നാലുമണിക്കാറ്റ് ഇപ്പോൾ കേരളത്തിലെ ഒരു ട്രെൻഡ് ആയി മാറുകയാണ്. കേരളത്തിൽ നാലുമണിക്ക് വീശുന്ന കാറ്റിനേക്കുറിച്ചല്ലാ ഈ പറഞ്ഞ് വരുന്നത്. മണർകാട് ഏറ്റുമാനൂർ ബൈപ്പാസ് റോഡിലൂടെ യാത്ര ചെയ്തിട്ടുള്ളവരാണ് നിങ്ങളെങ്കിൽ നാലുമണിക്കാറ്റിനേക്കുറിച്ച് നിങ്ങൾ ശരിക്കും അറിയാമായിരിക്കും. നാലുമണിക്കാറ്റ് എന്താണെന്ന് പരിചയമില്ലാത്തവരെ ഉദ്ദേശിച്ചാണ് ഈ കുറിപ്പ്.
കേരളത്തിലെ ആദ്യത്തെ വഴിയോര ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമാണ് നാലുമണിക്കാറ്റ്. പാലമുറി പ്രായിപ്ര ചിറയിലാണ് ഈ വിനോദസഞ്ചാരം കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 2011 ജനുവരി 13ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ വിനോദ സഞ്ചാര കേന്ദ്രം നാട്ടുകാർ മുൻകൈ എടുത്ത് നിർമ്മിച്ചതാണ്.
ആശയത്തിന് പിന്നിൽ
പച്ചപ്പും ഊഷ്മളതയുമൊക്കെ ഉണ്ടെങ്കിലും ഒരു കാലത്ത് ഈ ചിറ ചീഞ്ഞുനാറുകയായിരുന്നു. രാത്രികാലത്ത് ഇവിടെ തള്ളപ്പെടുന്ന അറവുമാലിന്യങ്ങളാണ് ഇതിന് കാരണം. ഈ നാറ്റത്തിൽ നിന്ന് ഒരു മോചനം വേണമെന്നായിരുന്നു നാട്ടുകാരുടെ ചിന്ത. ആ ചിന്തയാണ് നാലുമണിക്കാറ്റ് എന്ന ആശയത്തിൽ എത്തിയത്.
നാലുമണിക്കാറ്റിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം
നാലുമണിക്കാറ്റ്
പ്രാഥമിക പ്രവർത്തനങ്ങൾ
നാട്ടുചന്ത
ചൂണ്ടയിടാം
മത്സരങ്ങൾ
നേരംപോക്ക് വായനശാല
അവാർഡ്
ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ്



Click it and Unblock the Notifications











