Search
  • Follow NativePlanet
Share
» »കാസർകോഡുകാരേ... വയനാടിന് പോകാം, ബജറ്റ് യാത്രയുമായി കെഎസ്ആർടിസി, ഇപ്പോൾ ബുക്ക് ചെയ്യാം

കാസർകോഡുകാരേ... വയനാടിന് പോകാം, ബജറ്റ് യാത്രയുമായി കെഎസ്ആർടിസി, ഇപ്പോൾ ബുക്ക് ചെയ്യാം

കെഎസ്ആർടിസിയുടെ ബജറ്റ് യാത്രകളിലേക്ക് ഏറ്റവും അവസാനമായി വന്നു ചേർന്ന ഡിപ്പോകളിലൊന്നാണ് കാസർകോഡ്. വളരെ ചുരുക്കം യാത്രകളെ സംഘടിപ്പിച്ചിട്ടുള്ളുവെങ്കിലും മികച്ച പ്രതികരണമാണ് ജില്ലയിൽ നിന്നും ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ പാക്കേജുകൾ ഡിപ്പോ സഞ്ചാരികൾക്കായി ഒരുക്കുന്നു. ഇപ്പോഴിതാ, കാസര്‍കോഡ് നിന്നും വയനാട്ടിലേക്കുള്ള രണ്ടു ദിവസ യാത്രയാണ് ഡിപ്പോ നടത്തുവാൻ പോരുന്നത്.

Kasargod KSRTC 2 Day Trip To Wayanad

വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദർശിച്ച് എടക്കൽ ഗുഹ കയറി, കാടിന്റെ കാഴ്ചകൾ കണ്ടുള്ള യാത്ര കാസർകോഡ് നിന്ന് കുറഞ്ഞ ചിലവിലുള്ള യാത്ര നോക്കുന്നവർക്ക് പറ്റിയ അവസരമാണ് നല്കുന്നത്. ഏപ്രില്‍ മാസത്തിലെ അവധി ദിവസങ്ങൾ ഏറ്റവും ഫലപ്രദമായി, കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ ആഗ്രഹിക്കുന്നവർക്കും പറ്റിയ ഒരു യാത്രയായിരിക്കുമിത്.

വയനാട് കാഴ്ചകളിൽ ഏറ്റവും കൂടുതൽ പേർ എത്തിച്ചേരുന്ന സ്ഥലങ്ങളിലൊന്നാണ് കുറവാ ദ്വീപ്. ജില്ലയിലെ ഏറ്റവും ഭംഗിയാർന്ന സ്ഥലങ്ങളിലൊന്നായ ഇവിടം 150 ദ്വീപുകളുടെ കൂട്ടമാണ്. കബനി നദി പതിനെട്ടായി പിരിഞ്ഞൊഴുകുന്നതാണ് ഇവിടെ വ്യാപിച്ചു കിടക്കുന്ന കുറുവാ ദ്വീപ്. ഏകദേശം 950 ഏക്കര്‍ വിസ്ത‍ൃതിയിലാണ് ഇവിടമുള്ളത്. ഇന്ത്യയിലെ ജനവാസമില്ലാത്ത ഏറ്റവും വലിയ ദ്വീപ് ആയ ഇവിടെ സംരക്ഷിക്കപ്പെടുന്ന ജൈവവൈവിധ്യമാണുള്ളത്. . പാൽവെളിച്ചത്തുള്ള ഡിടിപിസി കൗണ്ടർ, വനംവകുപ്പിന്റെ പാക്കത്തുള്ള കൗണ്ടർ എന്നിങ്ങനെ രണ്ട് എൻട്രി പോയിന്‍റുകളാണ് ഇവിടെയുള്ളത്.

ബാണാസുര അണക്കെട്ട് കാസർകോഡ് നിന്നുള്ള യാത്രയിൽ സന്ദർശിക്കുന്ന പ്രധാനപ്പെട്ട മറ്റൊരിടം ബാണാസുര അണക്കെട്ടാണ്. കൽപ്പറ്റയിൽ നിന്നു മാറിയുള്ള പടിഞ്ഞാറത്തറ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട് കബിനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്കു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്. മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണിത്.

Kasargod KSRTC 2 Day Trip To Wayanad

ജംഗിള്‍ സഫാരിയാണ് യാത്രയിലെ മറ്റൊരു ആകർഷണം. കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ നടത്തുന്ന ജംഗിൾ സഫാരി വലിയ അഭിപ്രായമാണ് സഞ്ചാരികൾക്കിടയിൽ. സുൽത്താൻ ബത്തേരിയിൽ നിന്ന് രാത്രി നടത്തുന്ന യാത്ര മുത്തങ്ങ പുല്‍പ്പള്ളി റൂട്ടിലെ വനപാതയിലൂടെയുള്ല വനപാതയിലൂടെയാണ് പോകുന്നത്. പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴിയാണ് യാത്ര.
ഏകദേശം 60 കിമീ ദൂരമാണ് യാത്രയിൽ സഞ്ചരിക്കുന്നത്. വൈകിട്ട് ആറു മണി മുതല്‍ രാത്രി 10 മണി വരെയാണ് ജംഗിൾ സഫാരിയുടെ സമയം.

വയനാടിന്റെ ചരിത്രക്കാഴ്ചകളിലെ പ്രധാനഭാഗമാണ് ഇടക്കൽ ഗുഹ. അമ്പുകുത്തിമലയുടെ മുകളിലെ പാറയിലെ വിള്ളലും അതിനു മുകളിൽ പതിച്ച പാറയും അതിലെ ശിലാലിഖിതങ്ങളും ചേരുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. കേരളത്തിൽ നിന്നും ഇതുവരെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും പഴക്കംചെന്ന ശിലാലിഖിതങ്ങൾ എടക്കൽ ഗുഹയില് നിന്നുള്ളതാണ്. എന്നാൽ കുറച്ചു ദൂരം കയറ്റവും പടികളും കയറി നടന്നാൽ മാത്രമേ എടക്കൽ ഗുഹയിലെത്തു. സാമാന്യം ആരോഗ്യമുള്ള ആർക്കും മുകളിലേക്ക് നടക്കാം.

Kasargod KSRTC 2 Day Trip To Wayanad

ഈ ഇടങ്ങള് കൂടാതെ പഴശ്ശിരാജയുടെ ശവകുടിരം, 900 കണ്ടി, പൂക്കോട് തടാകം,ജെയ്ൻ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളും യാത്രയിൽ കാണും. ഏപ്രിൽ 17ന് രാത്രി 10.30ന് കാസർകോഡ് കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന യാത്രയിൽ 18-ാം തിയതിയിലെ രാത്രി താമസം സുൽത്താൻ ബത്തേരിയിലാണ് ഒരുക്കിയിരിക്കുന്നത്. 19-ാം തിയതി രാത്രി മടങ്ങുന്ന യാത്ര 20ന് പുലർച്ചെ കാസർകോഡ് ഡിപ്പോയിൽ മടങ്ങിയെത്തും.
യാത്രയുടെ ടിക്കറ്റ് നിരക്ക്, താമസം, പ്രവേശന ഫീസ്, ഒരു ഉച്ചഭക്ഷണം എന്നില ഉൾപ്പെടെ ഒരാൾക്ക് 3040 രൂപയാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+