Search
  • Follow NativePlanet
Share
» » ഇരവികുളവും മൂന്നാറും കാണാം, രണ്ട് ദിവസ യാത്ര, പോകാം കാസർകോഡ് കെഎസ്ആർടിസിക്കൊപ്പം

ഇരവികുളവും മൂന്നാറും കാണാം, രണ്ട് ദിവസ യാത്ര, പോകാം കാസർകോഡ് കെഎസ്ആർടിസിക്കൊപ്പം

മൂന്നാറിന്‍റെ കാഴ്ചകളിലേക്ക് പോകുവാൻ കാസർകോഡുകാർക്ക് നിലവിൽ ഏറ്റവും എളുപ്പമുള്ള വഴി കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറുകളാണ്. മൂന്നാറിൽ കാണുവാൻ ആഗ്രഹിക്കുന്ന കാഴ്ചകളെല്ലാം കണ്ട് രണ്ട് ദിവസം പൂർണ്ണമായും ഇവിടെ ചിലവഴിച്ച് വരുവാൻ സാധിക്കുന്ന ബജറ്റ് ടൂർ പാക്കേജ് വിജയകരമായി മുന്നോട്ടു പോവുകയാണ്, നിവവധി ആളുകളാണ് തങ്ങളുടെ മൂന്നാർ യാത്രാ മോഹം കെഎസ്ആർടിസി വഴി സഫലമാക്കുന്നത്.

ഇപ്പോഴിതാ, ഏപ്രിൽ മാസത്തെ രണ്ടാമത്തെ മൂന്നാർ യാത്രയ്ക്കൊരുങ്ങുകയാണ് കാസർകോഡ്. മൂന്നാറിലെയും സമീപത്തെ മറയൂർ, ഇരവികളും തുടങ്ങിയ സ്ഥലങ്ങളിലെയും പ്രധാന കാഴ്ചകളെല്ലാം ഉൾപ്പെടുത്തിയുള്ള പാക്കേജ് ബുക്കിങ് തുടരുകയാണ്. യാത്രാക്കൂലിയും താമസസൗകര്യവും ഉൾപ്പെടുന്ന പാക്കേജ് ലാഭകരമായ മൂന്നാര്‍ യാത്ര ആഗ്രഹിക്കുന്നവർ‌ക്ക് പറ്റിയ അവസരം കൂടിയാണ്.

Kasaragod KSRTC 2 Days Munnar Trip

ഏപ്രിൽ 29-ാം തിയതി ശനിയാഴ്ച വൈകുന്നേരം കാസർകോഡ് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന യാത്ര 30-ാം തിയതി ഞായറാഴ്ച രാവിലെയോടെ മൂന്നാറിലെത്തും. അന്നേ ദിവസം മുഴുവനും മൂന്നാറും സമീപത്തുള്ള പ്രദേശങ്ങളുമാണ് കാണുന്നത്. ഫോട്ടോ പോയിന്‍റ്, ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്‍റ്, മാട്ടുപെട്ടി ഡാം, ബോട്ടാണിക്കൽ ഗാർഡൻ, ഫ്ലവർ ഗാര്‍ഡൻ എന്നീ സ്ഥലങ്ങൾ അന്നു കാണും.

രണ്ടാം ദിവസം-മേയ് ഒന്നാം തിയതി മറയൂർ, ഇരവികുളം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. ഇരവികുളം ദേശീയോദ്യാനം, മറയൂർ ഷുഗർ ഫാക്ടറി, മുനിയറകൾ, ലക്കം വെള്ളച്ചാട്ടം, സാൻഡൽ ഫാക്ടറി തുടങ്ങിയ സ്ഥലങ്ങൾ കാണും. അന്ന് വൈകുന്നേരത്തോടെ മൂന്നാറിൽ നിന്നു മടങ്ങി മേയ് രണ്ടാം തിയതി രാവിലെ കാസർകോഡ് എത്തും.

രണ്ട് പകലും ഒരു രാത്രിയും മൂന്നാറിൽ ചിലവഴിക്കുന്ന ഈ യാത്രയിൽ 3250 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. രാത്രിയിലെ താമസത്തിന് കെഎസ്ആർടിസിയുടെ എസി സ്ലീപ്പർ ബസുകളാണ് ഒരുക്കിയിട്ടുള്ളത്. 39 പേർക്കാണ് യാത്രയില് പങ്കെടുക്കുവാൻ അവസരമുള്ളത്. ടിക്കറ്റും താമസവും ആണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശന ഫീസ്, ഭക്ഷണം മുതലായ ചിലവുകൾ അവരവർ വഹിക്കണം.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും 9495694525, 9446862282, 8075556767 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

 2 Days Munnar Trip

ടോപ്പ് സ്റ്റേഷൻ, എക്കോ പോയിന്‍റ്
മൂന്നാറിന്‍റെ ഭംഗി കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുന്ന ഇടങ്ങളാണ് ടോപ്പ് സ്റ്റേഷൻ, എക്കോ പോയിന്‍റ് എന്നിവ. ടോപ്പ് സ്റ്റേഷനിലേക്കുള്ള വഴിയിലാണ് എക്കോ പോയിന്‍റ് സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്ന് 16 കിലോമീറ്റർ അകലമുണ്ട് ഇവിടേക്ക്. പേരുപോലെ തന്നെ നമ്മുടെ ശബ്ദം പ്രതിധ്വനിക്കുന്ന ഇടമാണിത്. എക്കോ സവാരി നടത്തുവാനും ഇവിടെ അവസരമുണ്ട് .

ലക്കം വെള്ളച്ചാട്ടം
ഈ യാത്രയിൽ നിങ്ങൾ കാണുന്ന ഇടങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ലക്കം വെള്ളച്ചാട്ടം. മൂന്നാർ-മറയൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന ലക്കം ഇരവികുളം യാത്രകഴിഞ്ഞാണ് പൊതുവേ സഞ്ചാരികൾ സന്ദർശിക്കുന്നത്. കട്ടിൽ പച്ചപ്പു പൊതിഞ്ഞു നിൽക്കുന്ന കാടിനുള്ളിലായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം മൂന്നാറിലെ ഏറ്റവും ഭംഗിയേറിയ കാഴ്ച കൂടിയാണ്. തീർത്തും സുരക്ഷിതമാണെങ്കിൽക്കൂടിയും വെള്ളം പതിക്കുന്ന ഇടത്തോ പാറക്കെട്ടുകളിലോ പോകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ചെറിയൊരു ട്രക്കിങ്ങും ഇവിടെ നടത്താം.

lakkam waterfalls munnar

മൂന്നാറിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമാണ് ടോപ് സ്റ്റേഷൻ. കോടമഞ്ഞ തണുപ്പും മനോഹരമായ കാഴ്ചകളുമാണ് ഇവിടെയുള്ളത്. തമിഴ്നാട്ടിലെ തേനി ജില്ലയുടെ ഭാഗമാണ് ടേപ് സ്റ്റേഷനെങ്കിലും കേരളത്തിലൂടെ മാത്രമേ ഇവിടേക്ക് നി.മപരമായി പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂ. മൂന്നാര്‍-കൊടൈക്കനാൽ റൂട്ടിലാണ് ഇത് വരുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിലാണ് ടോപ് സ്റ്റേഷനുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+