യാത്രകളിലെ ഏറ്റവും പ്രതിസന്ധികളിലൊന്ന് ബജറ്റിന് അനുയോജ്യമായ രീതിയില്‍ ഒരു താമസസൗകര്യം കണ്ടെത്തുക എന്നതാണ്. വൃത്തിയും എത്തിച്ചേരുവാനുള്ള എളുപ്പവും ഉള്‍പ്പെടെ പല കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ മനസ്സിനിഷ്ടപ്പെട്ട ഇടങ്ങള്‍ കിട്ടിയെന്നു വരില്ല, എന്നാല്‍ വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസസൗകര്യം നോക്കി അലയേണ്ടിവരില്ല. മൂന്നാറിനു പിന്നാലെ വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസ സൗകര്യവുമായി കെഎസ്ആര്‍ടിസി സുല്‍ത്താന്‍ ബത്തേരിയിലും സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ്.
മൂന്നു ബസുകള്‍
ബസ് നമ്പർ 1
ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും, കൈ കഴുകുന്നതിന് വാഷ് ബേസിൻ, കുടി വെള്ളം, എ.സി സംവിധാനം
സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം,
ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ എന്നീ സൗകര്യങ്ങളാണ് നിലവില്‍ ലഭ്യമാക്കിയിരിക്കുന്നത്.
ബസ് നമ്പർ 2
ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും,
കൈ കഴുകുന്നതിന് വാഷ് ബേസിൻ,കുടി വെള്ളം,എ.സി സംവിധാനം,
സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം,
ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ എന്നിവയും ബസിലുണ്ട്.
ബസ് നമ്പർ 3
അതില്‍ തന്നെ 3 പേർക്ക് കിടക്കുന്നതിന് 1 ഡബിൾ കോട്ട്, 1 സിംഗിൾ കോട്ട് കട്ടിലുകൾ ആണുള്ളത്. ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും, കൈ കഴുകുന്നതിന് വാഷ് ബേസിൻ, കുടി വെള്ളം, എ.സി സംവിധാനം, സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി വിശാലമായ കബോർട്ട് / ഷെൽഫ് സംവിധാനം, ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ എന്നിവയുമുണ്ട്.
നിരക്ക്
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി
കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി 04936 220217,
കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി ബഡ്ജറ്റ് ടൂറിസം കോർഡിനേറ്റർ : 9895937213 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













