Search
  • Follow NativePlanet
Share
» »കർണ്ണാടക ആർടിസി മൈസൂരു- കോഴിക്കോട് എസി ബസ് സർവീസ്, മടക്കയാത്ര ബെംഗളൂരുവിന്

കർണ്ണാടക ആർടിസി മൈസൂരു- കോഴിക്കോട് എസി ബസ് സർവീസ്, മടക്കയാത്ര ബെംഗളൂരുവിന്

അതിവേഗ പാതകളും മികച്ച റോഡുകളും വന്നതോടെ ബസ് യാത്രകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. സാധാരണ നിരക്കിൽ നിന്ന് അല്പം ഉയര്‍ന്നാലും എസി ബസുകളിൽ യാത്ര ചെയ്യാൻ താല്പര്യപ്പെടുന്ന സാധാരണക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇപ്പോഴിതാ, കർണ്ണാടക ആർടിസി മൈസൂരു- കോഴിക്കോട് റൂട്ടിൽ എസി ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ്.

മൈസൂരിൽ നിന്ന് രാവിലെ കോഴിക്കോടിനും തിരികെ ഉച്ചകഴിഞ്ഞ് കോഴിക്കോട് നിന്ന് മൈസൂർ വഴി ബെംഗളൂരുവിലേക്കും പോകുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് നിന്ന് രാത്രിയോടെ ബെംഗളൂരുവിൽ എത്തേണ്ടവർക് ഉപയോഗപ്രദമായ സമയക്രമീകരണമാണ് ഈ സർവീസിനുള്ളത്. ഐരാവത് ക്ലബ് ക്ലാസ് ബസാണ് കർണ്ണാടക ആർടിസി ഈ റൂട്ടിൽ അയച്ചിരിക്കുന്നത്. മൈസൂരിൽ നിന്ന് കോഴിക്കോടിനുള്ള കർണാടക ആർടിസിയുടെ ആദ്യ എസി ബസ് സർവീസ് ആണിത്.

Karnataka RTC Kozhikode-Mysore AC Bus Service

മൈസൂര്‍- കോഴിക്കോട് ഐരാവത് എസി ബസ്

രാവിലെ 9.00 മണിക്ക് മൈസൂരിൽ നിന്നെടുക്കുന്ന ഐരാവത് ക്ലബ് ക്ലാസ് എസി ബസ് ഗുണ്ടൽപേട്ട്, ബത്തേരി, കൽപ്പറ്റ, താമരശ്ശേരി വഴി ഉച്ചയ്ക്ക് 2.00 മണിക്ക് കോഴിക്കോട് എത്തും. 653 രൂപയാണ് ടിക്കറ്റ് നിരക്ക്.

മൈസൂർ -9.00 am

ഗുണ്ടൽപേട്ട് - 10.20 am
ബത്തേരി - 11.20 am
കൽപ്പറ്റ -12.00 pm
താമരശ്ശേരി - 1.05 pm
കോഴിക്കോട് - 2.00 pm.

കോഴിക്കോട് - ബെംഗളൂരു ഐരാവത് എസി ബസ്

കോഴിക്കോട് നിന്ന് ഉച്ചകഴിഞ്ഞ് 3.30 ന് എടുത്തുന്ന കോഴിക്കോട് - ബെംഗളൂരു ഐരാവത് എസി ബസ് താമരശ്ശേരി, കൽപ്പറ്റ, , ബത്തേരി, മൈസൂർ വഴി ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിലെത്തും.

കോഴിക്കോട് - 3.30 pm
താമരശ്ശേരി - 4.10 pm
കൽപ്പറ്റ - 6.00 pm
ബത്തേരി - 7.15 pm
മൈസൂർ - 9.00 pm
ബെംഗളൂരു സാറ്റലൈറ്റ് - 11.15 pm എന്നിങ്ങനെയാണ് സമയക്രമം.

ബെംഗളൂരു- തിരുവനന്തപുരം കെഎസ്ആർടിസി എസി സ്ലീപ്പർഎറണാകുളം വരെ

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി ബാംഗ്ലൂരിലേക്ക് സർവീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ഗജരാജ മൾട്ടി ആക്സിൽ വോൾവോ സ്ലീപ്പർ ബസ് എറണാകുളം വരെയാക്കി സർവീസ് ചുരുക്കി,

ബെംഗളൂരു മൈസൂർ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ നിന്ന് വൈകിട്ട് 5.00 മണിക്ക് പുറപ്പെടുന്ന ബെംഗളൂരു- എറണാകുളം എസി സ്ലീപ്പർ ഗജരാജ ബസ് പിറ്റേന്ന് പുലർച്ചെ 03:15 ന് എറണാകുളം സൗത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തും. 10 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം.
എറണാകുളത്ത് നിന്ന് രാത്രി 10.00 മണിക്ക് പുറപ്പെടുന്ന എറണാകുളം- ബെംഗളൂരു എസി സ്ലീപ്പർ ഗജരാജ ബസ് പിറ്റേന്ന് രാവിലെ 06:40 ന് സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ എത്തും. 10 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം.‌

ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ നിയന്ത്രണം

പ്ലാറ്റ്‌ഫോമുകൾ പൊളിച്ചുമാറ്റുകയും മൂന്നാമത്തെയും നാലാമത്തെയും ലൈനുകൾക്കായി പുതിയ ട്രാക്കുകൾ സ്ഥാപിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള അറ്റുകുറ്റപ്പണികള് നടക്കുന്ന സാഹചര്യത്തിൽ മാര്‍ച്ച് 13 വ്യാഴാഴ്ച മുതൽ ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ യാത്രക്കാർക്കായി താൽക്കാലികമായി അടച്ചിടും. മൊത്തം 41 ട്രെയിനുകളുടെ നിർത്തലുകൾ സ്റ്റേഷനിൽ ഒഴിവാക്കും. 15 എക്സ്പ്രസ് ട്രെയിനുകളും 26 പാസഞ്ചർ/മെമു ട്രെയിനുകളും ഉള്‍പ്പെടെയാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc kozhikode mysore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+