കള്ളിപ്പാറ എന്ന പേര് മൂന്നാർ യാത്രകളിൽ കടന്നു വന്നത് വളരെ ചുരുക്കം നാളുകൾക്കു മുൻപാണ്. കൃത്യമായി പറഞ്ഞാല് കഴിഞ്ഞ വര്‌ഷം നീലക്കുറഞ്ഞി പൂത്തുലഞ്ഞു നിന്ന സ്ഥലമാണ് കള്ളിപ്പാറ മലനിരകൾ. മൂന്നാർ-കുമളി സംസ്ഥാന പാതയിൽ ശാന്തൻപാറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇവിടെ ലക്ഷക്കണക്കിന് ആളുകളാണ് നീലക്കടലുപോലെ കുറിഞ്ഞി വിരിഞ്ഞു നില്‍ക്കുന്ന കാഴ്ച കാണുവാനായി വന്നത്. എന്നാൽ ഇടുക്കിയിൽ വേറെയും ചില കള്ളിപ്പാറകളുണ്ട്. കിടിലൻ വ്യൂ പോയിന്‍റുമായി വന്ന് കാഴ്ചകൾ മുന്നിലെത്തിക്കുന്ന കള്ളിപ്പാറ. ഇവിടുത്തെ കള്ളിപ്പാറയിലെ സൺസെറ്റ് പോയിന്‍റ് കിടിലൻ യാത്രാനുഭവങ്ങൾ നല്കുന്ന സ്ഥലമാണ്,

PC:Marek Piwnicki
കള്ളിപ്പാറ സൺസെറ്റ് പോയിന്‍റ്
മൂന്നാറിലെ ഏറ്റവും മികച്ച സൺസെറ്റ് പോയിന്‍റുകളില് ഒന്നായും വ്യൂ പോയിന്‍റായും അറിയപ്പെടുന്ന സ്ഥലമാണ് കള്ളിപ്പാറ സൺസെറ്റ് പോയിന്‍റ്. കടന്നുപോകുന്നവർക്ക് കിടിലൻ കാഴ്ചകളാണ് ഈ വ്യൂ പോയിന്‍റിൽ നിന്നാൽ കാണുവാനുള്ളത്.
മൂന്നാറിൽ നിന്നും അകലെ
മൂന്നാറിൽ നിന്നും ഏകദേശം 39 കിലോമീറ്റർ ദൂരത്തിൽ വാത്തിക്കുടി ഗ്രാമപഞ്ചായത്തിന്‍റെ ഭാഗമായാണ് കള്ളിപ്പാറ സൺസെറ്റ് പോയിന്‍റ് സ്ഥിതി ചെയ്യുന്നത്. മൂന്നാർ കാഴ്ചകളിലെ പ്രധാന സ്ഥലങ്ങള്‍ക്കൊപ്പം ഉൾപ്പെടുത്തുവാൻ എന്തുകൊണ്ടും യോഗ്യമായ ഈ പ്രദേശം അതിമനോഹരമായ കാഴ്ചയാണ് നല്കുന്നത്. മാത്രമല്ല, മൂന്നാറിലെ പല ഇടങ്ങളുടെയും കാഴ്ച ഇവിടം നല്കുകയും ചെയ്യും.
ചെറിയ യാത്ര , വലിയ കാഴ്ചകൾ
മൂന്നാറിൽ നിന്നു 39 കിലോമീറ്റർ യാത്ര എന്നത് പലർക്കും ഒരു വലിയ യാത്രയേയല്ല. വാത്തിക്കുടിയിലെ കള്ളിപ്പാറയിലെത്തിയാൽ വളരെ ചെറിയ ഒരു യാത്ര കൂടി വേണം വ്യൂ പോയിന്‍റിലേക്ക് . യാത്ര എന്നതിനേക്കാൾ ചെറിയൊരു ട്രക്കിങ് എന്ന വാക്കാണ് ഇവിടെ കൂടുതൽ യോജിക്കുക.
നടന്നു കയറുവാൻ സാധിച്ചേക്കാമെങ്കിലും ഫോർവീൽ ഡ്രൈവ് ജീപ്പിൽ മുകളിലേക്ക് കയറുന്നത് നല്ലൊരു അനുഭവമായിരിക്കും. ജീപ്പ് യാത്ര 20 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ. വീണ്ടും ഒരു 30 മിനിറ്റ് ദൂരം നടക്കുവാനുണ്ട്. മൂന്നാറിൽ സാധാരണക്കാർക്ക് ചെയ്യുവാൻ കഴിയുന്ന ഏറ്റവും മികച്ച ആക്റ്റിവിറ്റികളിൽ ഒന്നാണിത്.
കാഴ്ചകളുടെ സ്വർഗ്ഗത്തിലേക്ക്
ഇഷ്ടംപോലെ കാഴ്ചകളാണ് കുന്നുകയറിചെന്നു നിൽക്കുമ്പോൾ നിങ്ങളുടെ മുന്നിലെത്തുന്നത്. ആനയിറങ്കൽ ഡാമിന്‍റെയും തേടിലത്തോട്ടങ്ങളുടെയും മലനിരകളുടെയും എല്ലാം ചേരുന്ന കാഴ്ച സൂപ്പർ എന്നു മാത്രമേ പറയുവാൻ പറ്റൂ. സൂര്യാസ്തമയ സമയത്താണ് നിങ്ങളിവിടെ എത്തുന്നതെങ്കിൽ വാക്കുകൾ പോരാതെ വരും ഇതിന്‍റെ ഭംഗിയെ വിശേഷിപ്പിക്കുവാൻ.
അത്ഭുതപ്പെടുത്തും
സൂര്യൻ അസ്തമയത്തിൽ തീര്‍ത്തിരിക്കുന്ന വർണ്ണക്കാഴ്ചകള്‍ ആകാശത്തു നിന്നും കണ്ണെടുക്കുവാനേ തോന്നിപ്പിക്കില്ല. പച്ചപ്പ് നിറഞ്ഞ ഏലക്കാടിലൂടെയാണ് 20 മിനിറ്റ് നീണ്ടുനിൽക്കുന്ന യാത്ര. അതിനു ശേഷമുള്ള നടത്തവും കണ്ടെത്തുന്ന കാഴ്ചകളും മനസ്സിനെ നിറയ്ക്കും. നിങ്ങളുടെ ഹണിമൂൺ, റൊമാന്‍റിക് യാത്രകളിൽ നിർബന്ധമായൂം ഇവിടം ഉൾപ്പെടുത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












