Search
  • Follow NativePlanet
Share
» »മൂന്നാറിലെ ചിത്തിരപുരം!!അത്ഭുതങ്ങള്‍ ന‌ടന്നു കണ്ടുതീര്‍ക്കേണ്ടയിടം!!

മൂന്നാറിലെ ചിത്തിരപുരം!!അത്ഭുതങ്ങള്‍ ന‌ടന്നു കണ്ടുതീര്‍ക്കേണ്ടയിടം!!

ചിത്തിരപുരത്തിന്‍റെ പ്രത്യേകതകളിലേക്ക്!!!

സഞ്ചാരികളുടെ കണ്ണില്‍ നിന്നും മറഞ്ഞു കിടക്കുന്ന ഇടങ്ങളാണ് മൂന്നാറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. എത്ര കണ്ടാലും കൊതി തീരാത്ത ഇ‌ടങ്ങളും കാഴ്ചകളുമൊക്കെയുള്ള മൂന്നാറില്‍ അധികമാരും പോകാത്ത ഒരിടമുണ്ട്. ചിത്തിരപുരമെന്ന ആരും കേള്‍ക്കാത്ത മനോഹരമായ ഒരിടം. തേയിലത്തോട്ടങ്ങളുടെ കാഴ്ച കൊണ്ടു മാത്രം മനസ്സില്‍ കയറിപ്പറ്റുന്ന ചിത്തിരപുരം സഞ്ചാരികളുടെ മൂന്നാര്
യാത്രയില്‍ ഉള്‍പ്പെ‌ടുത്തണമന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ചിത്തിരപുരത്തിന്‍റെ പ്രത്യേകതകളിലേക്ക്!!!

ചിത്തിരപുരം

ചിത്തിരപുരം

മൂന്നാറില്‍ നിന്നും വെറും 13 കിലോമീറ്റര്‍ അകലെ മൂന്നാറിനോട് സാദൃശ്യമുള്ള ഇടമാണ് ചിത്തിരപുരം. തേയിലത്തോട്ടങ്ങള്‍ തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയ സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയിലാണ് ചിത്തിരപുരത്തെ മിക്കവരും തിരിച്ചറിയുന്നതു തന്നെ. അതിനാല്‍ തന്നെ ഇവി‌ടേക്ക് അങ്ങനെ അധികമാരും എത്തിച്ചേരാറുമില്ല.

1970 കളില്‍

1970 കളില്‍

മൂന്നാര്‍ പ്രസിദ്ധമായിരുന്നുവെങ്കിലും അതിനടുത്തുള്ള ചിത്തിരപുരം പ്രസിദ്ധമാകുന്നത് 1970 കളില്‍ ഡ്യൂക്ക് വില്ലിങ്ടണ്‍ ഇവിടം സന്ദര്‍ശിച്ചതോടു കൂടിയാണ്. അതിനു ശേഷമാണ് മൂന്നാറിനൊപ്പം ഈ പ്രദേശ അറിയപ്പെടുവാനും വളരുവാനും ആരംഭിച്ചത്. ബ്രിട്ടീഷ് രാജിന്‍റെ വളര്‍ച്ചയ്ക്കനുസരിച്ച് ഇവിടവും ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഇടമായി വളര്‍ന്നു. കുടുംബത്തോടൊപ്പം കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കുവാനും ചൂടില്‍ നിന്നും രക്ഷപെട്ട് വരുവാനുമെല്ലാം ചിത്തിരപുരം പിന്നീട് ഒരു കേന്ദ്രമായി മാറി.

ബാക്കിയായ അടയാളങ്ങള്‍

ബാക്കിയായ അടയാളങ്ങള്‍

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ബ്രിട്ടീഷുകാര്‍ ഇവിടെ നിന്നും പോയി, എന്നാല്‍ അവര്‍ ബാക്കിവച്ച കൊളോണിയലിസത്തിന്റെ പല അടയാളങ്ങളും കെട്ടിടങ്ങളായും ജീവിത രീതികളായും ഹോട്ടലുകളായുമെല്ലാം ഇവിടെ കാണുവാന്‍ സാധിക്കും,

നടന്നു കാണാം

നടന്നു കാണാം

അതിമനോഹരമായ തേയിലത്തോട്ടങ്ങളാണ് ചിത്തിരപുരത്തിന്‍റെ പ്രത്യേകത. ഈ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ വെറുതേ നടക്കുന്നതു പോലും ഇവിടെ രസമുള്ള ഒരു സംഗതിയാണ്. അതിരാവിലെ സൂര്യാസ്തമംയ കാണുവാമുള്ള പോക്കും വൈകിട്ടത്തെ അസ്തമയ കാഴ്ചയും ഫോട്ടോ എടുപ്പുമെല്ലാം ഇവിടെ ഒഴിവാക്കരുതാത്ത കാര്യങ്ങള്‍ തന്നെയാണ്.

പകര്‍ത്തിയെടുക്കാം

പകര്‍ത്തിയെടുക്കാം

ഫോട്ടോഗ്രഫിയില്‍ കമ്പമുള്ള ഒരാളാണെങ്കില്‍ ഫ്രെയിമിലാക്കുവാന്‍ പറ്റിയ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. സന്തോഷം പകരുന്ന മുഖങ്ങളാണ് ഇവിടുത്തെ ഒരു കാഴ്ച. പോര്‍ട്രയിറ്റ് ഫോട്ടോഗ്രഫിയില്‍ തിളങ്ങുന്നവര്‍ക്ക് ഇത് നല്ലൊരവസരം കൂടിയാണ്. ഇത് കൂടാതെ പഴയൊരു കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്ന പഴയ വഴി വിളക്കുകളും ലാംബുകളും വാതിലുകളും ഒക്കെ കാണാം. കൊളോണിയല്‍ കെട്ടിടങ്ങളും പകര്‍ത്താം.

സാഹസികത ഇവിടെ തുടങ്ങുന്നു

സാഹസികത ഇവിടെ തുടങ്ങുന്നു

ശ്വാസമടക്കിപ്പിടിച്ചുള്ള സാഹസികതകളില്‍ താല്പര്യമുള്ളവര്‍ക്ക് ധൈര്യമായി പോകുവാന്‍ പറ്റിയ സ്ഥലമാണ് ചിത്തിരപുരം. ട്രക്കിങ്, വാക്കിങ്, ക്ലൈംബിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്.

അട്ടുകാട് വെള്ളച്ചാട്ടം

അട്ടുകാട് വെള്ളച്ചാട്ടം


ചിത്തിരപുരത്തു നിന്നു പോകുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് അട്ടുകാട് വെള്ളച്ചാട്ടം. ട്രക്കിങ് പ്രിയരായ ആളുകള്‍ക്ക് പോയിവരുവാന്‍ സാധിക്കുന്ന ഈ ഇടം അതിമനോഹരമായ കാഴ്ചകളും സമ്മാനിക്കുന്നു. കിഴക്കാംതൂക്കായ പാറകളിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം അത്രമേല്‍ മനോഹരമായ ഒരു കാഴ്ച കൂടിയാണ്.

ചിത്തിരപുരത്തെത്തുവാന്‍

ചിത്തിരപുരത്തെത്തുവാന്‍

മൂന്നാറില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് ചിത്തിരപുരം സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്നും ബസിനോ ടാക്സിക്കോ ഇവിടേക്ക് വരാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: munnar village travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+