ഒറ്റദിവസത്തെ യാത്രയാമെങ്കിലും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കറക്കമാണെങ്കിലും പോകേണ്ട സ്ഥലം തിരഞ്ഞെടുക്കുക എന്നത് വലിയ പണി തന്നെയാണ്. പ്രത്യേകിച്ചും നിരവധി സ്ഥലങ്ങള്‍ മനസ്സില്‍ കിടക്കുമ്പോള്‍! ലിസ്റ്റിലെ സ്ഥലങ്ങളില്‍ നിന്നും കൂട്ടിക്കുറച്ച് എടുത്താല്‍ പോലും അതിലും കാണും പത്തിരുപത് ഇടങ്ങള്‍. ഇതില്‍ നിന്നും ഒരൊറ്റ ഒന്ന് തിരഞ്ഞെടുക്കുവാനുള്ള പ്രയാസം സഞ്ചാരികളോട് പറയേണ്ട കാര്യമേയില്ല. പണ്ടു മുതലേ മനസ്സില്‍ കയറിക്കൂടിയ ഇടങ്ങളും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും വഴി 'സേവ്ഡ് ഐറ്റംസില്‍' കിടക്കുന്ന സ്ഥലങ്ങളും പിന്നെ കൂട്ടുകാരും നാട്ടുകാരും പോയതല്ലെ, എങ്കില്‍ അവിടെയും പോകണം എന്നു പറഞ്ഞ് മാറ്റിവച്ചിരിക്കുന്ന നാടുകളും ചേരുമ്പോള്‍ ജീവിതകാലം മുഴുവന്‍ സഞ്ചരിക്കുവാനുള്ള ഇടങ്ങളാവുംയ. അവസാനം എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചാല്‍ വരാന്‍ പോകുന്ന യാത്ര എവിടേക്കായിക്കണം എന്ന ഉത്തരമില്ലാത്ത ചോദ്യവും!
ഇങ്ങനെയുള്ളപ്പോള്‍ പലപ്പോഴും സംഭവിക്കുന്നത് നമുക്ക് അറിയാവുന്ന സ്ഥലത്തേയ്ത്ത് മടങ്ങുകയും ട്രെൻഡിംഗും നമ്മുടെ മനസ്സിന് പരിചിതവുമായ ഒന്ന് തിരഞ്ഞെടുക്കുകയും ചെയ്യും എന്നതാണ്. ചിലപ്പോള്‍ ആ തീരുമാനം വളെ മോശമായിരിക്കുകയും ചെയ്യും അപ്പോള്‍ എങ്ങനെ അടുത്ത യാത്രയ്ക്കുള്ള കൃത്യമായ ഇടം കണ്ടെത്തും? ഇതാ..
പോയ ഇടങ്ങളിലേക്ക് വീണ്ടു പോകണോ അതോ പുതിയ ഇടം വേണോ? തീരുമാനിക്കാം
ഒരൊറ്റ തീരുമാനം
യാത്രയുടെ ദൈര്‍ഘ്യം
നിങ്ങൾ ഒരു വിദൂര ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുകയാണെങ്കിൽ, അവധിക്കാലം ആസ്വദിക്കുന്നതിനു പകരം യാത്രകള്‍ക്കായി സമയം ചിലവഴിക്കേണ്ടി വരും.
ഇനി രണ്ടോ മൂന്നോ മാസമുണ്ടെങ്കില്‍ വിവിധ രാജ്യങ്ങളെ ചേര്‍ത്തോ അല്ലെങ്കില്‍ ഒരു ഭൂഖണ്ഡം മുഴുവനായി എടുത്തോ പ്ലാന്‍ ചെയ്യുകയും ചെയ്യാം.
കുടുംബമാണോ കൂട്ടുകാരാണോ?
കുടുംബമായി യാത്ര ചെയ്യുകയാണെങ്കിൽ, കുടുംബത്തോടൊപ്പം ഇരുന്ന് നിങ്ങളുടെ പ്രതീക്ഷകളും ആശയങ്ങളും എല്ലാം തുറന്ന് ചർച്ച ചെയ്യുക. മറുവശത്ത്, നിങ്ങൾ ഒരു ദമ്പതികളായി യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ താൽപ്പര്യങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് പങ്കാളിയോട് സംസാരിക്കുക. സുഹൃത്തുക്കള്‍ക്കൊപ്പമാണ് പോകുന്നതെങ്കില്‍ ചര്‍ച്ചകളും തീരുമാനങ്ങളും വളരെ പ്രധാനമാണ്.
താല്പര്യങ്ങള്‍ നോക്കുക
ബജറ്റ് പ്രധാനം



Click it and Unblock the Notifications












