ഏപ്രില്‍ മാസം വരുമ്പോഴേയ്ക്കും നാട് മെല്ലെ പൊള്ളുവാന്‍ തുടങ്ങും.പിന്നെയുള്ള ശരണം യാത്രകളാണ്.. ചൂടില്‍ നിന്നും രക്ഷ തേടി തണുപ്പുള്ള ഇടങ്ങളിലേക്കുള്ള യാത്രകള്‍. ഏപ്രിലിലെ ചൂടില്‍ നിന്നു രക്ഷ തേടിയാണ് യാത്രയെങ്കില്‍ സ്ഥലങ്ങള്‍ ഇഷ്ടം പോലെയുണ്ട്. ഓരോ ഏപ്രില്‍ കാലത്തിലും മുന്‍പുണ്ടായിരുന്തിനേക്കാള്‍ പിന്നെയും മനോഹരമാകുന്ന നാടുകള്‍. അതിലൊന്നാണ് ശ്രീനഗര്‍.
കിഴക്കിന്‍റെ വെനീസ് എന്നും ഭൂമിയിലെ സ്വര്‍ഗ്ഗം എന്നുമെല്ലാം സഞ്ചാരികള്‍ വിശേഷിപ്പിക്കുന്ന ശ്രീനഗര്‍. ഇന്ത്യ ഒട്ടാകെ ഏപ്രിലിലെ ചൂടില്‍ വിയര്‍ക്കുമ്പോളും കാശ്മീര്‍ കൂള്‍ ആയിരിക്കും...ശ്രീനഗര്‍ സൂപ്പര്‍ കൂളും. അതുകൊണ്ടു തന്നെ ഏപ്രില്‍ യാത്രകള്‍ക്കായികാശ്മീര്‍ തിരഞ്ഞെക്കുന്നവരാണ് മിക്ക സഞ്ചാരികളും. എന്നാല്‍ വെറും തണുപ്പ് മാത്രമാണോ ഈ സമയം ശ്രീനഗറിലുണ്ടാവുക? അല്ല!! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ശ്രീനഗര്‍ സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ച mമയമാണ് ഏപ്രില്‍.. എന്തുകൊണ്ടാണ് എന്നല്ലേ.. നോക്കാം...
ട്യൂലിപ് ഗാര്‍ഡന്‍
2021 ഏപ്രില്‍ 3 മുതല്‍ ആറു ദിവസം ട്യൂലിപ് ഫെസ്റ്റിവല്‍ നീണ്ടു നില്‍ക്കും.
സൂപ്പര്‍ കൂള്‍ ശ്രീനഗര്‍
ദാല്‍ തടാകം കാണാം
ശ്രീനഗറിന്റെ പ്രധാനപ്പെട്ട മറ്റൊരു വേനല്‍ കാഴ്ചയാണ് ദാല്‍ തടാകത്തിന്റേത്. വേനലാണെങ്കിലും ആ ചൂട് ഇവിടെ ഇറങ്ങിയാല്‍ അറിയുകയേയില്ല. എപ്പോഴും അതിമനോഹരങ്ങളായ കുറേ കാഴ്ചകളും ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത കുറേ അനുഭവങ്ങളും ദാല്‍ തടാകത്തിലൂടെയുള്ള യാത്ര നല്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന പര്‍വ്വതങ്ങളുടെ അതിമനോഹരമായ വേറെ കാഴ്ചകളും ഇവിടെ നിന്നും അനുഭവിക്കാം.
പ്രകൃതിഭംഗി



Click it and Unblock the Notifications












