യാത്രകളെ സ്നേഹിക്കുന്നവരെ സന്തോഷിപ്പിക്കുവാന്‍ എന്തൊക്കെ ചെയ്യാം? അവരുടെ കൂടെ യാത്രകള്‍ ചെയ്തും പുതിയ സ്ഥലങ്ങള്‍ കണ്ടെത്തിയും യാത്രാ സിനിമകള്‍ ഒരുമിച്ച് കണ്ടുമെല്ലാം ഇഷ്ടംപോലെ വഴികളുണ്ട്. എന്നാല്‍ കുറച്ചുകൂടി വ്യത്യസ്തമായി ആലോചിച്ചാല്‍ ചെയ്യുവാന്‍ പറ്റിയ മറ്റൊരു കാര്യമുണ്ട്. യാത്രകളില്‍ ഏറ്റവും ഉപകാരപ്പെടുന്ന സാധനങ്ങള്‍ സമ്മാനമായി നല്കുന്നത്. ഒരു പക്ഷേ, സാധാരണ സമ്മാനങ്ങള്‍ നല്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരിക്കും യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്കുന്നത്. ഇതാ സഞ്ചാരികളായ സുഹൃത്തുക്കള്‍ക്ക് സമ്മാനങ്ങള്‍ നല്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും എന്തൊക്കെ കാര്യങ്ങള്‍ സമ്മാനങ്ങളായി നല്കാം എന്നും നോക്കാം...
ബാക്ക് പാക്ക്
ട്രക്കിങ് പോള്‍
സ്ഥിരമായി ട്രക്കിങ്ങ് അല്ലെങ്കില്‍ ഹൈക്കിങ്ങിനു പോകുന്ന സുഹൃത്താണെങ്കില്‍ കൊടുക്കുവാന്‍ പറ്റിയ സമ്മാനമാണ് ട്രക്കിങ് പോള്‍. കുന്നുകളും മലകളും ഒക്കെ കഷ്‌ടപ്പെട്ട് കയറേണ്ടി വരുമ്പോള്‍ കയ്യില്‍ ഒരു ട്രക്കിങ് പോളുണ്ടെങ്കില്‍ യാത്ര വളരെ ആയാസ രഹിതമായിരിക്കും. മടക്കി ബാഗില്‍ വെക്കാനും ആവശ്യം വരുമ്പോള്‍ നിവര്‍ത്തി ഉപയോഗിക്കുവാനും സാധിക്കുമെന്നതിനാല്‍ സൂക്ഷിക്കുവാന്‍ കുറച്ചു സ്ഥലം മാത്രമേ വേണ്ടിവരുകയുള്ളൂ.
ഗ്ലോബ്
സ്മാര്‍ട് ബാന്‍ഡ്
ടെന്‍റ്
ഏതൊരു ദീര്‍ഘദൂര സഞ്ചാരിയുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരിക്കും ഒരു ടെന്‍റ് സ്വന്തമാക്കണമെന്നത്. ഏതു കാലാവസ്ഥയെയും പ്രതിരോധിക്കുന്ന, ഏതു കുന്നിന്‍മുകളില്‍ വേണമെങ്കിലും സൗകര്യപ്രദവും സുരക്ഷിതവുമായി കിടക്കുവാന്‍ സഹായിക്കുന്ന ടെന്‍റുകള്‍ ഇന്ന് വിപണിയിലുണ്ട്. ഹിമാലയത്തിലേക്കും മറ്റും ദീര്‍ഘദൂര യാത്ര ചെയ്യുമ്പോള്‍ താനസ സൗകര്യങ്ങള്‍ എല്ലായ്പ്പോഴും ഹോട്ടലുകളില്‍ കണ്ടെത്തുവാന്‍ സാധിച്ചു എന്നു വരില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നവയാണ് ടെന്‍റുകള്‍. ദീര്‍ഘദൂര യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് സര്‍പ്രൈസായി ഒരു ടെന്‍റ് തന്നെ സമ്മാനമായി നല്കാം.
ട്രാവല്‍ ജേര്‍ണല്‍
യാത്രകളെ വളരെയധികം സ്നേഹിക്കുന്നവര്‍ക്ക് സ്നേഹപൂര്‍വ്വം നല്കുവാന്‍ കഴിയുന്ന സമ്മാനങ്ങളിലൊന്നാണ് ട്രാവല്‍ ജേര്‍ണല്‍. യാത്രയിലെ അനുഭവങ്ങളും തോന്നലുകളുമെല്ലാം കുറിച്ചു വയ്ക്കുവാന്‍ സഹായിക്കുന്നവയാണ് ഇവ.
ട്രാവലിങ് മേക്കപ്പ് ബാഗ്
യാത്രാ വിവരണങ്ങള്‍
സിനിമകള്‍
ഇൻടു ദ വൈൽഡ് മുതൽ ബക്കറ്റ് ലിസ്റ്റ് വരെ...
ലോക്ഡൗണില്‍ കണ്ടുതീര്‍ക്കാൻ കിടിലൻ യാത്ര ചിത്രങ്ങൾ
ബക്കറ്റ് ലിസ്റ്റ് പോസ്റ്റര്‍
സഞ്ചാരികള്‍ക്ക് ഇത്രയും സന്തോഷത്തോടെ നല്കുവാന്‍ സാധിക്കുന്ന മറ്റൊരു കാര്യമുണ്ടാവില്ല, ബക്കറ്റ് ലിസ്റ്റ് പോസ്റ്ററാണ് ഈ താരം. ലോകത്തിലെ പ്രധാന ഇടങ്ങളെല്ലാം ആടയാളപ്പെടുത്തിയിരിക്കുന്ന ബക്കറ്റ് ലിസ്റ്റ് പോസ്റ്റര്‍ സഞ്ചാരികളെ അവര്‍ പോകുവാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങള്‍ അടയാളപ്പെടുത്തുവാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications












