Search
  • Follow NativePlanet
Share
» »ലോക്ഡൗണിലും യാത്ര ചെയ്യാം...വഴികളിങ്ങനെ

ലോക്ഡൗണിലും യാത്ര ചെയ്യാം...വഴികളിങ്ങനെ

This article suggests the best ways to travel inside the room in this lockdown period. Read more in Malayalam. ഈ ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് എങ്ങനെയൊക്കെ യാത്ര ചെയ്യുവാന്‍ സാധിക്കും എന്നു നോക്കാ

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകമെങ്ങും വീടിനുള്ളിലാണ്. യാത്രാ പ്ലാനുകളൊക്കെ ഇനി എന്ന് എന്നറിയാത്ത ഒരു സമയത്തേയ്ക്ക് മാറ്റിവയ്ക്കേണ്ട അവസ്ഥ. എന്തുതന്നെയായാലും നല്ലൊരു നാളേക്കുവേണ്ടിയാണ് വീട്ടില്‍ തുടരുന്നത് എന്നതിലാണ് മിക്കവരും ആശ്വാസം കണ്ടെത്തുന്നത്. എന്നാല്‍ വീ‌‌ട്ടിലിരുന്ന് തന്നെ മുടങ്ങിപ്പോയ യാത്രകളെ ഒരുപരിധി വരെ തിരികെ പിടിക്കാം... എങ്ങനെയെന്നല്ലേ? ഇതാ ഇതാണ് വഴി

യാത്രാ പുസ്കങ്ങള്‍ വായിക്കാം

യാത്രാ പുസ്കങ്ങള്‍ വായിക്കാം

ചിലപ്പോളൊക്കെ യാത്ര പോകുന്നി‌‌ടത്തോളം തന്നെ സുഖമുള്ള സംഗതിയാണ് യാത്രാ വിവരണങ്ങളു‌ടെ വായന. അറിയാത്ത നാടുകളെ കണ്‍മുന്നില്‍ കാണുന്നതുപോലെ വിവരിക്കുന്ന, കൂടെ കൊണ്ടുപോകുന്ന തരത്തിലുള്ള പുസ്കങ്ങള്‍ നിരവധിയുണ്ട്. നമ്മുടെ നാട്ടിലെ മാത്രമല്ല,വിവധ രാജ്യങ്ങളിലെ ഇത്തരത്തിലുള്ള വിവരണങ്ങള്‍ വ്യത്യസ്ഥമായ അനുഭവമാണ് സമ്മാനിക്കുന്നത്. വിവിധ ന‌ാടുകളിലെ യാത്രാ വിവരണങ്ങള്‍ ഇന്‍റര്‍നെറ്റില്‍ സുലഭമാണ്. കൂ‌ടാതെ ഫേസ്ബുക്കിലെയും മറ്റും യാത്രാ ഗ്രൂപ്പുകളില്‍ ആളുകള്‍ പോയതിന്‍റെ വിവരണങ്ങളും ഈ അവസരത്തില്‍ ഉപയോഗിക്കാം.

 സിനിമകള്‍

സിനിമകള്‍

പുസ്തകങ്ങള്‍ വായിക്കുവാനുള്ള മൂഡില്‍ അല്ലായെങ്കില്‍ അടുത്ത വഴി സിനിമകളാണ്.വിവിധ ലോകഭാഷകളിലായി യാത്രയെ അധികരിച്ച് നൂറുകണക്കിന് സിനിമകളാണ് ഇറങ്ങിയിട്ടുള്ളത്. അണ്ടര്‍ ദ ടസ്കന്‍ സണ്‍, വൈല്‍ഡ്, ഈറ്റ് പ്രേ ലവ്, ഇന്‍ടു ദ വൈല്‍ഡ്, തു‌ടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങളൊക്കെ നിരന്തരം യാത്ര ചെയ്യുവാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന ചിത്രങ്ങളാണ്. ഇന്ത്യയെ തേടിയിറങ്ങുവാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ചിത്രമാണ് ദ ഡാര്‍ജലിങ് എക്സ്പ്രസ്. സിനിമകളില്ലെങ്കില്‍ ട്രാവല്‍ ഡോക്യുമെന്‍ററികളും കാണാം.

വിര്‍ച്വല്‍ ടൂറുകള്‍

വിര്‍ച്വല്‍ ടൂറുകള്‍

നേരി‌ട്ട് യാത്ര പോകുന്നിടത്തോളം തന്നെ ചേര്‍ത്തുനിര്‍ത്തുന്നവയാണ് വിര്‍ച്വല്‍ ടൂറുകള്‍. വീ‌‌ട്ടിലിരുന്ന് ഇന്‍റര്‍നെറ്റും ഫോണും ഉപയോഗിച്ച് പ്രശസ്തമായ മ്യൂസിയങ്ങളും ദേശീയോദ്യാനങ്ങളും ഒക്കെ കണ്ടിറങ്ങുവാന്‍ വിര്‍ച്വല്‍ ടൂറുകള്‍ വഴി സാധിക്കും. ഗൂഗിള്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറിന്‍റെ സൈറ്റില്‍ പ്രവേശിച്ചാല്‍ ഇത്തരത്തിലുള്ള ധാരാളം സ്ഥലങ്ങള്‍ കണ്ടറിയുവാന്‍ സാധിക്കും. ദേശീയോദ്യാനങ്ങളും ഇത്തരത്തിലുള്ള കാഴ്ചകള്‍ നല്കുന്നുണ്ട്. പ്രകൃതിയിലേക്ക് നേരിട്ടിറങ്ങി ചെല്ലുന്ന തരത്തിലാണ് ദേശീയോദ്യാനങ്ങളിലെ വിര്‍ച്വല്‍ ടൂറുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

 പഴയ യാത്രാ ഫോട്ടോകള്‍ കാണാം

പഴയ യാത്രാ ഫോട്ടോകള്‍ കാണാം

പുതിയ യാത്രകളുടെ ഓര്‍മ്മകള്‍ ഇല്ലാത്തതിനാല്‍ പഴയ ഫോട്ടോകള്‍ എടുത്ത് കണ്ട് ഓര്‍മ്മ പുതുക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം. മാറ്റിവെച്ച യാത്രകളുടെ ഓര്‍മ്മകള്‍ തത്കാലത്തേയ്ക്ക് മറന്ന് പഴയ ഓര്‍മ്മകളില്‍ ഒന്നുകൂടി പോകുവാന്‍ ഈ ഫോട്ടോകള്‍ സഹായിക്കും. അന്നത്തെ യാത്രയുടെ ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ ഒന്നുകൂടി കൊണ്ടുവരുവാനും ഇന്നലെ കഴിഞ്ഞ് ഓര്‍ത്ത് ആഘോഷിക്കുവാനും ഈ ഫോട്ടോകള്‍ സഹായിക്കും. കൂട്ടുകാരോ കുടുംബക്കാരോ ചേര്‍ന്നുള്ള യാത്രയാണെങ്കില്‍ വീഡിയോ കോളിലൂടെ അവരെ വിളിച്ച് ഓര്‍മ്മകള്‍ ഒന്നുകൂടി പുതുക്കുകയും ചെയ്യാം.

ഗ്രീസില്‍ പോകാം

ഗ്രീസില്‍ പോകാം

ലോക്ഡൗണില്‍ അടുത്തുള്ള കടയില്‍ പോലും പോകുവാന്‍ പറ്റാതെ ഇരിക്കുമ്പോള്‍ എങ്ങനെ ഗ്രീസില്‍ പോകാം എന്നല്ലേ? വഴിയുണ്ട്. ആളുകള്‍ വീട്ടിലിരിക്കുമ്പോഴും വിനോദസഞ്ചാരം പ്രചരിപ്പിക്കുവാനായി ഗ്രീസിലെ ടൂറിസം മന്ത്രാലയമാണ് കിടിലന്‍ വിദ്യയുമായി വന്നിരിക്കുന്നത്. ഗ്രീസ് ഫ്രം ഹോം എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന വിര്‍ച്വല്‍ ടൂറില്‍ ഗ്രീസിലെ ചരിത്രം, സംസ്കാരം, ഭക്ഷണം, പ്രശസ്തമായ ഇടങ്ങള്‍ തുടങ്ങിയവയെല്ലാം ഇതുവഴി കാണുവാന്‍ സാധിക്കും. യഥാര്‍ഥത്തില്‍ നമ്മള്‍ കാണുവാന്‍ ആഗ്രഹിച്ച ഒരു ഗ്രീസിനെ ഇവിടെ കാണാം. ഒപേറാ ഗാനങ്ങള്‍, ആളുകള്‍ അവരുടെ പാചകവൈദഗ്ദ്യം കാണിക്കുന്നത് തുടങ്ങിയവയൊക്ക ഇവിടെ കാണാം.

വൈല്‍ഡ് ലൈഫ് കാംസ്

വൈല്‍ഡ് ലൈഫ് കാംസ്

വീ‌ട്ടിലിരിക്കുമ്പോള്‍ പ്രകൃതിയെ തന്നെ വീ‌‌ട്ടിലേക്ക് കൊണ്ടുവരുവാന്‍ പറ്റുന്ന മറ്റൊരു പരിപാടിയാണ് വൈല്‍ഡ്ലൈഫ് ക്യാംസ്. വെബ്ക്യാമും ലൈവ് സ്ട്രീമും വഴി ലോകത്തിലെ വിവിധ ഇടങ്ങളിലെ മൃഗശാലകളിലും മറ്റും എന്തുസംഭവിക്കുന്നു എന്ന് ഇതുവഴി കാണാം. ആഫ്രിക്കയിലെ ടെംപേ എലിഫന്റ് പാര്‍ക്കിലെ ലൈവ് സ്ട്രീം വഴി അവിടെ എന്തു സംഭവിക്കുന്നു, ആനകള്‍ എങ്ങനെ സമയം ചിലവഴിക്കുന്നു എന്നെല്ലാം കണ്ടറിയാം.

 വ്യത്യസ്ഥ രുചി പരീക്ഷിക്കാം

വ്യത്യസ്ഥ രുചി പരീക്ഷിക്കാം

യാത്രകളില്‍ മിക്കവരും പരീക്ഷിക്കുന്ന ഒന്നാണ് പോകുന്ന നാടിന്‍റെ രുചികള്‍. പ്രാദേശിക രുചികളിലേക്കുള്ള യാത്രകളാണ് മിക്കവരെയും ഓരോ നാടുമായും ചേര്‍ത്തു നിര്‍ത്തുന്ന പ്രധാന കാര്യം. ഈ ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുമ്പോള്‍ ഇന്‍റര്‍നെറ്റ് വഴി വ്യത്യസ്തമായ ഒരു മറുനാ‌ടന്‍ വിഭവം പരീക്ഷിക്കുവാന്‍ സമയം കണ്ടെത്തുന്നത് ഒരു ചെറിയ യാത്ര നടത്തിയ അനുഭവം നല്കും. രുചികളിലൂടെയുള്ള ഇത്തരത്തിലുള്ള ഒരു യാത്രയായിരിക്കും ഈ ലോക്ഡൗണില്‍ നമുക്ക് സ്വയം നല്കുവാന്‍ കഴിയുന്ന മറ്റൊരു സമ്മാനം. യാത്ര പോകണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒരു രാജ്യത്തെ പ്രധാന വിഭവം ഇന്‍റര്‍നെറ്റിന്റെ സഹായത്തോടെ പരീക്ഷിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: corona virus travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+