Search
  • Follow NativePlanet
Share
» »ഡിജിറ്റൽ നൊമാഡ് വിസ: ജോലിയുണ്ടെങ്കിൽ ജപ്പാൻ യാത്ര ഇനിയെളുപ്പം

ഡിജിറ്റൽ നൊമാഡ് വിസ: ജോലിയുണ്ടെങ്കിൽ ജപ്പാൻ യാത്ര ഇനിയെളുപ്പം

ഇഷ്ടപ്പെട്ട രാജ്യത്തിരുന്ന് കാണണമെന്ന് ആഗ്രഹിച്ച് കാഴ്തകൾ കണ്ട് ജോലി ചെയ്യാൻ കവിയുകയെന്നത് എന്തു രസമാണല്ലേ,,, കൊവിഡ് നമ്മളെ വല്ലാതെ വലച്ചുവെങ്കിലും മഹാമാരിക്കു ശേഷം ലോകത്തുണ്ടായ വലിയ മാറ്റങ്ങളിലൊന്നാണ് ഡിജിറ്റൽ നൊമാഡ് വിസകൾ. ലോകം കണ്ട് മറ്റൊരു രാജ്യത്ത് പോയി താമസിച്ച് പണിയെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഡിജിറ്റൽ നൊമാഡ് വിസ. റിമോട്ട് ജോലി ചെയ്യുന്നവര്‍ക്കുള്ള ഏറ്റവും മികച്ച സാധ്യത കൂടിയാണിത്.

യൂറോപ്യൻ രാജ്യങ്ങളടക്കം നിരവധി രാജ്യങ്ങൾ സ‍ഞ്ചാരികൾക്കായി ഡിജിറ്റൽ നൊമാഡ് വിസ അനുവദിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സഞ്ചാരികളുടെ യാത്രാ ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന, കാഴ്ചകളും സംസ്കാരങ്ങളും കൊണ്ട് അതിശയിപ്പിക്കുന്ന ജപ്പാൻ ഡിജിറ്റൽ നൊമാഡ് വിസ അവതരിപ്പിക്കാനായി ഒരുങ്ങുകയാണ്. ആറു മാസം സാധുതയുള്ള ഡിജിറ്റൽ നോമാഡ് വിസയാണ് ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്. ജപ്പാൻ ഇമിഗ്രേഷൻ സർവീസസ് ഏജൻസി (ISA) മാർച്ച് അവസാനത്തോടെ ആറ് മാസത്തെ ഡിജിറ്റൽ നോമാഡ് വിസ അവതരിപ്പിക്കാനുള്ള പദ്ധതികൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Japan Digital Nomad Visa of 6 Months

സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഇവിടെ വന്നുനിന്ന് ജോലി ചെയ്യാനും ബാക്കി സമയം പ്രധാന കാഴ്ചകളും സ്ഥലങ്ങളും സന്ദർശിക്കാനും ആഘോഷങ്ങളിലും സാംസ്കാരിക പരിപാടികളിലും പങ്കെടുക്കാനും നാടിന്‍റെ ശൈലിയും സംസ്കാരവും രീതികളും പരിചയപ്പെടാനും ആവശ്യത്തിനു സമയം ലഭിക്കുന്ന വിധത്തിലുള്ള ആറുമാസ ഡിജിറ്റൽ നൊമാഡ് വിസ വളരെ പ്രയോജനകരമാണ്.

ടോക്കിയോയുടെ രാത്രി ജീവിതം, വ്യത്യസ്തമായ രുചികൾ, ചെറി ബ്ലോസം, പഴയകാല കെട്ടിടങ്ങൾ, ക്ഷേത്രങ്ങൾ, മറ്റൊരിടത്തും കാണാത്ത ആചാരങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്. മാർച്ച് മുതൽ മേയ് വരെയും സെപ്റ്റംബർ മുതൽ നവംബർ വരെയുമാണ് ഇവിടം സന്ദർശിക്കാൻ യോജിച്ച സമയം.

ജപ്പാൻ മുന്നോട്ടു വയ്ക്കുന്ന നിബന്ധനകള്‍ക്കുള്ളിൽ വരുന്നവർക്കാണ് ഡിജിറ്റൽ നൊമാഡ് വിസ ലഭിക്കുക. റിമോര്‍ട്ട് വർക്ക് ചെയ്യുന്നവർക്ക് ¥10 മില്യൺ (ഏകദേശം $66,400) വാർഷിക വരുമാനം നേടുന്നവരായിരിക്കണം എന്നതാണ് ഒന്നാമത്തേത്.അപേക്ഷകർ യുണൈറ്റഡ് സ്റ്റേറ്റ്സ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ 49 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ളവരായിരിക്കണം എന്നും ജപ്പാൻ നിര്‍ദ്ദേശിക്കുന്നു. സ്വയം തൊഴിൽ ചെയ്യുന്ന ഡിജിറ്റൽ നൊമാ‍ുകൾക്ക് പോലും സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ ഡിജിറ്റൽ നൊമാഡ് വിസയ്ക്ക് അപേക്ഷിക്കാം.

ജപ്പാന്‍റെ വിസയുടെ മറ്റൊരു പ്രത്യേകത അത് ഒരാള്‍ക്ക് മാത്രമായുള്ളതല്ല എന്നതാണ്. ഡിജിറ്റൽ നൊമാഡ് വിസ എടുക്കുന്ന ആളുടെ പങ്കാളിക്കും കുട്ടികൾക്കും രാജ്യത്തേയ്ക്ക് വരാനുള്ള ഓപ്ഷനും നല്കുന്നു. ആറു മാസം കഴിഞ്ഞ് വിസാ കാലാവധി അവസാനിച്ചാൽ പെട്ടന്ന് പുതുക്കാൻ കഴിയില്ല. പകരം വിസ കാലാവധി അവസാനിച്ച് വീണ്ടും ആറു മാസങ്ങള്‍ക്ക് ശേഷം ഡിജിറ്റൽ നൊമാഡ് വിസയ്ക്കായി അപേക്ഷിക്കാം,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: visa world travel news വിസ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+