ഗുരുവായൂർ ക്ഷേത്ര ദർശനം: ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ എത്തുന്ന വിശ്വാസികൾക്ക് ഇതാ സന്തോഷ വാർത്ത. അധിക നേരം ക്യൂ നിൽക്കാതെ, വലിയ തിരക്കില്ലാതെ ഗുരുവായൂരപ്പനെ ദർശിച്ച് മടങ്ങാം. മണ്ഡലകാലത്തെ തിരക്ക് പരിഗണിച്ച്, വിശ്വാസികളുടെ സൗകര്യാർത്ഥമാണ് ക്ഷേത്ര ദര്‍ശന സമയം വർധിപ്പിക്കുന്നത്. വൃശ്ചികം ഒന്നു മുതൽ പുതിയ സമയം നിലവിൽ വരുമെന്നാണ് ദേവസ്വം അറിയിച്ചിരിക്കുന്നത്.
നവംബർ 17 (വൃശ്ചികം ഒന്ന് ) മുതൽ 2024 ജനുവരി 21 വരെ (മകരം 7 ) യാണ് അധിക ദർശന സമയം ലഭിക്കുക. ഈ ദിവസങ്ങളിൽ ക്ഷേത്രം നട ഉച്ചകഴിഞ്ഞ് 3.30 ന് തുറക്കും. ശീവേലി കഴിഞ്ഞ ഉടനെതന്നെ വിശ്വാസികൾക്ക് ദർശന സൗകര്യം ഒരുക്കും. പുതിയ മാറ്റം വഴി കൂടുതൽ ആളുകൾക്ക് ക്ഷേത്രത്തിലെത്താനും ബുദ്ധിമുട്ടില്ലാതെ ദർശനം നടത്താനും കഴിയുമെന്നാണ് കരുതുന്നത്. ഇതോടെ ഒരു മണിക്കൂർ അധികം ദർശനത്തിനായി വിശ്വാസികൾക്ക് ലഭിക്കും.

ഗുരുവായൂർ ക്ഷേത്രം- പൊതുഅവധി ദിവസങ്ങളിലെ ദർശനം
ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയും ഞായറും കൂടാതെ പൊതുഅവധി ദിവസങ്ങളിലെ ദർശനത്തിന്റെയും സമയം നേരത്തെ നീട്ടിയിരുന്നു. ഭക്ത ജനങ്ങളുടെ തിരക്ക് കണക്കിലെടുത്തായിരുന്നു മാറ്റം. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മണിക്കൂര്‍ കൂടുതല്‍ ദര്‍ശന സമയം ഇപ്പോൾ ലഭിക്കും.
ഗുരുവായൂർ ക്ഷേത്രം ദർശന സമയം
കേരളത്തിലെ ഏറ്റവും പ്രസിദ്ധ ക്ഷേത്രമായ ഗുരുവായൂരിൽ നൂറുകണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും എത്തുന്നത്. മലയാള മാസം ഒന്നാം തിയതികൾ, കൃഷ്ണ ജന്മാഷ്ടമി, ഏകാദശികൾ തുടങ്ങിയ ദിവസങ്ങളിലും പൊതു അവധിദിവസങ്ങളിലും അഭൂതപൂർവ്വമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. 12 ഭാവങ്ങളിലാണ് ഇവിടെ മഹാവിഷ്ണുവിനെ പൂജിക്കുന്നത്. ഓരോ ഭാവത്തിനും ഓരോ ഫലമാണ് എന്നാണ് വിശ്വാസം. പുലർച്ചെ മൂന്നിന് ശ്രീകോവിൽ തുറക്കും.
പുലർച്ചെ 3.00 മുതൽ 3.30 വരെ നിർമാല്യ ദർശനം.
3.20 മുതൽ 3.30 വരെ എണ്ണയഭിഷേകം,വാകച്ചാർത്ത്, ശംഖാഭിഷേകം 3.30 മുതൽ 4.15 വരെ മലർ നിവേദ്യം, അലങ്കാരം 4.15 മുതൽ 4.30 വരെ ഉഷഃപൂജ,
തുടർന്ന് 5.45 വരെ ദർശന സമയം,
5.45 മുതൽ 7.00 മണി വരെ എതിരേറ്റ് പൂജ,
7.00 മുതൽ 7.20 വരെ ദർശനം 7.15 മുതൽ 9.00 വരെ ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി പൂജ എന്നിവ
8.10 മുതൽ 9.10 വരെ ദർശനം
11.30 മുതൽ 12.30 വരെ ഉച്ചപൂജ 1.00 മണിക്ക് നടയടയ്ക്കും
8.10 മുതൽ 9.10 വരെ ദർശനം
11.30 മുതൽ 12.30 വരെ ഉച്ചപൂജ
1.00 മണിക്ക് നടയടയ്ക്കും
4.30ന് നട തുറക്കൽ
4.30 മുതൽ 4.45 വരെ ദർശനം, തുടര്‌ന്ന് കാഴ്ച ശീവേലി
6.00നും 7.00നും ഇടയിൽ ദീപാരാധന
7.30 വരെ ദർശനം.
8.15 വരെ അത്താഴപ്പൂജ
8.45 മുതൽ 9.00 വരെ അത്താഴ ശീവേലി.
9.00 മുതൽ 9.15 വരെ തൃപ്പുക.
വൈശാഖമാസം, അക്ഷയതൃതീയ, അഷ്ടമി രോഹിണി, നവരാത്രി ദിവസങ്ങൾ, ചിങ്ങമാസത്തിലെ തിരുവോണം, മേടവിഷു, ഏകാദശി, ദ്വാദശി, തുടങ്ങിയവയാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












