Search
  • Follow NativePlanet
Share
» » നാട് മുഴുവന്‍ കറങ്ങാം, മാസം മുഴുവൻ യാത്രകൾ.. നിലമ്പൂർ,ഹൗസ് ബോട്ട് യാത്ര, മൂന്നാർ, വാഗമൺ, ഗവി പാക്കേജുകൾ

നാട് മുഴുവന്‍ കറങ്ങാം, മാസം മുഴുവൻ യാത്രകൾ.. നിലമ്പൂർ,ഹൗസ് ബോട്ട് യാത്ര, മൂന്നാർ, വാഗമൺ, ഗവി പാക്കേജുകൾ

ഏപ്രിൽ മാസം മുഴുവനും അവധികളാണ്. വിഷു, ഈസ്റ്റര്‍.. സ്കൂൾ അടപ്പ്... ഓഫീസ് അവധി.. എല്ലാവരും വീട്ടിലുള്ള നേരം. അപ്പോള്‌ പിന്നെ യാത്രകൾ പോകാനുള്ള അവസരമാണിത്. കുറഞ്ഞ ചെലവിൽ നാട് മുഴുവൻ കാണാൻ സാധിക്കുന്ന നിരവധി പാക്കേജുകളാണ് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം ഈ മാസവും ഒരുക്കിയിട്ടുള്ളത്. അറബിക്കടലിൽ ആഢംബര കപ്പൽ യാത, കുമരകത്ത് ബോട്ടിങ്, വാഗമൺ,. ഗവി, സൈലന്‍റ് വാലി, നെല്ലിയാമ്പതി എന്നിങ്ങനെ ഒന്നിനൊന്ന് വ്യത്യസ്തമായ പാക്കേജുകൾ

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ കോഴിക്കോട് യൂണിറ്റിൽ നിന്നും ഏപ്രിൽ മാസത്തില് 28 യാത്രകളാണ് ഇതുവരെ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അവധി ദിവസങ്ങളും വാരാന്ത്യങ്ങളും കൂടാതെ, ഇടദിവസങ്ങളിലും ഇവിടുന്ന് യാത്രകളുണ്ട്. പോക്കറ്റ് കാലിയാകാതെ പോയി വരാം എന്നതാണ് കെഎസ്ആർടിസി പാക്കേജുകളുടെ പ്രത്യേകത.

Kozhikode KSRTC Offers Adventure Offbeat Travel Packages

ഇലവീഴാപൂഞ്ചിറ- ഇല്ലിക്കൽ കല്ല്
ഏപ്രിൽ 1, 15 എന്നീ രണ്ട് തിയതികളിലാണ് കോഴിക്കോട് നിന്ന്
ഇലവീഴാപൂഞ്ചിറ- ഇല്ലിക്കൽ കല്ല് യാത്രയുള്ളത്.
രാത്രി 7.00 ന് യാത്ര പുറപ്പെട്ട് പിറ്റേന്ന് രാത്രിയോടെ മടങ്ങിയെത്തും. 1500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ ബസ് ചാര്‍ജ് മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അതിരപ്പിള്ളി- മൂന്നാർ
രണ്ട് ദിവസം കൊണ്ട് അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമൂഴി, ചാർപ്പ് തുടങ്ങിയ സ്ഥലങ്ങളും മൂന്നാറും കണ്ട് വരുന്ന രണ്ട് ദിവസത്തെ പാക്കേജാണ് അതിരപ്പിള്ളി- മൂന്നാർ യാത്ര. ഏപ്രിൽ 2, 5, 12,19, 26 എന്നീ തിയതികളിൽ കോഴിക്കോട് നിന്ന് രാവിലെ 7.0 മണിക്ക് അതിരപ്പിള്ളി- മൂന്നാർ യാത്ര പുറപ്പെടും. സൂപ്പർ ഡീലക്സ് ബസിലാണ് യാത്ര, ബസ് ടിക്കറ്റും താമസവും ഉൾപ്പെടെ 1830 രൂപ നിരക്ക്.

നിലമ്പൂർ
കോഴിക്കോട് നിന്ന് ഏറ്റവും കുറഞ്ഞ ചെലവിലുള്ള ഈ മാസത്തെ യാത്ര നിലമ്പൂർ പാക്കേജാണ്. നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന്, മിനി ഊട്ടി എന്നിവിടങ്ങൾ കാണും. ഏപ്രിൽ 2, 6, 13, 27 എന്നീ തിയതിരളിൽ രാവിലെ 6.00 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടും. സൂപ്പർ ഡീലക്സ് ബസിലാണ് യാത്ര. ബസ് നിരക്ക് 540 രൂപ.

വാഗമൺ- കുമരകം
കോഴിക്കോട് നിന്ന് ഈ മാസം പോകുന്ന ഏറ്റവും ചെലവ് കൂടിയ യാത്രയാണ്
വാഗമൺ- കുമരകം പാക്കേജ്.വാഗമണ്ണിലെ സ്ഥല സന്ദ്‍ശനം കൂടാതെ, ഓഫ്റോഡ് ജീപ്പ് യാത്ര, ക്യാംപിങ്, കുമരകത്ത് ഹൗസ് ബോട്ടിൽ മണിക്കൂറുകൾ യാത്ര, ഭക്ഷണം എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്ന പാക്കേജാണ്. ഏപ്രിൽ 3 ന് രാത്രി 8.00 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടും. സൂപ്പ‌ ഡീലക്സ് ബസിലാണ് യാത്ര. ഫുൾ പാക്കേജിന് 4590 രൂപയാണ് നിരക്ക്.

നെല്ലിയാമ്പതി
കോഴിക്കോട് നിന്ന ഏകദിന യാത്രകൾ പോകുന്നവർക്കു വേണ്ടിയുള്ളാണ് നെല്ലിയാമ്പതി പാക്കേജ്. ഏപ്രിൽ 6, 13, 20, 27 എന്നീ തിയതികളിൽ രാവിലെ 4.30 ന് കോഴിക്കോട് നിന്ന് പുറപ്പെടും. ബസ് ടിക്കറ്റ് മാത്രം 1000 രൂപയാണ് നിരക്ക്.

ഗവി- അടവി- പരുന്തുംപാറ
ഏപ്രിൽ 8, 17, 29 എന്നീ മൂന്ന് തിയതികളിലാണ് കോഴിക്കോട് നിന്നും ഗവി- അടവി- പരുന്തുംപാറ യാത്രയുള്ളത്. ഗവിയിലെ കാടിനുള്ളിലൂടെയുള്ള ബസ് യാത്ര, അടവിയിലെ കുട്ടിവഞ്ചി സവാരി, പരുന്തുംപാറയിലെ വൈകുന്നേരം എന്നിവയാണ് ഇവിടെ കാണാനുള്ളത്. രാവിലെ 7.00 മണിക്ക് കോഴിക്കോട് നിന്ന് യാത്ര പുറപ്പെടും. രണ്ട് ദിവസത്തെ പാക്കേജിന് ബസി നിരക്ക്, പ്രവേശന ഫീസ്, ഗവിയിലെ ഊണ്, താമസം എന്നിവ ഉൾപ്പെടെ 3600 രൂപയാണ് നിരക്ക്.

മലക്കപ്പാറ
കോഴിക്കോട് നിന്നുള്ള മറ്റൊരു ഏകദിന പാക്കേജാണ് മലക്കപ്പാറ. ഏപ്രിൽ 10, 24 എന്നീ തിയതികളിൽ രാവിലെ 5.00 മണിക്ക് പുറപ്പെടും. ഫാസ്റ്റ് പാസഞ്ചർ ബസിലാണ് യാത്ര. ബസ് ടിക്കറ്റ് മാത്രം 1050 രൂപയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+