Search
  • Follow NativePlanet
Share
» »നടതുറപ്പ് മുതൽ ദീപാരാധന വരെ; ഒരു ദിവസം കൊല്ലൂർ മൂകാംബികയിൽ ഒപ്പം കുടജാദ്രി ട്രെക്കിങ്ങും, കെഎസ്ആർടിസി പാക്കേജ്

നടതുറപ്പ് മുതൽ ദീപാരാധന വരെ; ഒരു ദിവസം കൊല്ലൂർ മൂകാംബികയിൽ ഒപ്പം കുടജാദ്രി ട്രെക്കിങ്ങും, കെഎസ്ആർടിസി പാക്കേജ്

കൊല്ലൂർ മൂകാംബിക മലയാളികളുടെ ഒരു ആശ്രയ കേന്ദ്രമാണ്. തീർത്ഥാടകരും സാഹസിക സഞ്ചാരികളും ലോങ് ഡ്രൈവേഴ്സും സോളോ യാത്രികരും ഒക്കെ ഒരേ മനസ്സോടെ വന്നെത്തുന്ന ഇടം. മലയാളികൾ എത്താത്ത ഒരു ദിനം പോലും മൂകാംബികയ സന്നിധിയിൽ ഇന്നോളം ഉണ്ടായിട്ടില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചോറൂണും എഴുത്തിനിരുത്തും അരങ്ങേറ്റവും ഒക്കെയായി വിശ്വാസികൾക് വരാൻ ഒന്നിലധികം കാരണങ്ങൾ ഇവിടെയുണ്ട്.

കേരളത്തിൽ നിന്ന് കൊല്ലൂരിലേക്കുള്ള യാത്ര എളുപ്പമാണ്. ബസുകളും ട്രെയിനുകളും ഈ റൂട്ടിൽ സർവീസ് നടത്തുന്നു. എന്നാലും ഏറ്റവും എളുപ്പത്തിലും ചെറിയ ചെലവിലും കൊല്ലൂർ കാണണമെന്ന് ആഗ്രഹിക്കുന്നവർക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്. കൊല്ലൂർ മാത്രമല്ല, ഉഡുപ്പി, കാസർകോഡ് ഭാഗങ്ങളിലെ പ്രധാന ക്ഷേത്രങ്ങളും കണ്ടുള്ള ഒരു തീർത്ഥ യാത്രയാണിത്.

Temple
Photo Credit:

കണ്ണൂർ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആണ് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പാക്കേജ് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി പുറപ്പെട്ട് ഞായറാഴ്ച വൈകിട്ടോടെ മടങ്ങിയെത്തുന്ന യാത്ര, കൊല്ലൂർ ഒരു മോഹം മാത്രമായി മാറ്റിവെച്ചവർക്ക് അത് സഫലമാക്കാനുള്ള അവസരമാണ് ഈ യാത്ര. യാത്രയിൽ നിരവധി ക്ഷേത്രങ്ങളും സന്ദർശിക്കുന്നതിനാൽ ഇതൊരു തീർത്ഥയാത്രയായി പരിഗണിക്കുകയും ചെയ്യാം.

ഒരു ദിവസം മുഴുവൻ മൂകാംബിക സന്നിധിയിൽ

സാധാരണ പാക്കേജുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒരു ദിനം മൂകാബിക സന്നിധിയിൽ ചെലവഴിക്കാനുള്ള അവസരമാണ് ഈ യാത്ര നല്കുന്നത്. നിർമ്മാല്യം മുതൽ ഉച്ചപൂജ, വൈകുന്നേരം ദീപാരാധന എന്നിവയിൽ പങ്കെടുക്കാനും ഒപ്പം കൊടജാദ്രി ട്രെക്കിങ്ങും നടത്താനുള്ള സമയം ഈ യാത്രയിലുണ്ട്. ഒരു പകലും ഒരു രാത്രിയും കൊല്ലൂരിൽ ചെലവഴിക്കാനും ഈ പ്രദേശത്തെ പരിചയപ്പെടാനുമുള്ള സമയം ഈ യാത്രനല്കുന്നു.

ഡിസംബർ ആറ്, 20 എന്നീ വെള്ളിയാഴ്ചകളിൽ രാത്രി എട്ട് മണിക്ക് കണ്ണൂര്‌ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്ര പിറ്റേന്ന് പുലർച്ചെ നാല് മണിക്ക് കൊല്ലൂർ എത്തിച്ചേരുന്നു. ഒന്നു ഫ്രഷ് അപ് ആയി ക്ഷേത്രത്തിലേക്ക് പോകാൻ റെഡിയാവുന്നു. രാവിലെ തന്നെ ആദ്യ ദർശനം നടത്തിയ ശേഷം ഭക്ഷണം കഴിച്ച് 7.30 നു കുടജാദ്രിയിലേക്ക് ജീപ്പ് യാത്രയ്ക്ക് ഒരുങ്ങുന്നു. അത്യാവശ്യം സാഹസികമായ, ഓഫ് റോഡിലൂടെയുള്ള രസകരമായ അനുഭവം നല്കുന്നു.

ആദിമൂകാംബിക ക്ഷേത്രവും സർവ്വജ്ഞ പീഠവും ഒക്കെ കണ്ട് താഴെയിറങ്ങി ഉച്ചയോടെ വീണ്ടും മൂകാംബിക ക്ഷേത്രത്തിൽ മടങ്ങിയെത്തും. തുടർന്ന് ക്ഷേത്രത്തിൽ ഉച്ചപൂജയിൽ പങ്കെടുക്കാം. പിന്നീട് ഒന്നു വിശ്രമിച്ച ശേഷം ഷം വൈകുന്നേരം വീണ്ടും ദീപാരാധനയ്ക്കായി ക്ഷേത്രത്തിലേക്ക് പോകാം. ഇങ്ങനെ നിർമ്മാല്യം, ഉച്ചപൂജ, ദീപാരാധന എന്നീ മൂന്നു പൂജകളിലും പങ്കെടുക്കുവാനുള്ള അവസരമുണ്ടായിരിക്കും. പിറ്റേന്ന് ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്രങ്ങളും കണ്ട് രാത്രിയോടെ കണ്ണൂരിൽ മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരണം.
അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9497007857, 9895859721, 8089463675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kollur mookambika ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+