Search
  • Follow NativePlanet
Share
» »ആളും തിരക്കുമൊഴിഞ്ഞ ഗോവ.. മാര്‍ച്ച് മാസത്തിലെ ഗോവ യാത്രയുടെ ഗുണങ്ങള്‍

ആളും തിരക്കുമൊഴിഞ്ഞ ഗോവ.. മാര്‍ച്ച് മാസത്തിലെ ഗോവ യാത്രയുടെ ഗുണങ്ങള്‍

മാര്‍ച്ച് മാസത്തില്‍ ഗോവ സന്ദര്‍ശിക്കുവാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ഗോവ എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലെത്തുന്ന കുറച്ചധികം കാഴ്ചകളുണ്ട്.ബീച്ചുകൾ, പാർട്ടികൾ, സംഗീതം, ഭക്ഷണം, എവിടെയും കാണുന്ന സഞ്ചാരികള്‍, ആഘോഷങ്ങള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഗോവയിലുണ്ട്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഗോവ ഓരോ സമയത്തും ഓരോ തരത്തിലുള്ള കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്. സാധാരണയായി നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഗോവയിലെ പീക്ക് സീസൺ. വിദ്യാർത്ഥികൾ മുതൽ ഹണിമൂൺ ആഘോഷിക്കുന്നവർക്കും കുടുംബങ്ങൾക്കും വരെ സ്വാഗതം ചെയ്യുന്നു. മാര്‍ച്ച് മാസം ഗോവയെ സംബന്ധിച്ചെടുത്തോളം ഓഫ് സീസണ്‍ ആണെങ്കില്‍ പോലും മാർച്ച് ഗോവ സന്ദർശിക്കാൻ മോശമായ മാസമല്ല. നിരവധി കാര്യങ്ങള്‍ ഗോവയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. മാര്‍ച്ച് മാസത്തില്‍ ഗോവ സന്ദര്‍ശിക്കുവാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ഗോവയെ അറിയുവാന്‍ വരുന്നവര്‍ മാത്രം

ഗോവയെ അറിയുവാന്‍ വരുന്നവര്‍ മാത്രം

ഗോവയുടെ പീക്ക് സീസണ്‍ എന്നത് നവംബർ മുതൽ ഫെബ്രുവരി വരെയാണ്. ക്രിസ്മസ് ആഘോഷങ്ങളം ന്യ ഇയറും ഒക്കെ കഴിഞ്ഞ് ഫെബ്രുവരിയോടെ ഗോവ മിക്കവാറും കാലിയാവും. പിന്നീട് ഇവിടെ ഓഫ് സീസണാണ്. കാലാവസ്ഥ ചൂട് ആകുന്നതോടെ മിക്ക പ്രദേശങ്ങളിലും ആളൊഴിയും. തിരക്കില്ലാതെ ഗോവ എന്താണെന്നും ഇവിടുത്തെ കാഴ്ചകള്‍ പരിചയപ്പെടുവാനും വരുന്നവര്‍ മാത്രമായിരിക്കും ഈ സമയത്ത് ഗോവയിലുണ്ടാവുക. തിരക്കില്ലാതെ കാഴ്ചകള്‍ കാണുവാന്‍ സാധിക്കും എന്നതാണ് ഈ സമയത്തെ പ്രത്യേകതക.

കുറഞ്ഞ സന്ദര്‍ശകര്‍, മികച്ച സേവനം

കുറഞ്ഞ സന്ദര്‍ശകര്‍, മികച്ച സേവനം

മിക്ക ഷാക്കുകളും വിനോദ സഞ്ചാര സ്ഥലങ്ങളും തിരക്കൊഴിഞ്ഞുള്ള സമയമാണ് മാര്‍ച്ച് മാസം. അതുകൊണ്ടുതന്നെ ഷാക്കുകളിലും മറ്റു താമസ ഇടങ്ങളിലും വളരെ കുറച്ച് ആളുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. അതിനാല്‍ ഈ സമയത്ത് ഇവിടെ എത്തുന്നവര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുവാന്‍ സാധിക്കും.

ഏപ്രില്‍ പോലയല്ല

ഏപ്രില്‍ പോലയല്ല


അത്യാവശ്യം ചൂട് മാര്‍ച്ച് മാസത്തില്‍ ഇവിടെ സ്വാഭാവികമാണ്. ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥ കൂടിയാണിവിടെയുള്ളത്. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ ഇവിടെ എത്തുന്നതിനേക്കാള്‍ എന്തുക‍ൊണ്ടും മികച്ചതായിരിക്കും മാര്‍ച്ച് മാസത്തില്‍ ഗോവ സന്ദര്‍ശിക്കുക എന്നത്.

കുറഞ്ഞ നിരക്ക്

കുറഞ്ഞ നിരക്ക്


പീക്ക് സമയത്തെ തിരക്ക് അവസാനിച്ച് സാധാരണ നിലയിലേക്ക് റിസോര്‍ട്ടുകളും ബീച്ചുകളും മറ്റും മടങ്ങുന്ന സമയമാണ് മാര്‍ച്ച്. അതുകൊണ്ടുതന്നെ ഓഫ്ബീറ്റ് സീസണില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുവാനായി ഇവര്‍ വലിയ വിലക്കുറവില്‍ താമസസൗകര്യങ്ങള്‍ സഞ്ചാരികള്‍ക്കായി നല്കും. മാത്രമല്ല, ലക്ഷ്വറി ഹോട്ടലുകളും ഇതേ രീതിയാണ് ഇവിടെ പിന്തുടരുന്നത്. അതിനാല്‍ പോക്കറ്റിന് പറ്റിയ തുകയില്‍ മികച്ച സൗകര്യങ്ങള്‍ മാര്‍ച്ച് മാസത്തില്‍ ഇവിടെ കണ്ടെത്താം.

 ടൂ വീലര്‍ വാടകയ്ക്കെടുക്കാം

ടൂ വീലര്‍ വാടകയ്ക്കെടുക്കാം


മറ്റു മാസങ്ങളെ അപേക്ഷിച്ച് ഫെബ്രുവരി കഴിഞ്ഞുള്ള സമയമാണ് ഗോവയില്‍ ചിലവ് കുറഞ്ഞ യാത്രകള്‍ നടത്തുവാന്‍ പറ്റുന്നത്. വാഹനങ്ങളുടെ വാടകയ്ക്കും കിഴിവുകള്‍ ചില ഇടങ്ങളില്‍ ലഭ്യമാണ്. കുറഞ്ഞ ചിലവില്‍ ഗോവ കാണുവാനുള്ള അവസരമാണ് ഇപ്പോഴുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: goa summer travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+