ഈ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ഒരു യാത്ര പോയാലോ.. മഴയും കാറ്റുമേറ്റ് നമ്മുടെ കെഎസ്ആർടിസിയിൽ ഒരു യാത്ര. ഒരുപാട് ദൂരമൊന്നും പോകേണ്ട. ഒരൊറ്റ ദിവസത്തെ യാത്രയ്ക്ക് പോകാൻ പറ്റിയ ഒരിടത്തേയ്ക്ക് ഒരു കിടിലൻ യാത്ര. കോടമഞ്ഞും മഴക്കാറും മാത്രമല്ല, ഒത്താൽ ആഞ്ഞു പെയ്യുന്ന മഴയിൽ കാടിനുള്ളിലൂടെ, വെള്ളച്ചാട്ടങ്ങള് കണ്ട് വരാം. ഏറ്റവും കുറഞ്ഞ ചെലവിൽ റോസ്മല -പാലരുവി തെന്മല റൂട്ടിൽ ഈ യാത്ര ഒരുക്കുന്നത് പത്തനംതിട്ട കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ല് ആണ്.
ഒക്ടോബർ രണ്ട് തിങ്കളാഴ്ച രാവിലെ പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് റോസ്മല -പാലരുവി തെന്മല എന്നീ മൂന്നിടങ്ങൾ കണ്ട് മടങ്ങി വരുന്ന വിധത്തിൽ ആണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പൊതു അവധി ദിവസമായതിമാൽ യാത്ര ചെയ്യാൻ ലീവ് എടുക്കേണ്ട എന്നതിനാൽ സീറ്റ് വേഗം തന്നെ വിളിച്ച് ബുക്ക് ചെയ്യാൻ മറക്കേണ്ട. യാത്രയിൽ കാണുന്ന ഓരോ ഇടങ്ങളും വിശദമായി പരിചയപ്പെടാം.

1. റോസ്മല
കൊല്ലം ജില്ലയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് റോസ്മല. ബ്രിട്ടീഷ് ഭരണകാലത്ത് തേയിലത്തോട്ടമായിരുന്ന ഒരു ചരിത്രത്തിൽ നിന്നാണ് ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി റോസ്മല മാറിയത്. ഓഫ്റോഡ് യാത്രയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. ആര്യങ്കാവിൽ നിന്ന് ആരംഭിക്കുന്ന യാത്രവന്യജീവി സങ്കേതത്തിലൂടെ 12 കിലോമീറ്റർ കടന്നു പോകുമ്പോൾ കിട്ടുന്ന അനുഭവം എളുപ്പം ലഭിക്കുന്ന ഒന്നല്ല.ആര്യങ്കാവ് വനം റേഞ്ചിനും തെന്മല വന്യജീവിസങ്കേതത്തിനും ഇടയിലായാണ് ഇതുള്ളത്.
2. പാലരുവി
മഴക്കാലത്ത് കിടിലൻ കാഴ്ച ഒരുക്കിയിരിക്കുന്ന സ്ഥലമാണ് കൊല്ലത്തിന്‍റെ തന്നെ സ്വന്തമായ പാലരുവി. കാട്ടിലൂടെ ഒഴുകിയെത്തി പാറക്കെട്ടിലൂടെ താഴേക്ക് പതിക്കുന്ന പാലരുവിയുടെ പതന കാഴ്ചയാണ് ഹരം പിടിപ്പിക്കുന്നത്. ഏകദേശം 300 അടി ഉയരത്തിൽ നിന്നുമാണ് ഇത് താഴേക്ക് പതിക്കുന്നത്.നുരഞ്ഞ് പതഞ്ഞ് വീഴുന്നതനാലാണ് പാലരുവി ൺന്ന പേര് വന്നത്. അല്പം നടത്തത്തിനൊടുവിൽ മാത്രമേ വെള്ളച്ചാട്ടത്തിനടുത്ത് എത്താൻ കഴിയുകയുള്ളുവെങ്കിലും ക്ഷീണം മുഴുവൻ മാറ്റാൻ മാത്രം മനോഹരമാണ് പാലരുവി വെള്ളച്ചാട്ടത്തിന്റെ കാഴ്ച .
3. തെന്മല
യാത്രയിലെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമായ തെന്മല കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ്. പ്രകൃതി മനസ്സറിഞ്ഞ് അനുഗ്രഹിച്ച ഇവിടെ ഒരുപാട് കാഴ്ചകൾ കാണാനുണ്ട്. കാടിനുള്ളിലെ താമസം, സാഹസിക വിനോദങ്ങൾ, പൂമ്പാറ്റകൾ, കാടിനുള്ളിലൂടെയുള്ള നടത്തം, ട്രെക്കിങ് എന്നിങ്ങനെ മനസ്സറിഞ്ഞ് ആസ്വദിക്കാൻ പറ്റുന്ന നിരവധി കാര്യങ്ങൾ ഇവിടെയുണ്ട്.
കുട്ടികളുടെ പാർക്ക്, അഡ്വഞ്ചർ സോൺ, നക്ഷത്രവനം, മാൻ പുനരധിവാസ കേന്ദ്രം, ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലേക്ക് ബോട്ട് യാത്ര എന്നിവ കൂടാതെ ഇക്കോടൂറിസം, ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം എന്നീ മൂന്നു വിഭാഗങ്ങളിലായുള്ള കാഴ്ചകളും ആക്ടിവിറ്റികളും ഇവിടെയുണ്ട്.
കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും
കെ എസ് ആർ ടി സി പത്തനംതിട്ട
ഫോൺ:0468 2222366, 9495752710, 9995332599, 6238309941, 9605057444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












