കേരളപ്പിറവി ആഘോഷിക്കുകയാണ് സംസ്ഥാനം. നവംബർ 1 ന് സംസ്ഥാന തലത്തിൽ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. എന്നാൽ ഇത്തവണ കുറച്ച് വ്യത്യസ്തത ആയാലോ.. കേരളത്തിന്‍റെ ഭംഗിയും സൗന്ദര്യവും ആസ്വദിച്ച് ഒരു യാത്ര പോയാലോ.. വെറും യാത്രയല്ല.. അറബിക്കടലിന്‍റെ റാണിയായ കൊച്ചിയിൽ കപ്പലിൽ കയറി കടലിൽ പോയി സൂര്യാസ്തമയം കണ്ട് കളിച്ചും ചിരിച്ചും മതിവരുവോളം ആസ്വദിച്ചും ഒരു ദിവസം.. എങ്ങനെയുണ്ട്? പോയാൽ കൊള്ളാമെന്ന് തോന്നുന്നില്ലേ. എങ്കിൽ ഇതാ ബാഗ് പാക്ക് ചെയ്തോ.. കിടിലൻ ഒരു പാക്കേജ് ഉണ്ട്.
കൊല്ലം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ആണ് നവംബർ മാസത്തിലെ യാത്രകളുടെ ഭാഗമായി കേരളപ്പിറവി ദിനമായ നവംബർ 1 വെള്ളിയാഴ്ച അറബിക്കടലിലേക്ക് ക്രൂസ് യാത്ര സംഘടിപ്പിക്കുന്നത്. അഞ്ച് മണിക്കൂർ നേരം കപ്പലിൽ കടലിൽ ചുറ്റിക്കറങ്ങുവാനും കളികളും പാട്ടും ഡിജെയും ഡാൻസും ഒക്കെയായി ആഘോഷിക്കുവാനും അവസരമൊരുക്കുന്നത്. പ്രായഭേദന്യേ ആർക്കും ആസ്വദിക്കാൻ കഴിയുന്ന യാത്ര കൂടിയാണിത്. മാത്രമല്ല, കുട്ടികൾക്ക് നിരക്കിലും ഇളവുണ്ട്.

നവംബർ 1 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് കൊല്ലം ഡിപ്പോയിൽ നിന്നും ഈ യാത്ര ആരംഭിക്കും. എസി ലോ ഫ്ലോർ ബസിൽ ആണ് പോകുന്നത്. ഏകദേശം നാലര മണിക്കൂറിനടുത്ത് ഈ യാത്രയ്ക്ക് സമയം വേണം. ഉച്ചകഴിഞ്ഞ് കൊച്ചി മറൈൻ ഡ്രൈവിൽ എത്തി അവിടുന്ന് നെഫര്‍റ്റിറ്റി ക്രൂയിസ് കപ്പലിലേക്ക് പോവുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
പൊതുവേ പാക്കേജുകൾക്ക് മൂന്നു മണിക്കൂറാണ് നെഫര്‍റ്റിറ്റി ക്രൂയിസ് കപ്പലിൽ ചെലവഴിക്കാനുള്ള സമയം. എന്നാൽ കെഎസ്ആർടിസി പാക്കേജ് വഴി പോകുന്നവർക്ക് അഞ്ച് മണിക്കൂർ നെഫിർറ്റിറ്റിയിൽ ചെലവഴിക്കാം. അറബിക്കടലിന്റെ ഭംഗിയും കപ്പലിൽ നിന്നുള്ള കൊച്ചിയുടെ കാഴ്ചയും സായാഹ്നവും ഫോണിന്‍റെ ഗാലറി നിറയ്ക്കുവോളം ഫോട്ടോകളും ഈ യാത്രയിൽ നിങ്ങള്‍ക്ക് കിട്ടും. ഇത് കൂടാതെ അടിച്ചുപൊളിക്കുവാന് ഒത്തിരി കാര്യങ്ങളും കപ്പലിൽ ഒരുക്കിയിട്ടുണ്ട്.
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള നെഫർറ്റിറ്റി അതിന്‍റെ നിർമ്മാണത്തിലെ ഭംഗികൊണ്ടും ഇന്‍റീരിയർ കാഴ്ചകൾ കൊണ്ടും പ്രസിദ്ധമാണ്. 48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള കപ്പലിൽ ബാങ്കറ്റ് ഹാൾ, റസ്റ്റോറന്‍റ് , ലോഞ്ച്ബാർ, ത്രി ഡീ തീയേറ്റർ, കുട്ടികൾക്കായി പ്രത്യേക കളി സ്ഥലങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളുണ്ട്. സൂര്യാസ്തമയം കാണാനും കടൽക്കാഴ്ചകൾ ആസ്വദിക്കാനും പ്രത്യേക സൗകര്യം ഇതിൽ ഒരുക്കിയിട്ടുണ്ട്.
മുതിൻന്നവർക്ക് 4240 രൂപ, കുട്ടികൾക്ക് 1930 രൂപ എന്നിങ്ങനെയാണ് കൊല്ലം ബജറ്റ് ടൂറിസം സെൽ ഈടാക്കുന്ന തുക. ഇതിൽ ബസ് ചാർജും കപ്പലിലെ ബുഫേ ഡിന്നറും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ട്.
ഏറ്റവും ആധുനികവും മികച്ചതുമായ സുരക്ഷാ സംവിധാനങ്ങളും കപ്പലിൽ ഉണ്ട്. . 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ എന്നിവയാണ് ഇതിലുള്ളത്. പരാവധി 200 പേർക്കാണ് കപ്പലിൽ ഒരുസമയം കയറാനാവുക. വൈകിട്ട് യാത്ര കഴിഞ്ഞ് ഏന്ന് രാത്രിയോടെ കൊല്ലത്ത് മടങ്ങിയെത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













