വടക്കു കിഴക്കന്‍ ഇന്ത്യ എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഒറ്റ യാത്രയില്‍ ഒരിക്കലും കണ്ടു തീര്‍ക്കുവാന്‍ കഴിയാത്തത്രയും കാഴ്ചകള്‍ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ ഓരോ സംസ്ഥാനങ്ങളിലേക്കായി യാത്ര പ്ലാന്‍ ചെയ്യുന്നതായിരിക്കും നല്ലത്. സിക്കിം ആണ് യാത്രാ ലിസ്റ്റിലെങ്കില്‍ വര്‍ഷത്തില്‍ ഏതു സമയത്തും ഇവിടേക്കു വരാം. ഓരോ കാഴ്ചയിലും അതിമനോഹരമായ എന്തെങ്കിലും ഒളിപ്പിച്ചു നില്‍ക്കുന്ന സിക്കിമിലേക്ക് സഞ്ചാരിയായ ജി സുമേഷ് നടത്തിയ യാത്ര. സിക്കിം സോളോ യാത്രയിൽ എന്തൊക്കെ അറിയണമെന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും വായിക്കാം
സിക്കിം സോളോ യാത്രയിൽ അറിയാൻ കഴിഞ്ഞ കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. മഴക്കാലം കഴിഞ്ഞ് സെപ്റ്റംബർ മാസത്തോടെ കാഴ്ചയുടെ വിസ്മയം തീർത്ത് സിക്കിം നിങ്ങളെ കാത്തിരിക്കുകയാണ്.
സിക്കിമിന്റെ പ്രവേശന കവാടം ന്യൂ ജൽപൈഗുരി / സിലിഗുരി ആണ്( ഈ 2 സ്ഥലങ്ങൾ തമ്മിൽ ഉള്ള ദൂരം 11 കിമീ ആണ്). കേരളത്തിൽ നിന്നും വരുന്നവർക്ക് ന്യൂ ജൽപൈഗുരിയിൽ ട്രെയിൻ ഇറങ്ങി സിക്കിമിലേക്ക് യാത്ര ആരംഭിക്കാം.
സിക്കിം ടൂറിസം 4 ആയി വിഭജിക്കാം (ഗൂഗിള്‍ മാപ്പ് നോക്കാം)
1. നോർത്ത് സിക്കിം (പെർമിറ്റ് നിർബന്ധം)
a) ഗുരുഡോങ്ങ്മാർ ലേക്
b) കാലാപത്ഥർ
c) യുംതങ് വാലി
d) സീറോ പോയിന്റ്
e) തങ്കു വാലി
2. ഈസ്റ്റ് സിക്കിം ( പെർമിറ്റ് നിർബന്ധം)
a) ഗാങ്ടോക്ക്
b) ഓൾഡ് സിൽക്ക് റൂട്ട്
c) നാതാങ് വാലി
d) സൂല്ക് വാലി
e) നാഥുല പാസ്
f) ഓൾഡ് ബാബ മന്ദിർ
g)ചങ്കു ലേക് (Tsomgo lake)
ശ്രദ്ധിക്കാന്‍
സൗത്ത് സിക്കിം (പെർമിറ്റ് വേണ്ട)
a) റാവങ്ങള (Ravangla)
b) നാംചി
c) ടെമി ടീ ഗാർഡൻ.
4. വെസ്റ്റ് സിക്കിം (പെർമിറ്റ് വേണ്ട): കാണേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ
a) പെല്ലിങ്
b) ഗെയ്‌സിങ്
c) യുക്സോം
d) ടെൻടോം
e) ദരാപ് വില്ലേജ്
f) കാഞ്ചൻജംഗ നാഷണൽ പാർക്ക്
അറിയാം
ന്യൂ ജൽപൈഗുരി/ സിലിഗുരിയിൽ നിന്നും സിക്കിമിലേക്ക് കടക്കാൻ 4 വഴികൾ ഉണ്ട്. ആദ്യമേ പറയട്ടെ സ്വന്തം ബൈക്കിൽ പോകുന്നവർ/ സിലിഗുരിയിൽ നിന്നും ബൈക്ക് വാടകയ്ക്കെടുക്കുന്നവർ നോർത്ത് സിക്കിം ഈസ്റ്റ് സിക്കിം പെർമിറ്റ് എടുക്കാൻ വേണ്ടി ഗാംഗ്ടോക്ക് പോയി സമയം കളയരുത്. പെർമിറ്റ് എളുപ്പത്തിൽ കിട്ടുന്ന വേറെയും സ്ഥലങ്ങൾ ഉണ്ട്. ടൂർ പാക്കേജുകൾ വഴി നോർത്ത് സിക്കിം ഈസ്റ്റ് സിക്കിം പോകാൻ ആഗ്രഹിക്കുന്നവർക്ക് ഗാംഗ്ടോക്ക് പോയേ മതിയാകൂ. അപ്പോൾ പറഞ്ഞു വന്നത് 4 വഴികൾ
നാല് വഴികള്‍
രണ്ട്: നിങ്ങൾക്ക് നോർത്ത് സിക്കിമിലേക്ക് ആണ് പോകേണ്ടത് എങ്കിൽ (സ്വന്തം ബൈക്ക് അല്ലെങ്കില്‍ സിലിഗുരിയില്‍ നിന്നും വാടകയ്ക്ക് എടുത്ത വണ്ടി) സിലിഗുരിയിൽ നിന്ന് സിംടം (singtam) വഴി മൻഗൻ (mangan) എന്ന സ്ഥലത്ത് എത്തി അവിടത്തെ എസ്‍ഡിഎം ഓഫീസില്‍ നിന്ന് പെര്‍മിറ്റ് കിട്ടും (10 മിനിറ്റു മതി) . അന്ന് തന്നെ യാത്ര തുടങ്ങി പരമാവധി സ്ഥലങ്ങൾ കണ്ടു ഗുരുഡോങ്മാങ്/ യുംതാങ് വാലിയിലേക്ക് പോകാം. ഈ സ്ഥലങ്ങൾ കണ്ടു തിരിച്ചു ഗാങ്ടോക്ക്/ സിലിഗുരിയിലേക്ക് വരാം.
മൂന്ന്: സൗത്ത്/ വെസ്റ്റ് സിക്കിം പോകാൻ മുകളിൽ പറഞ്ഞ വഴി സിംടം വരെ പോയി അവിടെ നിന്നും റാവങ്ങള , നാംചി , പെല്ലിങ് , യുക്സോം , ടെൻടോം ഒക്കെ പോയി വരാം. ഷെയര്‍ കിട്ടും.
നാല് : ഈസ്റ്റ് സിക്കിമിലേക്ക് പോകാൻ (സ്വന്തം ബൈക്ക് അല്ലെങ്കില്‍ സിലിഗുരിയില്‍ നിന്നും വാടകയ്ക്ക് എടുത്ത വണ്ടി)സിലിഗുരിയിൽ നിന്ന് ഗാങ്ടോക്ക് പോകുന്ന വഴി റാങ്പോ എന്ന സ്ഥലത്ത് എത്തി അവിടെ നിന്നും റോംഗ്ലി വരെ പോവുക.റോംഗ്ലി ടൗണിൽ പെര്‍മിറ്റ് ഓഫീസ് ഉണ്ട്. അതും 10 മിനിട്ട് കൊണ്ട് പെര്‍മിറ്റ് കിട്ടും. എന്നിട്ട്സൂല്ക് വാലി - ഓൾഡ് സിൽക്ക് റൂട്ട് - നാതാങ് വാലി - ഓള്‍ഡ് ബാബാ മന്ദിര്‍ - നാഥുലാ പാസ് -ചങ്കു ലേക് വഴിഗാങ്ടോക്കിൽ എത്താം. അല്ലെങ്കിൽ തിരിച്ചു സിലിഗുരിയിലേക്ക് പോകാം.
നാഥുല പാസ് പോകുവാന്‍
താമസിക്കാൻ
താങ്ങു വാലിയിൽ നിന്നും 12കിമീ ദൂരത്താണ് കാലാ പഥർ.365 ദിവസവും മഞ്ഞു മൂടിക്കിടക്കുന്ന സ്ഥലം.
അടുത്ത ദിവസം ലാച്ചനിൽ നിന്നും ചുങ്താങ് - ലാച്ചുങ് വഴി യുംതങ് വാലി , സീറോ പോയിന്റ് കണ്ടു ഗാങ്ടോക്ക് / സിലിഗുരിയിലേക്ക് മടങ്ങാം. പോകുന്ന വഴികൾ ഒക്കെ അമ്പരിപ്പിക്കുന്ന കാഴ്ചകളാണ്.
ഈസ്റ്റ് സിക്കിം
സൗത്ത് സിക്കിം, വെസ്റ്റ് സിക്കിം
സിക്കിമിൽ 4 മണിക്ക് നേരം വെളുക്കും. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞാൽ കാലാവസ്ഥ പെട്ടെന്ന് മാറും. അതുകൊണ്ടു യാത്ര നേരത്തെ തുടങ്ങി നേരത്തെ അവസാനിപ്പിക്കുക.
ഭക്ഷണം
നോർത്ത് സിക്കിമിൽ പ്ലാസ്റ്റിക് കുപ്പികൾ അനുവദിക്കില്ല. മിനിമം 200 രൂപ പിഴ അടക്കേണ്ടി വരും.
ജനങ്ങൾ
ഫുട്ബോൾ എന്ന് കേട്ടാൽ മരിക്കും. അവരുടെ കൂടെ എന്‍റെ ഇഷ്ട ടീം ആയ അര്ജന്റീനയുടെ കളി കണ്ടത് ഒരിക്കലും മറക്കില്ല. സിക്കിമിൽ എല്ലായിടത്തും പല ഫുട്ബോൾ ടീമുകളുടെ കൊടികളാണ്.
സീസൺ
ഇനി എന്തിനു കാത്തിരിക്കണം. അപ്പോൾ പോവ്അല്ലേ സിക്കിമിൽ...



Click it and Unblock the Notifications












