Search
  • Follow NativePlanet
Share
» »തെങ്കാശി പട്ടണം കാണാം, വെറും മൂന്നര മണിക്കൂർ യാത്ര മതി... കായംകുളം - തെങ്കാശി ഫാസ്റ്റ് പാസഞ്ചർ ഉണ്ടല്ലോ

തെങ്കാശി പട്ടണം കാണാം, വെറും മൂന്നര മണിക്കൂർ യാത്ര മതി... കായംകുളം - തെങ്കാശി ഫാസ്റ്റ് പാസഞ്ചർ ഉണ്ടല്ലോ

തെങ്കാശി എന്നു കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലെത്തുന്നത് ഇവിടുത്തെ പൂപ്പാടങ്ങളും കൃഷികളുമാണ്. ഇഷ്ടംപോലെ കാഴ്ചകളും വയറിനെയും നാവിനെയും ത്രസിപ്പിക്കുന്ന രുചികളും ക്യാമറ ഗാലറി നിറയ്ക്കുവാൻ മാത്രം ഭംഗിയുള്ള കൃഷിസ്ഥലങ്ങളും എന്നിങ്ങനെ ഇഷ്ടംപോലെ കാഴ്ചകളുടെ ഇടമാണ് തെങ്കാശി. ഈ വരുന്ന അവധിക്കാലത്ത് തെങ്കാശിയിലേക്ക് നമുക്ക് ഒരു യാത്ര പോയാലോ....

തെങ്കാശി യാത്ര വലിയ ചെലവാകും എന്നോർത്ത് മാറ്റിവെച്ച ഒരാളാണോ നിങ്ങൾ? എന്നാൽ ആ യാത്രാ പ്ലാൻ പൊടിതട്ടിയെടുക്കുവാൻ സമയമായി. കുറഞ്ഞ ചെലവിൽ തെങ്കാശി കണ്ട് മടങ്ങുവാൻ സാധിക്കുന്ന തരത്തിൽ ഒരു ബസ് ട്രിപ്പ് തന്നെ നമ്മുടെ കെ എസ് ആർ ടി സി അവതരിപ്പിച്ചിട്ടുണ്ട്.

Kayamkulam-Tenkasi One Day Trip In KSRTC,

കായംകുളം ഡിപ്പോയുടെ നേതൃത്വത്തിൽ തെങ്കാശിയിലേക്ക് നടത്തുന്ന ഇന്‍റർ സ്റ്റേറ്റ് സർവീസ് ആണ് നിങ്ങളുടെ തെങ്കാശി യാത്രാ മോഹങ്ങൾക്ക് കൂട്ടാകുന്നത്. വെറുതേയൊന്ന് തെങ്കാശി കണ്ട് വരാനാണെങ്കിലും ഒന്നോ രണ്ടോ ദിവസം ഇവിടെ ചെലവഴിച്ച് മടങ്ങാനാണെങ്കിലും കായംകുളം-തെങ്കാശി ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് മതി.

കെഎസ്ആർടിസി കായംകുളം ഡിപ്പോയിൽ നിന്നും ചാരുംമൂട്, അടൂർ, പത്തനാപുരം, പുനലൂർ,കോട്ടവാസൽ, ചെങ്കോട്ട വഴിയാണ് ബസ് സർവീ,സ് നടത്തുന്നത്. കായംകുളത്ത് നിന്ന് തെങ്കാശിയിലേക്കും തെങ്കാശിയില്‍ നിന്ന് കായംകുളത്തേയ്ക്കും രണ്ട് സര്‍വീസുകൾ വീതമാണ് നടത്തുന്നത്.

ആദ്യ ബസ് രാവിലെ 7.00 മണിക്ക് കായംകുളത്ത് നിന്ന് പുറപ്പെടും. 07:45 ന് അടൂർ, 08:15 ന് പത്തനാപുരം, 08:45 ന് പുനലൂർ, 9:50 ന് കോട്ടവാസൽ 10:40ന് തെങ്കാശി എന്നിങ്ങനെയാണ് സമയക്രമം.

07:00 കായംകുളം
07:45 അടൂർ
08:15 പത്തനാപുരം
08:45 പുനലൂർ
9:50 കോട്ടവാസൽ
10:40 തെങ്കാശി

തുടർന്ന് 11.25ന് തെങ്കാശിയിൽ നിന്നും ബസ് മടക്കയാത്ര ആരംഭിക്കും. 12:15 ന് കോട്ടവാസൽ, 13:25 ന് പുനലൂർ, 13:50 ന് പത്തനാപുരം, 14:20 ന് അടൂർ 15:05ന് കായംകുളം.

11:25 തെങ്കാശി
12:15 കോട്ടവാസൽ
13:25 പുനലൂർ
13:50 പത്തനാപുരം
14:20 അടൂർ
15:05 കായംകുളം

കായംകുളം- തെങ്കാശി രണ്ടാമത്തെ ബസ് സർവീസ് വൈകിട്ട് 4.15ന് ആരംഭിക്കും. 05:00 ന് അടൂർ, 05:30 പത്തനാപുരം, 06:00 ന് പുനലൂർ, 07:05 ന് കോട്ടവാസൽ 07:55 ന് തെങ്കാശി എന്നിങ്ങനെയാണ് സമയക്രമം.

16:15കായംകുളം
17:00 അടൂർ
17:30 പത്തനാപുരം
18:00 പുനലൂർ
19:05 കോട്ടവാസൽ
19:55 തെങ്കാശി

രാത്രി 08:30ന് തെങ്കാശിയിൽ നിന്നും അവസാന സർവീസ് ആരംഭിക്കും 09:20 ന് കോട്ടവാസൽ, 10:30 ന് പുനലൂർ, 10:55 ന് പത്തനാപുരം, 11:25 ന് അടൂർ,തുടർന്ന് 12:10 ന് കായംകുളത്ത് എത്തും.

20:30 തെങ്കാശി
21:20 കോട്ടവാസൽ
22:30 പുനലൂർ
22:55 പത്തനാപുരം
23:25 അടൂർ
00:10 കായംകുളം യാത്രകളെക്കുറിച്ച് കൂടുതൽ അറിയുവാന്‍ കായംകുളം കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെടാം. ഫോൺ- -0479-2442022/2445249.
ഏകദിന യാത്രകൾ ഇവിടെ ആഘോഷിക്കാം

തെങ്കാശി കാഴ്ചകൾ/ സ്ഥലങ്ങൾ

ചെങ്കോട്ട ബോർഡർ പൊറോട്ട മുതൽ രുചികളുടെയും കാഴ്ചകളുടെയും മേളം തുടങ്ങിയിരിക്കും. തിരുനെൽവേലി ഹല്‍വ, തെങ്കാശി കാശി വിശ്വനാഥ ക്ഷേത്രം, തിരുമല കോവിൽ, കാർഷിക ഗ്രാമമായ സുന്ദരപാണ്ഡ്യപുരം, അന്യൻപാറ, കുറ്റാലം വെള്ളച്ചാട്ടം, പാപനാശം, ശങ്കരൻകോവിൽ ക്ഷേത്രം, തിരുമലപുരം ഗുഹാക്ഷേത്രം, മേക്കരെയ് ഡാം തുടങ്ങിയ സ്ഥലങ്ങളും പത്തനംതിട്ട യാത്രയിൽ സന്ദർശിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+