Search
  • Follow NativePlanet
Share
» »ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ യാചക ശല്ല്യം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങ‌ൾ

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ യാചക ശല്ല്യം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങ‌ൾ

ടൂറിസ്റ്റ് കേന്ദ്രങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ തുട‌ങ്ങിയ സ്ഥലങ്ങളിൽ കാണുന്ന യാചകർക്ക് പി‌ന്നിൽ വലിയ ഒരു മാഫിയ തന്നെയുണ്ട്

By Anupama Rajeev

ഒരു വൻ സാമ്പത്തിക രാഷ്ട്രമായി ഇന്ത്യ വളർന്ന് കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ ദാരിദ്ര്യത്തിന് വ‌ലിയ കുറവൊന്നും ഉണ്ടായി‌ട്ടില്ലെന്ന് വിദേശ സഞ്ചാ‌രികൾ പറയാൻ കാരണം ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ യാചകരുടെ എണ്ണം കണ്ടിട്ടാണ്.

യാചക ശല്ല്യം ടൂറിസ്റ്റ് കേന്ദ്രങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഒന്ന് തന്നെയാണ്. നിങ്ങ‌ൾ ഏതെങ്കിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തിച്ചേരുമ്പോൾ നിങ്ങളുടെ മുന്നിൽ ഭിക്ഷ യാചിച്ച് വരുന്ന യാചകർക്ക് എന്തെങ്കിലും ഭിക്ഷ കൊടുക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സ്ലൈഡുകളി‌ലൂടെ വായിക്കാം.

01. ദാരിദ്ര്യം അല്ല യാചനയ്ക്ക് പിന്നിൽ

01. ദാരിദ്ര്യം അല്ല യാചനയ്ക്ക് പിന്നിൽ

ഇന്ത്യയിൽ ദാരിദ്ര്യം തുടച്ച് നീക്കിയിട്ടില്ല. പക്ഷെ നി‌ങ്ങളുടെ മുന്നിൽ കൈ നീട്ടുന്നവർ ദാരിദ്ര്യം അനുഭവിക്കുന്നവരല്ല. ദരിദ്രരുടെ വേഷം കെട്ടിയവർ മാത്രമാണ്.

Photo Courtesy: PPCHANDRA

02. ഭിക്ഷാടന മാഫിയ

02. ഭിക്ഷാടന മാഫിയ

ടൂറിസ്റ്റ് കേന്ദ്രങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ തുട‌ങ്ങിയ സ്ഥലങ്ങളിൽ കാണുന്ന യാചകർക്ക് പി‌ന്നിൽ വലിയ ഒരു മാഫിയ തന്നെയുണ്ട്.
Photo Courtesy: BrownyCat

03. മാഫിയയുടെ പ്രവർത്തനം

03. മാഫിയയുടെ പ്രവർത്തനം

നിങ്ങൾ യാചകർക്ക് കൊടുക്കുന്ന ഓരോ ചില്ലികാശും എത്തിച്ചേരുന്നത് ഭിക്ഷാടന മാഫിയയുടെ തലവന്റെ കൈകളിലാണ്. അയാളാണ് ഭിക്ഷാടകരെ പല സ്ഥലങ്ങളിലും എത്തിക്കുന്നതും. അവർക്ക് ആവശ്യമുള്ള മദ്യം മയക്കുമരുന്ന് ഭക്ഷണ സാധനങ്ങൾ എന്നിവയൊക്കെ ഇവർ നൽകും.
Photo Courtesy: Ashishshinde

04. അംഗവൈകല്യമുള്ളവർക്ക് കൂടുതൽ സ്വീകാര്യത

04. അംഗവൈകല്യമുള്ളവർക്ക് കൂടുതൽ സ്വീകാര്യത

അംഗ വൈകല്യമുള്ളവരോടാണ് ഭിക്ഷാടന മാഫിയക്കാർക്ക് കൂടുതൽ സ്വീകാര്യത. ഇ‌ത്തര‌ത്തിലുള്ളവർക്ക് മറ്റു‌ള്ളവരേക്കാൾ കൂടുതൽ കാശ് കിട്ടും എന്നത് തന്നെ കാര്യം.
Photo Courtesy: Marc Shandro

05. മാഫിയ ബന്ധമില്ലാത്തവർ

05. മാഫിയ ബന്ധമില്ലാത്തവർ

പ്രത്യേകിച്ച് ജോലി ചെയ്യാൻ താൽപര്യമില്ലാത്ത ചില യാചകരും ഉണ്ട്. ഇവർ കൂടുതലായി അവശരായി അഭിനയിച്ചാണ് യാചിക്കുന്നത്. ഇവർക്ക് മാഫിയകളുമാ‌യി ബന്ധമൊന്നുമില്ല.
Photo Courtesy: M M from Switzerland

06. കുഞ്ഞുങ്ങൾ

06. കുഞ്ഞുങ്ങൾ

കൈക്കു‌ഞ്ഞുങ്ങൾ കാണാത പോകുന്ന വാർത്തകൾ നമ്മൾ നിത്യവും കേൾക്കാറുണ്ട്. ഇത്തരം ഭിക്ഷാ‌ടന മാഫിയകളാണ് ഇതിന് ‌പിന്നിൽ.
Photo Courtesy: Lajpatdhingra

07. കൈക്കുഞ്ഞുങ്ങൾ വാടകയ്ക്ക്

07. കൈക്കുഞ്ഞുങ്ങൾ വാടകയ്ക്ക്

കുഞ്ഞുങ്ങളെ സ്ത്രീ യാചകർക്ക് ഓരോ ദിവസവും വാടകയ്ക്ക് നൽകുകയാണ് പതിവ്. കുഞ്ഞുങ്ങളുമായി യാചിക്കാൻ വരുന്നവർക്ക് കൂടുതൽ സഹതാ‌പം ലഭിക്കുന്നതിനോടൊപ്പം കൂടുതൽ വരുമാനവും ലഭിക്കും.
Photo Courtesy: Jorge Royan

08. ഉറങ്ങുന്ന കുട്ടികൾ

08. ഉറങ്ങുന്ന കുട്ടികൾ

നിങ്ങളുടെ മുന്നിൽ കൈക്കു‌ഞ്ഞുമായി ഏതെങ്കിലും സ്ത്രീ ഭിക്ഷയ്ക്ക് വന്നാൽ ആ കുട്ടി ഉറങ്ങുന്നതായി കാണാം. പ്രത്യേകം മരുന്ന് നൽകിയാണ് കുട്ടിയെ ഉറക്കുന്നത്.
Photo Courtesy: nevil zaveri

09. കൂടുതൽ യാ‌ചകർ

09. കൂടുതൽ യാ‌ചകർ

പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ആരാധനായലയങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള മാഫിയ ബന്ധമുള്ള യാചകരെ കാണാൻ കഴിയുക. വലിയ നഗരങ്ങളിലെ ട്രാഫിക് സിഗ്നലിലും ഇവരെ കാണാം.
Photo Courtesy: Victorgrigas

10. യാചകരുടെ തന്ത്രങ്ങ‌ൾ

10. യാചകരുടെ തന്ത്രങ്ങ‌ൾ

വ്യത്യസ്ത തരം തന്ത്രങ്ങളിലൂടെയാണ് യാചകർ ആളുകളെ വീഴ്ത്തുന്നത്. ആളുകളുടെ ഹൃദയമലിയിപ്പിക്കുന്ന തരത്തിലു‌ള്ള പ്രകടനങ്ങൾ അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നു.
Photo Courtesy: Drmarathe

11. അവഗണിക്കുക

11. അവഗണിക്കുക

യാചകർ നിങ്ങളുടെ അടുത്ത് എത്തുമ്പോൾ അവരെ അവഗണിക്കുമ്പോൾ നിങ്ങളുടെ ഉള്ളിൽ കുറ്റ ബോധം ഉണ്ടാകേണ്ട കാര്യമില്ല. ആ അവഗണനയാണ് നി‌ങ്ങൾക്ക് അവർ‌ക്ക് ചെയ്യാനുള്ള വലിയ കാര്യം.
Photo Courtesy: Gregor Younger

12. ഓടിക്കൂടുന്ന യാ‌ചകക്കൂട്ടം

12. ഓടിക്കൂടുന്ന യാ‌ചകക്കൂട്ടം

നമ്മൾ ആർക്കെങ്കിലും ഭിക്ഷ കൊടുത്താൽ ഉടനെ മ‌റ്റ് ഭിക്ഷാടന സംഘങ്ങളും നിങ്ങളുടെ പിന്നാലയെത്തി ശല്ല്യം ചെയ്യൽ തുടങ്ങും. അതിനാൽ യാചകരെ പരമാവധി അവഗണിക്കുക. നിങ്ങൾ അവർക്ക് നൽകുന്ന നാണ‌യ തുട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമല്ലെന്ന് മനസിലാക്കുക.
Photo Courtesy: jasleen_kaur

13. ഭക്ഷണം കൊടുക്കാം

13. ഭക്ഷണം കൊടുക്കാം

വിശക്കുന്നു എന്ന് പറഞ്ഞ് ഒരാൾ വന്നാൽ നിങ്ങൾ പണം നൽകുന്നതിന് പകരം അവർക്ക് ഭക്ഷണം വങ്ങി നൽകാം. അത് സ്വീകരിക്കാൻ തയ്യാറല്ലെങ്കിൽ അവരെ ഒഴിവാക്കുക.

Photo Courtesy: Marc Shandro

14. ഭിക്ഷ കൊടുക്കുന്നവർ അറിയാൻ

14. ഭിക്ഷ കൊടുക്കുന്നവർ അറിയാൻ

നിങ്ങൾക്ക് ഭിക്ഷ കൊടുക്കണമെന്നു‌ണ്ടെങ്കിൽ നിങ്ങൾ ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കുന്നതിന് മുൻ‌പ് ഒരിക്കലും കൊടുക്കരുത്. തിരിച്ച് വരുമ്പോൾ കൊടുക്കാം. അല്ലെങ്കിൽ നിങ്ങൾ തിരികെ വരുമ്പോൾ നിങ്ങളെ നോട്ടമിട്ട യാചകരുടെ ഒരു നിര തന്നെ ഉണ്ടാകും.
Photo Courtesy: Thomas Schoch

15. യാചക നിരോധിത മേഖല

15. യാചക നിരോധിത മേഖല

രാജ്യത്തെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും യാചക നിരോധിത മേഖലയാണ്. നിങ്ങൾക്ക് പാവങ്ങ‌ളെ സഹാ‌യിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് ധാരളം വഴികൾ വേറെയുണ്ട്.
Photo Courtesy: Pattanaik

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+