വേനൽക്കാല യാത്രകളിൽ കേരളത്തിലെ സഞ്ചാരികൾക്ക് ഒഴിവാക്കാനാവാത്ത യാത്രകളിലൊന്ന് ഇടുക്കിയിലേക്കുള്ളാണ്. ഇടുക്കിയിലെത്തിയാൽ ചുറ്റിയടിച്ചു കറങ്ങിക്കാണാൻ ഇഷ്ടംപോലെ സ്ഥലങ്ങളുണ്ടെങ്കിലും ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്കുള്ള യാത്ര യായൊരു കാരണവശാലും ഒഴിവാക്കരുതാത്തതാണ്. മുൻവർഷങ്ങളിലേതിൽ നിന്നു വ്യത്യസ്തമായി ഇത്തവണ പ്രവേശനത്തിലും നിബന്ധനകളിലും കുറേ മാറ്റങ്ങളുണ്ട്.
കഴിഞ്ഞ ആറു മാസമായി സുരക്ഷാ കാരണങ്ങളാൽ ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സുരക്ഷയും സൗകര്യങ്ങളും മുൻനിർത്ത ടിക്കറ്റ് എടുക്കുന്നതിലും സന്ദർശനത്തിലും ഒക്കെ പല മാറ്റങ്ങളുമുണ്ട്.
മുൻകൂട്ടിയറിഞ്ഞു പ്ലാൻ ചെയ്തില്ലെങ്കിൽ ചിലപ്പോൾ അവിടെയെത്തിയിട്ട് അണക്കെട്ട് കാണാൻ കഴിഞ്ഞില്ലെന്നു വന്നേക്കാം. ഇതാ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം

PC: PTI Images
1. പ്രവേശനം ഇടുക്കി അണക്കെട്ടിൽ നിന്ന്
മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രവേശനം അനുവദിക്കുന്നത് ഇടുക്കി അണക്കെട്ടിന്‍റെ പ്രവേശന കവാടത്തിൽ നിന്നാണ്. ചെറുതോണി അണക്കെട്ടിന് മുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണിത്. അതിനാൽ ഇടുക്കി അണക്കെട്ട് കാണാന് വരുന്നവർ നേരിട്ട് ഇവിടേക്ക് വരിക.
2. എണ്ണത്തിൽ നിയന്ത്രണം
അണക്കെട്ട് സന്ദർശിക്കാൻ പ്രവേശനം അനുവദിക്കുന്നവരുടെ എണ്ണത്തിലും ഇത്തവണ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ദിവസം 850 പേർക്ക് മാത്രമാണ് പ്രവേശനാനുമതി. ഒരു സമയം 20 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
3. പ്രവേശന നിരക്ക്
മുതിർന്നവർക്ക് 150 രൂപയും പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൂറ് രൂപയുമാണ് പ്രവേശന ഫീസ്. അണക്കെട്ടിനു മുകളിലൂടെ നടക്കാൻ അനുമതിയില്ല. ബഗ്ഗി കാറിലൂടെ മാത്രമേ പോകാന്‍ സാധിക്കുകയുള്ളൂ.
4. ടിക്കറ്റ് ബുക്കിങ് ഓണ്‍ലൈൻ വഴി
ക്യൂ ആർ കോഡ് വഴിയും വെബ്സൈറ്റ് വഴിയും ഇടുക്കി അണക്കെട്ട് സന്ദർശിക്കുന്നതിനുള്ള പ്രവേശന ടിക്കറ്റുകൾ ഓണ്‍ലൈൻ ആയി ബുക്ക് ചെയ്യാം. ഇടുക്കി അണക്കെട്ടിന്റെ പ്രവേശനകവാടത്തിനു സമീപത്തുള്ള ഹൈഡൽ ടൂറിസം കൗണ്ടറിനുമുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിലുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് എടുക്കാം. തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതാൻ മറക്കരുത്.
5. ഫോണിന് നിരോധനം
ഡാം കാണാൻ പോകുന്നവരുടെ കൈവശം സാധനങ്ങളൊന്നും അനുവദിക്കില്ല. മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ കൗണ്ടറിൽ ഏൽപ്പിക്കണം,
6. ഇടുക്കി ചെറുതോണി ഡാം സന്ദർശന സമയം
രാവിലെ 9 30 മുതല്‍ വൈകിട്ട് 5 വരെയാണ് സന്ദര്‍ശന സമയം. 2024 മേയ് 31 വരെ സന്ദര്‍ശനാനുമതിയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











