Search
  • Follow NativePlanet
Share
» » വിമാനയാത്രയിലെ തെറ്റുകൾ.. ദീർഘദൂര യാത്രയിൽ ഈ കാര്യങ്ങൾ ചെയ്താൽ അടിപൊളിയാക്കാം, മടുപ്പേയില്ല

വിമാനയാത്രയിലെ തെറ്റുകൾ.. ദീർഘദൂര യാത്രയിൽ ഈ കാര്യങ്ങൾ ചെയ്താൽ അടിപൊളിയാക്കാം, മടുപ്പേയില്ല

വിമാന യാത്രകൾ പറയുമ്പോൾ രസകരമാണെങ്കിലും പലരുടെയും അനുഭവം അത്ര സുഖകരമായിരിക്കില്ല. നീണ്ട യാത്രകളാണെങ്കിൽ പറയുകയും വേണ്ട. കൂടെ ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും ദീർഘദൂര യാത്രകൾ മടുപ്പിക്കും. കയറിയപാടെ ഉറങ്ങാമെന്നും സിനിമ കാണാമെന്നും പാട്ടുകേട്ടിരുക്കാം എന്നൊക്കെ പറയുമെങ്കിലും വിചാരിക്കുന്ന പോലെ ഒന്നും നടക്കണമെന്നില്ല. എന്തു സംവിച്ചാലും മടുപ്പ് ബാക്കിയാകും.

ഏറ്റവും പ്രശ്നം ദീർഘദൂര വിമാനയാത്രകൾക്കാണ്. ലേ ഓവർ കൂടിയുണ്ടെങ്കിൽ സംഗതി പിന്നെയും കൂടുതൽ മടുപ്പിക്കും. യാത്രയുടെ സമയം കൂടുംതോറും വിമാനത്തിനുള്ളിൽ അടങ്ങിയിരിക്കേണ്ട സമയമാണല്ലോ കൂടുന്നത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നീണ്ട വിമാനയാത്രകളിലെ മടുപ്പ് ഒഴിവാക്കാൻ കഴിയും. ഇതാ നീണ്ട യാത്രകളിലെ മടുപ്പ് മാറ്റാനും വിമാനം ഇറങ്ങിയാലുടൻ ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ പരിചയപ്പെടാം.

Flight Travel Tips

കാരി-ഓൺ ബാഗ് പാക്ക് ചെയ്യുമ്പോൾ

വിമാനയാത്രയിൽ കാരി-ഓണ്‍ ബാഗ് പാക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. വിമാനം ഇറങ്ങിക്കഴിഞ്ഞ് ക്ഷീണമില്ലാതെ മുഖം സുക്ഷിക്കുവാനും ഫ്രഷ് ആയി വിമാനത്താവളത്തിൽ നിന്നിറങ്ങാനും ഒരു ടൂത്ത് ബ്രഷും ട്രാവൽ സൈസിലിലുള്ള ഒരു പേസ്റ്റും സൂക്ഷിക്കാം. എത്ര നീണ്ട യാത്രയാണെങ്കിലും ഒന്നു മുഖം കഴുകി ബ്രഷ് ചെയ്തു വരുമ്പോഴേക്കും മുഖം മൊത്തത്തിൽ ഒന്നു ഫ്രഷ് ആയി മാറും. ഒപ്പം നിങ്ങൾ അതാമസിക്കുന്ന സ്ഥലത്തിന്റെ പേരും വിവരങ്ങളും കൃത്യമായി കയ്യിൽ കരുതാനും സൂക്ഷിക്കാം. ഇത് ഇമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഇറങ്ങാൻ സഹായിക്കും.

ഉറക്കം സുഖകരമാക്കാം

നീണ്ട ഫ്ലൈറ്റിൽ ക്ഷീണം മാറാനും സമയം പോകാനും ഉറക്കം തിരഞ്ഞെടുക്കുന്നവരാണ് അധികംപേരും. എന്നാൽ ബഹളങ്ങളോ പുറത്തെ വെയിലോ ഒക്കെയുള്ള കാരണങ്ങൾ ഉറക്കത്തെ തടസ്സപെടുത്താം. ഇതിനു പരിഹാരമായി ഒരു ഇയർപ്ലഗ്, ഐ മാസ്ക്, നെക്ക് പില്ലോ, പിന്നെ നോയിസ് ക്യാൻസലിങ് ഹെഡ് ഫോണും കൂടി കരുതിയാൽ ഉറക്കം സുഖകരമാക്കാം.

flight travel tips

സരകരമാക്കാൻ ടിവി ഷോ

ടിവി ഷോകൾ, സിനിമ എന്നിവയൊക്കെ കണ്ട് സമയം ചിലവഴിക്കാനും ഇപ്പോൾ സാധിക്കും. യാത്ര തുടങ്ങുന്നതിനു മുൻപു തന്നെ നിങ്ങൾക്ക് ഓണ്‍ലൈൻ വഴി ഷോ സെലക്ട് ചെയ്യാൻ കഴിയും. സീരിസുകൾ ഒക്കെ തിരഞ്ഞെടുത്താൽ സമയം പോകുന്നതറിയില്ല. എന്നാല്‍, ഏതെങ്കിലും കാരണത്താൽ ഫ്ലൈറ്റിലെ സ്ക്രീൻ പ്രവർത്തിക്കാതെ വന്നാൽ പകരം വായിക്കാൻ ബുക്കോ, കംപ്യൂട്ടർ ഗെയിമുകളോ പാട്ടുകളോ കരുതാൻ മറക്കരുത്.

ലെഗ് റൂം

കാരി ഓണ്‍ ലഗേജ് സീറ്റിന് മുകളിലെ ഓവര്‍ഹെഡ് ബിന്നിൽ വയ്ക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ കാൽ വയ്ക്കുന്നതിനെ ബാധിക്കുകയും യാത്രയിലുടനീളം ഇരിപ്പ് സുഖകരമല്ലാതെ പോവുകയും ചെയ്തേക്കാം.

tips for plane travel

സുഖകരമായ വസ്ത്രം ധരിക്കാം

യാത്രകളിൽ നമ്മളെ ഓക്കെ ആക്കുന്ന കാര്യങ്ങളിലൊന്ന് നമ്മുടെ വസ്ത്രം തന്നെയാണ്. നിങ്ങൾക്ക് കംഫര്ട്ട് ആയ വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കാം. അതിപ്പോൾ ഒരു ഷോട്സ് ആണെങ്കിലും പൈജാമ ആണെങ്കിലും നിങ്ങളുടെ സൗകര്യത്തിന് മുൻഗണന നല്കുക. ഇനി വിമാനമിറങ്ങി കഴിഞ്ഞ് അത് മാറ്റണം എന്നുണ്ടെങ്കിൽ ബാഗിൽ മറ്റൊരു ജോഡി നല്ല വസ്ത്രം വച്ച് എയർപോർട്ടിൽ നിന്ന് അത് മാറുകയും ചെയ്യാം.

വെള്ളം കുടിക്കാം

വിമാനയാത്രയിൽ പലപ്പോഴും നമ്മൾ വെള്ളം കുടിക്കാൻ മറന്നു പോകും. നിന്നും എയര്ലൈനുകൾ യാത്രയിൽ വിമാനത്തിനുള്ളിൽ നിന്നും നിങ്ങൾക്ക് വെള്ളം തരും. എന്നിരുന്നാലും വെള്ളം കരുതുന്നത് നല്ല കാര്യമാണ്. ചെക്ക് ഇൻ ചെയ്യുന്നതിനു മുൻപ് റീയുസബിൾ ആയുള്ള ഒരു വാട്ടര് ബോട്ടിൽ വാങ്ങി, ചെക്ക് ഇൻ ചെയ്ത ശേഷം അതിൽ വെള്ളം നിറച്ച് ആവശ്യത്തിന് കഴിക്കാം. എന്നാൽ കോഫി, ആൽക്കഹോൾ എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

അടുത്തുള്ളയാളെ പരിചയപ്പെടാം

പൊതുവേ വിമാനയാത്രകളിൽ അടുത്തുള്ള ആളുകളോട് പരിചയപ്പെടുന്ന ശീലം പലർക്കുമുണ്ടാവില്ല. എന്നാൽ സ്വയം പരിചയപ്പെടുത്തി ആരംഭിക്കുന്ന സംഭാഷണം ചെലപ്പോൾ യാത്രയുടെ മടുപ്പ് മാറാനും പുതിയ ഒരു സൗഹൃദം ആരംഭിക്കാനും ഒക്കെ കാരണമായേക്കാം. അവിചാരിതമായി ആരംഭിക്കുന്ന സൗഹൃദം ഇപ്പോഴും തുടരുന്നവരും ഉണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+