Search
  • Follow NativePlanet
Share
» »പ്ലാനിങ് ആണ് എല്ലാം! ഇടുക്കിയിലെ പ്രധാന കാഴ്ചകള്‍ ഇങ്ങനെ കാണാം, വിട്ടുപോകില്ല ഒന്നും

പ്ലാനിങ് ആണ് എല്ലാം! ഇടുക്കിയിലെ പ്രധാന കാഴ്ചകള്‍ ഇങ്ങനെ കാണാം, വിട്ടുപോകില്ല ഒന്നും

ഇടുക്കി എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് പച്ചപുതച്ചു നിൽക്കുന്ന മലകളും അതിനിടയിലൂടെ വെള്ളിക്കൊലുസുപോലെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും തണുത്ത കാറ്റും കോടമഞ്ഞും എന്നിങ്ങനെ ഒരു സഞ്ചാരിയുടെ മനസ്സിലേക്ക് കയറിപ്പറ്റാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. എത്ര സ്ഥലങ്ങളുണ്ടെങ്കിലും പക്ഷേ, ഒറ്റ യാത്രയിൽ ഇടുക്കി മുഴുവൻ കണ്ടുതീർക്കാൻ പറ്റില്ല! അപ്പോൾ ഒരു വഴിയേ ഉള്ളൂ.. ഏതെങ്കിലും ഒരു സ്ഥലം തിരഞ്ഞെടുത്ത് അവിടം പരമാവധി കണ്ടുതീർക്കുക.

ഇടുക്കിയിൽ ഏറ്റവുമധികം ആളുകളെത്തുന്ന മൂന്നാർ തന്നെ തിരഞ്ഞെടുത്താലോ.. എത്ര പോയാലും വീണ്ടും വീണ്ടും സഞ്ചാരികൾ എത്തുന്ന, പോകാത്തവര‍് ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്ന മൂന്നാർ യാത്ര എങ്ങനെ ഏറ്റവും ഫലപ്രദമാക്കാമെന്നും എവിടെയൊക്കെ സന്ദര്‍ശിക്കണമെന്നും നോക്കാം.

How To Explore Idukki

മൂന്നാറിലെത്തുന്നവർ സ്ഥിരം ചെയ്യുന്നത് ടൗണിൽ ഒരു റൂം എടുത്ത് അടുത്ത സ്ഥലങ്ങളൊക്കെ ഒന്നു കറങ്ങി, രാത്രി ക്യാംപ് ഫയറും ഡിന്നറും ഒക്കെയായി ആഘോഷിച്ച് ബാക്കിയുള്ള ഇടങ്ങൾ അടുത്ത പകലിൽ കറങ്ങി മടങ്ങുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്നത്, പല പ്രധാനപ്പെട്ട ഇടങ്ങളും കാണാതെ പോവുകയും അത് പിന്നെ നിരാശപ്പെടുത്തുകയും ചെയ്യും.

മൂന്നാറിലെ പ്രധാന ഇടങ്ങൾ പരിചയപ്പെട്ട്, സന്ദർശിച്ച് പോകുന്ന വിധത്തിലാണ് ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത്. രാവിലെ മുതൽ വൈകിട്ട് വരെ കാണാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്. ചീയപ്പാറ വെള്ളച്ചാട്ടം, ഇരവികുളം ദേശീയോദ്യാനം, പള്ളിവാസൽ, ആനയിറങ്കൽ, ടോപ്പ് സ്റ്റേഷൻ, മാട്ടുപ്പെട്ടി ഡാം, ചിന്നക്കനാൽ ഡാം തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണേണ്ടത്.

കൊളക്കുമല

മിക്കപ്പോഴും ഒന്നോ രണ്ടോ ദിവസം പ്ലാൻ ചെയ്തു വരുന്ന മൂന്നാർ യാത്രയിൽ കൊളക്കുമല ഉൾപ്പെടാറില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടമായ ഇവിടെ സൂര്യോദയം കാണാനാണ് വരേണ്ടത്. അതിരാവിലെ ഓഫ് റോഡ് താണ്ടിയുളള ജീപ്പ് സഫാരിയും ചെറിയ ട്രെക്കിങും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ. ഏതുസീസണിലും വരാം എന്നതാണ് കൊളക്കുമലയുടെ പ്രത്യേകത.

ടോപ് സ്റ്റേഷൻ

മൂന്നാർ യാത്രയിൽ പൊതുവെ ഒഴിവാക്കാത്ത ഇടമാണ് ടോപ് സ്റ്റേഷൻ. കോടമഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന ഇവിടുത്തെ തണുപ്പിൽ നിന്ന് അകലെയുള്ള മലനിരകളുടെയും കോടമഞ്ഞിന്‍റെയും കാഴ്ച ആസ്വദിക്കാനാണ് ആളുകളെത്തുന്നത്. സമുദ്രനിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്. മൂന്നാറിൽ നിന്നു പോകുന്നതാണെങ്കിലും യഥാർത്ഥത്തിൽ തമിഴ്നാടിന്‍റെ ഭാഗമാണ് ടോപ് സ്റ്റേഷൻ. എന്നാൽ കേരളത്തിലൂടെ മാത്രമേ ഇവിടേക്ക് എത്താനാകൂ എന്നതാണ് കൗതുകകരമായ വസ്തുത.

ഗ്യാപ് റോഡ്

മൂന്നാർ യാത്രയിൽ സ്വർഗ്ഗത്തിലൂടെ പോകാൻ താല്പര്യമുണ്ടെങ്കിൽ കേരളത്തിലെ തന്നെ ഏറ്റവും മനോഹര റോഡ് ആയ ഗ്യാപ് റോഡ് കാണണ്. മൂന്നാറിൽ നിന്നും ബോഡിമെട്ടിലേക്കുള്ള പാത അതീവഭംഗിയാർന്ന ഒരു കാഴ്ചയാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റോഡ് തേയിലത്തോട്ടങ്ങൾക്കും അണക്കെട്ടിനും നടുവിലൂടെയാണ് പോകുന്നത്. ആനയിറങ്കൽ ഡാം, പെരിയകനാല്‍ വെള്ളച്ചാട്ടം, ഗ്യാപ് ഡ്, ലാക്കാട് വ്യൂ പോയിന്‍റ് എന്നിങ്ങനെ നിരവധി സ്ഥലങ്ങളും ഇവിടെ കാണാം.

ഈ ഇടങ്ങൾ കൂടാതെ ചീയപ്പാറ വെള്ളച്ചാട്ടം, ഇരവികുളം ദേശീയോദ്യാനം, മാട്ടുപ്പെട്ടി ഡാം, പള്ളിവാസൽ, ആനയിറങ്കൽ ഡാം, എന്നിവിടങ്ങളും മൂന്നാർ യാത്രയിൽ സന്ദർശിക്കണം.

ഇടുക്കിയിലെ കൗതുകമുള്ള ഇടങ്ങൾ തേടുന്നവർ സന്ദർശിക്കേണ്ട മറ്റൊരു സ്ഥലമാണ് അഞ്ചുരുളി. യഥാര‍്‍ത്ഥത്തിൽ ഇതൊരു തുരങ്കമാണ്. കട്ടപ്പനയിൽ നിന്നും വെറും പത്ത് കിലോമീറ്ററേ ഇവിടേക്ക് ഉള്ളൂ. ഇടുക്കി അണക്കെട്ടിന്‍റെ തുടക്കം ഇവിടെ നിന്നാണെന്ന് പറയാം. ഇരട്ടയാർ ഡാമിൽ നിന്നു ഇടുക്കി ഡാമിലേക്ക് വെള്ളം കൊണ്ടുപോകാനായി നിർമ്മിച്ച തുരങ്കമാണിത്. 5.5 കി​ലോ​മീ​റ്റ​ർ നീ​ള​വും 24 അ​ടി
വ്യാ​സ​വു​മാണ് ഈ തുരങ്കത്തിനുള്ളത്. ഇടുക്കി അണക്കെട്ടിൽ വെള്ളം പൂർണമായി നിറയുമ്പോൾ ഈ ടണൽ മുഖത്തുവരെ വെള്ളം കയറുന്നത് കാണാം. മഴക്കാലം ഒഴികെ ബാക്കിയെല്ലാ സമയത്തും ഇവിടേക്ക് വരാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+