പ്രവചനം സൂചിപ്പിക്കുന്നത്. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, മൈസൂരു, മാണ്ഡ്യ, കുടക്, ഹാസൻ, തുംകുരു തുടങ്ങിയ സമീപ ജില്ലകളിലും നേരിയ മഴ പ്രതീക്ഷിക്കുന്നു. കൂടാതെ, മൈസൂരു, ശിവമോഗ, കുടക്, ചിക്കമംഗളൂരു, ബല്ലാരി എന്നിവയുൾപ്പെടെ ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചെറിയ മൂടൽ മഞ്ഞും അനുഭവപ്പെട്ടേക്കാം. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ അനുഭവപ്പെട്ട വരണ്ട കാലാവസ്ഥയിൽ നിന്ന് ഒരു മോചനം ഇന്നത്തെയും നാളത്തെയും നേരിയ മഴ നല്കുമെന്ന് പ്രതീക്ഷിക്കാം.
ജനുവരി 15 ന് വിജയപുര, ബിദാർ, കലബുർഗി, ബാഗൽകോട്ടെ, ധർവാഡ്, ബെലഗാവി, മൈസൂരു, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചിക്കമംഗളൂരു, ബല്ലാരി,, ശിവമോഗ, കുടക് തുടങ്ങിയ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മൂടൽ മഞ്ഞ് അനുഭവപ്പെടും.
കർണ്ണാടകയില്‍ വരണ്ട കാലാവസ്ഥ
വിജയപുര, ബിദാർ, കലബുർഗി, ബാഗൽകോട്ട്, ധാർവാഡ്, ബെലഗാവി ജില്ലകളിൽ മൂടൽ മഞ്ഞ് അനുഭവപ്പെടും.
അതേസമയം,തീരദേശ കർണാടക, വടക്കൻ കർണാടക ഉൾപ്പെടെയുള്ള കർണ്ണാടകയുടെ മറ്റു പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥ തുടരുവാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നു. തീരദേശ കർണാടക, വടക്കൻ കർണാടക, തെക്കൻ ഇൻറീരിയർ കർണാടകയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ആണ് വരുന്ന രണ്ട് ദിവസങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുക.
കുറഞ്ഞ താപനില കൂടുന്നു
വര്‍ഷങ്ങള്‍ക്ക് ശേഷം ശരാശരി കുറഞ്ഞ താപനിലയേക്കാൾ താഴ്ന്ന നിലയിലായിരുന്നു ഇവിടെ കുറച്ചു ദിവസങ്ങളിൽ താപനില. എന്നാൽ കഴിഞ്ഞ രണ്ടു ദിസവത്തെ താപനില പരിശോധിച്ചാൽ ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ താപനില സാധാരണയേക്കാൾ കൂടുതലായി എന്നു കാണാം. ബെംഗളൂരുവിൽ ജനുവരിയിലെ ശരാശരി പ്രതിദിന കുറഞ്ഞ താപനില 15.8 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 16.3 ഡിഗ്രി സെൽഷ്യസിനും 17.3 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് താപനില ഇവിടെ അനുഭവപ്പെട്ടത്.
വരും ദിവസങ്ങളിൽ താപനില കുറയും
ബംഗാൾ ഉൾക്കടലിൽ നിന്ന് വീശിയടിക്കുന്ന കിഴക്കൻ കാറ്റ് ആണ് നഗരത്തിലെ താപനിലയിലെ വര്‍ധനവിന് കാരണമെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു, നവുണ്ടായിട്ടും, ജനുവരി 14 ന് ശേഷം താപനില വീണ്ടും കുറയാൻ സാധ്യതയുണ്ട്.
ബെംഗളൂരു കാലാവസ്ഥ ജനുവരി 13
ഇന്ന്, ജനുവരി 13 തിങ്കളാഴ്ച ബെംഗളൂരുവിൽ ശരാശരി താപനില 25.54 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെടും. ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില 18.3 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26.77 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. ഇന്നത്തെ ആപേക്ഷിക ആർദ്രത 56 ശതമാനവും കാറ്റിന്‍റെ വേഗത മണിക്കൂറിൽ 56 കിലോമീറ്ററുമാണ്.
ബെംഗളൂരു കാലാവസ്ഥാ പ്രവചനം ജനുവരി 14-18
ജനുവരി 14 മുതൽ 18 വരെ, ബെംഗളൂരുവിൽ ഭാഗികമായി മേഘാവൃതമായ ആകാശം അനുഭവപ്പെടും. ജനുവരി 14,1 5 തിയതികളിൽ ഏറ്റവും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ജനുവരി ജനുവരി 16 ന്, താപനില 18 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ഉയരും. ജനുവരി 17, 18 തീയതികളിലും താപനില 18 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കുമെന്ന് മാത്രമല്ല, ഭാഗികമായി മേഘാവൃതമായ ആകാശവും അനുഭവപ്പെടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












