ബെംഗളൂരുവിൽ യാത്രക്കാർക്ക് ഏറ്റവും ഉപകാരപ്രദമാണ് മെട്രോ. റോഡിലൂടെയുളള കുരുക്കും മറ്റു ഗതാഗത പ്രശ്നങ്ങളും യാത്രാ സമയം മിനിറ്റിൽ നിന്നും മണിക്കൂറുകളാക്കുമ്പോൾ അതിൽ നിന്നെല്ലാം ഒരു മോനചനം തരുന്നത് നമ്മ മെട്രോയാണ്. രാവിലെയും വൈകിട്ടും ഓഫീസ്, കോളേജ് സമയങ്ങളിലെ തിരക്ക് ഇതിലും അനുഭവപ്പെടുമെങ്കിലും സമയം ലാഭിക്കാൻ മെട്രോയേക്കാൾ മികച്ച മാര്‍ഗം ബാംഗ്ലൂരിൽ വേറേയില്ല.
ഇപ്പോൾ നമ്മ മെട്രോ ഗ്രീന്‍ ലൈനിന്‍റെ ഭാഗമായ നാഗസന്ദ്ര മുതൽ മടവര വരെയുള്ള ഗ്രീൻ ലൈൻ എക്സ്റ്റൻഷൻ യാത്രകൾക്കായി തുറന്നതോടെ ബെംഗളൂരു നഗരത്തിനുള്ളിലെ യാത്രകൾ. വീണ്ടും എളുപ്പമായിരിക്കുകയാണ്. നഗരത്തിനുള്ളിലെ വിവിധ ഇടങ്ങളെ ബന്ധിപ്പിച്ച് പോകുന്ന പാതയിലൂടെ മലയാളികളടക്കമുള്ള യാത്രക്കാർക്ക് സമയലാഭവും സുഖകരമായ യാത്രയും ലഭിക്കും.

നവംബർ ഏഴാം തിയതി വ്യാഴാഴ്ചയാണ് ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈൻ വിപുലീകരണം യാത്രക്കാർക്കായി തുറന്നു കൊടുത്തത്. നീണ്ടകാലത്തെ കാത്തിരിപ്പ് വേണ്ടിവന്നുവെങ്കിലും ഈ റൂട്ടിലെ യാത്രക്കാരും താമസക്കാരും അതീവസന്തോഷത്തിലാണ്. ഓഫീസിലേക്കും സ്കൂളിലേക്കും കോളേജിലേക്കും എന്തിനധികം ആശുപത്രിയിലേക്കുള്ള യാത്രകൾ വരെ ഇപ്പോൾ ഏറ്റവും കുറഞ്ഞ സമയത്തിൽ പോയി വരാം.
നാഗസന്ദ്ര മുതൽ മടവര വരെയുള്ള ഗ്രീൻ ലൈൻ എക്സ്റ്റൻഷൻറെ ആകെ ദൂരം 3.1 കിലോമീറ്ററാണ്. ഇതിൽ മൂന്നു മെട്രോ സ്റ്റേഷനുകളാണ് വരുന്നത്. ഞ്ജുനാഥ് നഗർ, ചിക്കബിദാരക്കല്ല് (മുമ്പ് ജിൻഡാൽ നഗർ), മടവര എന്നിവയാണ് ഇതിലെ സ്റ്റേഷനുകൾ. 1,168 കോടി രൂപയാണ് ഗ്രീൻ ലൈൻ എക്സറ്റൻഷനായി മുടക്കിയത്. ഇതിൽ 152 കോടി ഭൂമി ഏറ്റെടുക്കലിനു വേണ്ടി മാത്രം ചെലവായതാണ്. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ പറയുന്നതനുസരിച്ച് ഈ ലൈൻ 44,000 യാത്രക്കാർക്ക് കൂടുതൽ പ്രയോജനം നല്കും.
ട്രാഫിക് ബ്ലോക്കിലെ തലവേദന ഒഴിവാക്കാനും മുന്നറിയിപ്പില്ലാത്ത ബ്ലോക്കിൽ പെട്ട് ഓഫീസിൽ എത്തുന്നത് വൈകുന്നതും പോലുള്ള കാര്യങ്ങൾ ഒഴിവാക്കാം എന്നതാണ് സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം പുതിയ റൂട്ടിന്‍റെ മെച്ചം.
നാഗസന്ദ്ര മുതൽ മടവര വരെയുള്ള ഗ്രീൻ ലൈൻ എങ്ങനെ പ്രയോജനപ്പെടുത്താം
ബെംഗളൂരു ഇന്‍റർനാഷണൽ എക്‌സിബിഷൻ (BIEC) സെന്‍റർ സന്ദർശിക്കുന്നവർക്ക് നാഗസന്ദ്ര മുതൽ മടവര വരെയുള്ള ഗ്രീൻ ലൈൻ ഏറെ പ്രയോജനകരമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ദേശീയ അന്തർദേശീയ കോൺഫറൻസുകളുടെയും പ്രദർശനങ്ങളുടെയും കേന്ദ്രമാണിത്. ഇതിലേക്ക് നേരിട്ട് മെട്രോ പ്രവേശനം നല്കുന്ന വിധത്തിലാണ് നിർമ്മാണം. കൂടാതെ, നെലമംഗല, മാക്കാലി, മദനായകനഹള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്കും ഇത് വളരെ സഹായമാണ്. കൂടാതെ. രണ്ട് സ്ഥലങ്ങളിലായി നൈസ് റോഡിനെ ക്രോസ് ചെയ്തും ഈ ഗ്രീൻ ലൈൻ എക്സ്റ്റൻഷൻ കടന്നുപോകുന്നു.
മടവരയിൽ നിന്ന് രാവിലെ 5 മണിക്ക് ആരംഭിച്ച് ഓരോ പത്ത് മിനിറ്റിലും ഈ റൂട്ടിൽ ട്രെയിനുകൾ സർവീസ് നടത്തും. തിരക്കുളേള സമയങ്ങളിൽ ഓരോ അഞ്ച് മിനിറ്റിലും മെട്രോ ട്രെയിൻ ഉണ്ടായിരിക്കും. അവസാന സർവീസ് രാത്രി 11.00 മണിക്ക് ആയിരിക്കും. പത്ത് രൂപാ മുതൽ 60രൂപാ വരെയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. ബെംഗളൂരുവിലെ സ്ഥിരം യാത്രക്കാർക്ക് ഏറ്റവും ആശ്വാസം നല്കുന്നതും റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതുമായ ഒരു പദ്ധതിയാണിത്.
ഇന്ത്യയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ മെട്രോ ശൃംഗല
രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ മെട്രോ ശൃംഖലയാണ് ബെംഗളൂ നമ്മ മെട്രോ.
ആകെ 76.95 കിലോമീറ്റർ ആണ് ഇതിനുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












