Search
  • Follow NativePlanet
Share
» »യൂറോപ്പ് കാണാം.. എളുപ്പത്തിൽ വിസ ലഭിക്കുന്ന 10 ഷെങ്കൻ രാജ്യങ്ങൾ, ധൈര്യത്തിൽ യാത്ര പ്ലാൻ ചെയ്യാം

യൂറോപ്പ് കാണാം.. എളുപ്പത്തിൽ വിസ ലഭിക്കുന്ന 10 ഷെങ്കൻ രാജ്യങ്ങൾ, ധൈര്യത്തിൽ യാത്ര പ്ലാൻ ചെയ്യാം

യൂറോപ്പ് യാത്ര എന്നും യാത്രികരുടെ ഒരു സ്വപ്നമാണ്. മേയ് മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന ഇവിടുത്തെ ഏറ്റവും മികച്ച സമയത്താണ് യാത്രയെങ്കിൽ പറയുകയും വേണ്ട. ഏറ്റവും കൂടുതൽ യൂറോപ്പ് ട്രിപ്പുകൾ നടക്കുന്ന ഈ സമയത്ത് അവിടെ ചെല്ലുവാനും കഴിയുന്നത്ര ഇടങ്ങൾ സന്ദർശിക്കുവാനും പ്ലാന്‍ ചെയ്താലോ?

ഷെങ്കൻ വിസ എത് രാജ്യത്തേയ്ക്കാണ് അപേക്ഷിക്കേണ്ടത് എന്നതാണ് പല സഞ്ചാരികളെയും അലട്ടുന്ന ചോദ്യം, പ്രത്യേകിച്ച് പല രാജ്യങ്ങളെയും ഷെങ്കൻ വിസ നിരസിക്കൽ നിരക്ക് കാണുമ്പോൾ. അതുകൊണ്ടു തന്നെ ഏറ്റവും കുറഞ്ഞ നിരസിക്കൽ നിരക്ക് ഉള്ള രാജ്യങ്ങളിലേക്ക് വിസയ്ക്കായി അപേക്ഷിച്ചാൽ നിങ്ങൾക്ക് വിസ ലഭിക്കുവാനുള്ള സാധ്യതകൾ കൂടുതലാണ്. ഇതാ 2022 ൽ ഷെങ്കന്‍ വിസ അനുവദിച്ച വിവരങ്ങളനുസരിച്ച് , വിസ ലഭിക്കുവാൻ ഏറ്റവും എളുപ്പമുള്ള 10 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

10 Schengen Countries To Get Visa Easily, Low Rejection Rate

ഐസ്ലൻഡ്

ഷെങ്കൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ വിസ തള്ളിക്കളയൽ നിരക്കുള്ള രാജ്യമാണ് നോർഡിക് രാജ്യമായ ഐസ്ലൻഡ് എന്നാണ് കണക്കുകൾ പറയുന്നത്. 2022 ൽ ആകെ ലഭിച്ച 7,715 അപേക്ഷകളിൽ 146 എണ്ണമാണ്സ്ല ഐസ്ലൻഡ് തള്ളിക്കളഞ്ഞത്. വെറും 1.9 ശതമാനം മാത്രമാണ് ഇവിടുത്തെ വിസ നിരസിക്കൽ നിരക്ക്.

ഭൂമിയിലെ സ്വർഗ്ഗം എന്നു വിളിക്കപ്പെടുന്ന ഐസ്ലൻഡ് അതിന്റെ മനോഹരമായ ഭൂപ്രകൃതിക്കും കാഴ്ചകൾക്കും പ്രസിദ്ധമാണ്. വലിയ ഹിമാനികളൾ, നോർത്തേൺ ലൈറ്റ്, അഗ്നിപര്‍വ്വതങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിങ്ങനെ ഇവിടെ കാണുവാൻ ഇഷ്ടംപോലെ കാഴ്ചകളുണ്ട്. ലോകത്തിലെ ഏറ്റവം സമാധാന പൂർണ്ണമായ രാജ്യങ്ങളിലൊന്നായ ഇവിടെ കുറ്റകൃത്യ നിരക്കും വളരെ കുറവാണ്.

Iceland

പട്ടികയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് ലിത്വാനിയ. കഴിഞ്ഞ വർഷം 25,556 അപേക്ഷകളില്‍ ഒട്ടുമിക്കതിനും രാജ്യം അംഗീകാരം നല്കിയെന്നാണ് കണക്ക്. വെറും 7.8% മാത്രമാണ് തള്ളിക്കളഞ്ഞത്. കുറഞ്ഞ ജീവിതച്ചെലവുള്ള രാജ്യമായ ലിത്വാനിയ അതിന്റെ ചരിത്രത്തിനും സംസ്കാരത്തിനും മാത്രമല്ല, രസകരമായ യാത്രാനുഭവങ്ങൾക്കും പാരമ്പര്യങ്ങൾക്കും പ്രസിദ്ധമാണ്.

slovakia

ലാത്വിയ

2022 ൽ ലഭിച്ച 21,142 അപേക്ഷകളിൽ 18,890 എണ്ണത്തിനും അനുമതി നല്കിയ ലാത്വിയുടെ റിജക്ഷൻ റേറ്റ് എന്നത് 9.5% ശതമാനമാണ്. ലിത്വാനിയയ്ക്കും എസ്റ്റോണിയയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ രാജ്യം അതിന്‍റെ കടൽത്തീരങ്ങൾക്കും കാടുകൾക്കും പ്രസിദ്ധമാണ്. വളരെ ചുരുങ്ങിയ ചെലവിൽ സന്ദർശിക്കുവാൻ കഴിയുന്ന രാജ്യം വളരെ സുരക്ഷിതം കൂടിയാണ്. സോളോ യാത്രക്കാർ തെരഞ്ഞെടുക്കുന്ന രാജ്യം കൂടിയാണിത്.

സ്ലോവാക്യ

2022 ല്‍ ആകെ 12,211 അപേക്ഷകൾ ലഭിച്ചതിൽ വെറും 9.7% മാത്രമാണ് സ്ലോവാക്യ നിരസിച്ചത്. മധ്യ യൂറോപ്പിൽ പോളണ്ട്, യുക്രെയിൻ, ഹംഗറി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് എന്നീ അഞ്ച് രാജ്യങ്ങൾക്കു നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. വ്യത്യസ്തമായ നിർമ്മാണ രീതി, പഴയകാല കൊട്ടാരങ്ങൾ ചൂടുനീരുറവകൾ, ദേശീയോദ്യാനങ്ങൾ, തടാകങ്ങൾ എന്നിങ്ങനെ ആകർഷകമായ നിരവധി കാര്യങ്ങൾ ഇവിടെയുണ്ട്.

ഫിൻലൻഡ്

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായ ഫിൻലൻഡും വിസ നിരസിക്കൽ നിരക്കിൽ പിന്നിലാണ്. ആകെ ലഭിച്ച 1,64,427 അപേക്ഷകളിൽ 15,530 എണ്ണമാണ് രാജ്യം തള്ളിയത്. 9.7% ആണിതിന്‍റെ നിരക്ക്. ആയിരം തടാകങ്ങളുടെ നാടായ ഇവിടെ കണ്ടിരിക്കേണ്ട കാഴ്ചകൾ ഒരുപാടുണ്ട്. ഏറ്റവും പേരുകേട്ട മൊബൈൽ ഗെയിമുകളായ കാൻഡി ക്രഷ്, ആംഗ്രി ബേഡ്സ്, ടെംപിൾ ക്ലാൻ തുടങ്ങിയവ ഇവിടെ നിന്നുള്ളതാണ്. നോർത്തേൺ ലൈറ്റാണ് ഫിൻലൻഡിലെ പ്രധാന കാഴ്ചകളിലൊന്ന്.

Finland

ലക്സംബർഗ്

യൂറോപ്പിൽ വളരെക്കുറച്ച് ആളുകൾ മാത്രം സന്ദർശിക്കുന്ന രാജ്യമാണ് ലക്സംബർഗ്. 2022 ൽ 6,931 വിസ അപേക്ഷകൾ രാജ്യത്തിന് ലഭിച്ചപ്പോൾ അതിൽ 6,222 എണ്ണത്തിനും അംഗീകാരം നല്കിയിരുന്നു. 10.5% ആണ് ലക്സംബർഗിന്റെ വിസ റിജക്ഷൻ റേറ്റ്. ബെൽജിയം, ഫ്രാൻസ്, ജർമനി എന്നീ മൂന്നു രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ലക്സംബർഗ് പൊതുവെ ചെലവ് കൂടിയ രാജ്യമാണ്. മിഷലിൻ സ്റ്റാർ റസ്റ്റോറന്‍റുകൾ, ഹൈക്കിങ് റൂട്ടുകൾ എന്നിവയാണ് ഇവിടെ സഞ്ചാരികലെ ആകർഷിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നും കൂടിയാണിത്.

പോളണ്ട്

പോളണ്ടിന് 2022 ൽ 83,114 ഷെങ്കൻ വി അപേക്ഷകൾ ലഭിച്ചതിൽ 9,841 എണ്ണം മാത്രമാണ് നിരസിച്ചത്. 11.6% ആണ് വിസ നിരസിക്കൽ നിരക്ക്. യൂറോപ്പിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായ ഇവിടെ കാണുവാനും പരിചയപ്പെടുവാനും നിരവധി സ്ഥലങ്ങളുണ്ട്. യൂറോപ്പിലെ മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് സന്ദർശിക്കുവാൻ ചെലവ് കുറഞ്ഞ രാജ്യമാണ് പോളണ്ട്.

Switzerland

സ്വിറ്റ്സർലൻഡ്

ഏകദേശം നാല് ലക്ഷത്തോളം വിസ അപേക്ഷകളാണ് 2022 ൽ സ്വിറ്റ്സർലന്‍ഡിന് ലഭിച്ചത്. ഇതിൽ 49,263 വിസകൾ ആണ് രാജ്യം തള്ളിയത്. ലോകത്തിലെ ഏറ്റവും മനോഹര രാജ്യങ്ങളിലൊന്നായ ഇവിടം പല സ‍ഞ്ചാരികളുടെയും യാത്രാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ചീസുകളുടെയും ചോക്ലേറ്റിന്‍റെയും നാടായ ഇവിടം പർവ്വതനിരകൾക്കും അവിടുത്തെ കാഴ്ചകൾക്കും പ്രസിദ്ധമാണ്. ഇവിടുത്തെ ട്രെയിൻ യാത്രയാണ് വളരെ പ്രസിദ്ധം.

ഗ്രീസ്

ഏറ്റവും കുറവ് വിസ നിരസിക്കൽ ഉള്ള രാജ്യങ്ങളിൽ ഒൻപതാം സ്ഥാനമാണ് ഗ്രീസിനുള്ളത്. 459,139 അപേക്ഷകളിൽ 56,566 അപേക്ഷകളാണ് രാജ്യം തള്ളിയത്. 12.5% ആണ് ഇവിടുത്തെ വിസ നിരസിക്തൽ നിരക്ക്. പ്രകൃതിഭംഗിക്ക് പേരുകേട്ട രാജ്യങ്ങളിലൊന്നായ ഇവിടം അതിന്റെ ദ്വീപുകൾക്കും ബീച്ചുകൾക്കുമാണ് പ്രസിദ്ധം. ഗ്രീസിന്റെ തലസ്ഥാനമായ ഏതന്‍സ്‌ ലോകത്തിലെ പേരുകേട്ട ചരിത്രനഗരം കൂടിയാണ്. പാറക്കെട്ടുകൾക്കു മുകളിൽ നിർമ്മിച്ച സന്യാസിമഠ സമുച്ചയങ്ങളുള്ള മെറ്റെയോറ, സാന്‍റോറിനി ദ്വീപ് എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെയുണ്ട്.

Greece

ഇറ്റലി

2022 ൽ ഏഴു ലക്ഷത്തിലധികം ഷെങ്കൻ വിസ അപേക്ഷകൾ ലഭിച്ച രാജ്യമാണ് ഇറ്റലി. ഇതിൽ 92,186 എണ്ണം മാത്രമാണ് രാജ്യം തള്ളിയത്. ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ ഏറ്റവും കുറവ് നിരസിക്കൽ നിരക്കുള്ള രാജ്യം കൂടിയാണിത്. ചരിത്രത്തോട് ചേർന്നു നിൽക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ 55 ചരിത്രയിടങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. ഇറ്റലിയുടെ രുചി വൈവിധ്യങ്ങളാണ് പ്രസിദ്ധമായ മറ്റൊരു കാര്യം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+